ഇലക്ടറൽ ബോണ്ട്‌ പദ്ധതിയില്‍ നിന്നും ബിജെപിക്ക് ആകെ 6000 കോടി രൂപയാണ് കിട്ടിയത് എന്ന വാദം തെറ്റാണ്…

രാഷ്ട്രീയം | Politics

ഇലേക്ടറല്‍ ബോണ്ട്‌ (Electoral Bond) വഴി BJPക്ക് കിട്ടിയത് ആകെ 6000 കോടി രൂപയാണ് അതെ സമയം മറ്റ് പാര്‍ട്ടികള്‍ക്ക് കിട്ടിയത് 14000 കോടി രൂപയാണ് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു മാധ്യമ പരിപാടിയില്‍ പറയുന്ന ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ്  ഇലക്ടറല്‍ ബോണ്ടിന്‍റെ കണക്കുകള്‍ പറയുന്നത് നമുക്ക് പരിശോധിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് അമിത് ഷാ ഇന്ത്യ ടുഡേയുടെ ഔര്‍ പരിപാടിയില്‍ സംസാരിക്കുന്നതായി കാണാം. ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “രാജ്യത്തില്‍ ഞങ്ങള്‍ക്ക് 303 എം.പിമാരാണുള്ളത്. ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് 6000 കോടി രൂപ വില വരുന്ന ബോണ്ടുകളാണ്. 242 എം.പിമാരുള്ള മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ചിരിക്കുന്നത് 14000 കോടി രൂപയുടെ ബോണ്ടുകലാണ്. എന്തിനാണ് ഇത്ര ഒച്ചയുണ്ടാക്കുന്നത്? ഞാന്‍ ഉറപ്പിച്ച് പറയുന്നു കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ഇവര്‍ക്ക് നിങ്ങളെ മുഖം കാണിക്കാന്‍ പറ്റില്ല. ആജ് തക്കില്‍ ഒരു ഷോ സംഘടിപ്പിക്കുക ബോണ്ടിനെ കുറിച്ച് സംസാരിക്കാന്‍ ഞാനല്ലാതെ വേറെ ആരും വരില്ല (അതില്‍ പങ്കെടുക്കാന്‍).”

എന്നാല്‍ അമിത് ഷാ ഉന്നയിച്ച വാദങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട്? യഥാര്‍ത്ഥത്തില്‍ ഏറ്റവും കൂടതല്‍ ബോണ്ട്‌ ലഭിച്ചിരിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാണോ? ബോണ്ടിന്‍റെ യഥാര്‍ത്ഥ കണക്കുകള്‍ എന്താണ് പറയുന്നത് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

അമിത് ഷാ ഈ പ്രസ്താവന നടത്തിയത് ഇന്ത്യ ടുഡേ കോന്‍ക്ലെവ് എന്ന പരിപാടിയിലാണ്. മാര്‍ച്ച്‌ 30ന് നടന്ന ഈ പരിപാടിയില്‍ ഇന്ത്യ ടുഡേ ആങ്ക൪ രാഹുല്‍ കന്‍വള്‍ ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ അമിത് ഷാ പ്രതികരിച്ചതാണ് നാം വീഡിയോയില്‍ കാണുന്നത്. ഈ അഭിമുഖം താഴെ കാണാം.

അദ്ദേഹത്തിന്‍റെ പ്രതികരണത്തില്‍ അമിത് ഷാ ഉന്നയിച്ച അവകാശവാദങ്ങള്‍ ഇപ്രകാരമാണ്:
1. ബിജെപിക്ക് ഇലേക്ടറല്‍ ബോണ്ട്‌ വഴി ലഭിച്ചത് ആകെ 6000 കോടി രൂപയാണ്.

2. മൊത്തത്തില്‍ 20000 കോടി രൂപയുടെ ബോണ്ടുകളാണ് SBI ഇറക്കിയത്.

3. മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 14000 കോടി രുപയിടെ ബോണ്ടുകളാണ്.

ഈ മുന്ന് അവകാശവാദങ്ങളും തെറ്റാണ്. അസോസിയേഷന്‍ ഫോ൪ ഡെമോക്രാറ്റിക്‌ റിഫോമസ് (ADR) എന്ന എന്‍.ജി.ഓയും സി.പി.എം. പാര്‍ട്ടിയും നല്‍കിയ പരാതികള്‍ പരിഗണിച്ച് സുപ്രീം കോടതി  ഇലക്ടറല്‍ ബോണ്ട്‌ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചു. ഇതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)ന്‍ കോടതി 12 ഏപ്രില്‍ 2019 മുതല്‍ 15 ഫെബ്രുവരി 2024 വരെയുള്ള ഇലക്ടറല്‍ ബോണ്ടുമായി ബന്ധപെട്ട എല്ലാ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ നിര്‍ദേശിച്ചു. കുടാതെ ഈ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമാക്കണം എന്നും കോടതി വിധിച്ചു.അങ്ങനെ മാര്‍ച്ച്‌ 17ന് ഈ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചു.

Archived Link

ഇലേക്ടറല്‍ ബോണ്ട്‌ പുറത്ത് ഇറക്കിയത് മാര്‍ച്ച്‌ 2018 മുതലാണ്‌. അങ്ങനെ ഈ കണക്കുകളില്‍ മാര്‍ച്ച്‌ 2018 മുതല്‍ 11 ഏപ്രില്‍ 2019 മുതല്‍ SBI ഇറക്കിയ/പാര്‍ട്ടികള്‍ ബോണ്ട്‌ കൊടുത്ത് കാശ് വാങ്ങിയതിന്‍റെ വിവരങ്ങള്‍ ഇല്ല.12 ഏപ്രില്‍ 2019 മുതല്‍ 15 ഫെബ്രുവരി 2024 വരെ ആരൊക്കെയാണ് ബോണ്ട്‌ വാങ്ങിച്ചതും ആരൊക്കെയാണ് ആ ബോണ്ട്‌ തിരിച്ച് ബാങ്കില്‍ നിക്ഷേപിച്ച് പണമാക്കിയത് എന്നതിനെ കുറിച്ചുള്ള എല്ലാ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഏപ്രില്‍ 2019ന്‍റെ മുമ്പ് എത്ര ബോണ്ടുകളാണ് പാര്‍ടികള്‍ സംഭാവനയായി സ്വീകരിച്ചത് എന്നത്തിന്‍റെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച്‌ 20ന് പുറത്ത് ഇറക്കിയിട്ടുണ്ട്. അങ്ങനെ ഏത് പാര്‍ടിക്ക് ഇലക്ടറല്‍ ബോണ്ട്‌ വഴി എത്ര സംഭാവന ലഭിച്ചിട്ടുണ്ട് എന്നതിന്‍റെ കണക്കുകള്‍ പൊതുസഞ്ചയത്തില്‍ ലഭ്യമാണ്.

വാര്‍ത്ത‍ വായിക്കാന്‍ – The Indian Express | Archived 

 ADRന്‍റെ വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളും ഇന്ത്യന്‍ എക്സ്പ്രസ്സ്‌ റിപ്പോര്‍ട്ടില്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഏത് പാര്‍ട്ടിക്ക് എത്ര രൂപയുടെ ഇലക്ടറല്‍ ബോണ്ട്‌ ലഭിച്ചു നമുക്ക് താഴെ കാണാം.

Archived Link

ബിജെപ്പിക്ക് മൊത്തത്തില്‍ കിട്ടിയത് 8451 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. ഇതില്‍ 6060 കോടി രൂപ ഏപ്രില്‍ 2019 മുതല്‍ ഫെബ്രുവരി 2024 വരെയുള്ള കാലഘട്ടത്തിലാണ് ലഭിച്ചത്. 1 മാര്‍ച്ച്‌ 2018 മുതല്‍ 11 ഏപ്രില്‍ 2024 വരെ ബിജെപിക്ക് ലഭിച്ചത് 2391 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകലാണ്. അങ്ങനെ ബിജെപിക്ക് വെറും 6000 കോടി രൂപ വിലയുള്ള ഇലക്ടറല്‍ ബോണ്ടുകളാണ് ലഭിച്ചത് എന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമാകുന്നു.

മൊത്തത്തില്‍ മാര്‍ച്ച്‌ 2018 മുതല്‍ ഫെബ്രുവരി 2024 വരെ SBI ഇറക്കിയത് 16518 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ്. അങ്ങനെ മൊത്തത്തില്‍ 20000 കോടി രൂപയുടെ ബോണ്ടുകലാണ് SBI ഇറക്കിയത് എന്ന അവകാശവാദവും തെറ്റാണ്. കുടാതെ  ഏറ്റവും കൂടുതല്‍ ബോണ്ടുകള്‍ ലഭിച്ചത് ബിജെപിക്കാണ്. ഇലക്ടറല്‍ ബോണ്ടില്‍ നിന്ന് സംഭാവന ചെയ്ത തുകയില്‍ നിന്ന്  52% മാണ് ബിജെപ്പിക്ക് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ്സിന് ലഭിച്ചത് വെറും 12% ആണ്. 

Archived Link

മുന്നണികളുടെ കണക്കുകള്‍ പരിശോധിച്ചാലും ബിജെപി നയിക്കുന്ന NDAക്കാണ് 53% ഇലക്ടറല്‍ ബോണ്ടുകള്‍ ലഭിച്ചിട്ടുള്ളത്. താഴെ നല്‍കിയ ഗ്രാഫില്‍ നമുക്ക് മുന്നണികള്‍ പ്രകാരം ആര്‍ക്ക് എത്ര ഇലക്ടറല്‍ ബോണ്ടുകള്‍ ലഭിച്ചു കാണാം. ശിവസേനയും എന്‍.സി.പിയും വിഭജിച്ച് നാലു വ്യത്യസ്ത പാര്‍ട്ടികളായിട്ടുണ്ട്. ഇതില്‍ രണ്ട് പാര്‍ട്ടികള്‍ എന്‍.ഡി.എയിലും രണ്ട് പാര്‍ട്ടികള്‍ ഇന്ത്യയിലുമുണ്ട്. അതിനാല്‍ ഇവരെ വേറെ ആയാണ് കണക്കാക്കിയിട്ടുള്ളത്. 

Archived Link

ഇതില്‍ എന്‍.ഡി.എയില്‍ ഉള്‍പ്പെടുന്നത് ബിജെപി, തെലുഗു ദേശം, ജനത ദല്‍ (സെക്യുലര്‍), ജനത ദല്‍ (യുണൈറ്റഡ്), സിക്കിം ക്രാന്തികാരി മോര്‍ച്ച എന്നി പാര്‍ട്ടികളാണ്. അതെ സമയം INDIA മുന്നണിയില്‍ കോണ്‍ഗ്രസ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌, രാഷ്ട്രിയ ജനത ദല്‍, DMK, ഝാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ച, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് എന്നി പാര്‍ട്ടികളാണ് ഉള്ളത്. ഭാരത്‌ രാഷ്ട്ര സമിതി, YSR കോണ്‍ഗ്രസ്‌, ബിജു ജനത ദല്‍ പോലെയുള്ള ഇരുമുന്നനികളില്‍ ഇല്ലാത്ത പാര്‍ട്ടികളെയാണ് നോണ്‍-അലൈനഡ് എന്ന തരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

കണക്കുകള്‍ നിന്ന് അമിത് ഷാ ഉന്നയിച്ച അവകാശവാദങ്ങള്‍ തെറ്റാണ് വ്യക്തമാകുന്നു. ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട്‌ വഴി ആകെ കിട്ടിയത് 8451 കോടി രൂപയാണ്. മറ്റ് പാര്‍ട്ടികള്‍ക്ക് ആകെ കിട്ടിയത് 8067 കോടി രൂപയാണ്. മുന്നണികളില്‍ ബിജെപി നയിക്കുന്ന എന്‍.ഡി.എക്കാണ് ഇലക്ടറല്‍ ബോണ്ട്‌ വഴി ലഭിച്ച സംഭാവനയുടെ 53% ലഭിച്ചിരിക്കുന്നത്. 

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (CPI), കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്‌) (CPM), എന്നി പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ട്‌ വഴി പണം സ്വീകരിച്ചില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിനോട് വ്യക്തമാക്കി. അതെ സമയം ഇലക്ടറല്‍ ബോണ്ട്‌ വഴി സംഭാവന ലഭിച്ചില്ല എന്ന് ബഹുജന്‍ സമാജ് പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തമാക്കിയിരുന്നു.

നിഗമനം

ഇലേക്ടറല്‍ ബോണ്ട്‌ കണക്കുകള്‍ പ്രകാരം അമിത് ഷായുടെ വാദം ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട്‌ വഴി ലഭിച്ച 20000 കോടി രൂപയില്‍ നിന്ന് വെറും 6000 കോടിയാണ് ലഭിച്ചത് എന്ന് തെറ്റാണെന്ന് വ്യക്തമാകുന്നു. ഇലേക്ടറല്‍ ബോണ്ട്‌ വഴി രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ തുക ആകെ 16518 കോടി രൂപയാണ്. ഇതില്‍ 52% അതായത് 8451 കോടി രൂപ ലഭിച്ചത് ബിജെപിക്കാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇലക്ടറൽ ബോണ്ട്‌ പദ്ധതിയില്‍ നിന്നും ബിജെപിക്ക് ആകെ 6000 കോടി രൂപയാണ് കിട്ടിയത് എന്ന വാദം തെറ്റാണ്…

Written By: Mukundan K 

Result: False