പ്രചാരണത്തിനിടെ മൂന്നു സ്ഥാനാർത്ഥികളും ചേർത്തു പിടിച്ചത് ഒരേ വയോധികയെ തന്നെയാണോ..?

രാഷ്ട്രീയം

വിവരണം

സുരേഷ് പയ്യന്നൂർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും  ‎പോരാളി ഷാജി (Official) എന്ന പേജിലേക്ക്  2019 ഏപ്രിൽ 19  ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് ഇതാണ്: എല്ലാവരുടെയും ഒരേയൊരു “പാവപ്പെട്ട അമ്മ” 

പിആർ വർക്ക് ഒരേ ഏജൻസിക്ക് തന്നെ കൊടുത്താൽ ഇതാണ് കുഴപ്പം ? എന്ന എന്ന അടിക്കുറിപ്പുമായി പ്രചരിപ്പിക്കുന്ന പോസ്റ്റിൽ ഈയിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ചിത്രങ്ങൾ നൽകിയിട്ടുണ്ട്. പോസ്റ്റിന് 2300 ൽ പരം ഷെയറുകളായിട്ടുണ്ട്.  പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് താഴെ കാണാം

archived link FB post

കോൺഗ്രസ്സ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി വയോധികയായ  ഒരമ്മയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന രാജ്യം മുഴുവൻ പ്രചരിച്ച ചിത്രം വായനക്കാർ ശ്രദ്ധിച്ച് കാണും. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ പ്രചാരണത്തിനിടെ വൃദ്ധയായ ഒരു അമ്മയെ ചേർത്തുപിടിച്ചിടിക്കുന്ന ചിത്രം ഇതിനു പിന്നാലെ വൈറലായിരുന്നു. തൊട്ടു പിറകെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വയോധികയായ അമ്മയെ ചേർത്തു പിടിച്ചുകൊണ്ടുള്ള മറ്റൊരു ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ  തരംഗം സൃഷ്ടിച്ചു.

തുടർന്ന് ഈ മൂന്നു ചിത്രങ്ങളും ചേർത്തുകൊണ്ട്  ഈ മൂന്നുവയോധികകളും ഒരാൾ തന്നെയാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം ചിലർ നടത്തി. അത്തരത്തിലൊന്നാണ് ഇവിടെ നൽകിയിട്ടുള്ളത്. കാഴ്ച്ചയിൽ ഈ മൂന്നു അമ്മമാരും ഒരുപോലെതന്നെയുണ്ട്. എന്നാൽ ഇവർ വേറെ വേറെ അമ്മമാരാമോ അതോ ഒരാൾ തന്നെയാണോയെന്ന് നമുക്ക് ഒന്നന്വേഷിച്ചു നോക്കാം.

ഇത്തരം പോസ്റ്റുകളെ അവലംബിച്ച് evartha എന്ന മലയാളം പോർട്ടൽ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived link
evartha

വസ്തുതാ വിശകലനം

ഞങ്ങൾ ഇതേക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും അന്വേഷിച്ചു. അവിടെ നിന്നും ലഭിച്ച ചില ലിങ്കുകളിൽ നിന്നും വാർത്തയുടെ യാഥാർഥ്യം മനസ്സിലാക്കാനായി. പോസ്റ്റിൽ പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തയാണ്. അതായത് ഈ മൂന്ന്  അമ്മമാരും ഒരാളല്ല, മൂന്നു പേരാണ്. താഴെ മൂന്നു വയോധികകളുടെയും ചിത്രം നൽകിയിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ചില സാമ്യങ്ങളല്ലാതെ ഇവർ വെവ്വേറെ സ്ത്രീകളാണെന്ന് നമുക്ക് എളുപ്പം മനസ്സിലാകും. രാഹുൽ ഗാന്ധിയുടെ കൂടെയുള്ള വയോധിക മൂക്കുത്തി ധരിച്ചിട്ടുണ്ട്, മുൻനിരയിലെ പല്ലുകൾ നഷ്ടമായിട്ടുണ്ട്.  ശശി തരൂരിനൊപ്പമുള്ള വയോധികയും മൂക്കുത്തി അണിഞ്ഞിട്ടുണ്ട്. എന്നാൽ  അവരുടെ മുൻനിരയിലെ പല്ലുകൾ വ്യക്തമായി കാണാം.

ശശി തരൂരിൻ്റെ കൂടെയുള്ള വയോധിക മൂക്കുത്തി ധരിച്ചിട്ടുണ്ട്, , കൂടാതെ അവരുടെ തലമുടി കെ സുരേന്ദ്രനൊപ്പം നിൽക്കുന്ന സ്ത്രീയേക്കാൾ നരച്ചതാണ്.  കെ സുരേന്ദ്രനൊപ്പമുള്ള സ്ത്രീയുടെ  മുൻനിരയിലെ പല്ലുകൾ നഷ്ടമായിട്ടുണ്ട്.  ചിത്രം ശ്രദ്ധിക്കുക.

രാഹുൽ ഗാന്ധിയുടെ കൂടെയുള്ള സ്ത്രീയുടെ മറ്റൊരു ചിത്രം താഴെ കൊടുക്കുന്നു. വായനക്കാർക്ക് ഇത് നോക്കിയാൽ വ്യക്തമായി വ്യത്യാസം മനസ്സിലാകും  

altnews എന്ന വസ്തുതാ പരിശോധന വെബ്‌സൈറ്റ് ഇതേപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിൻ്റെ സ്ക്രീൻഷോട്ട് താഴെ നൽകുന്നു.

archived link
altnews

കൂടാതെ asianetnews, altnews വാർത്തയെ അവലംബിച്ച് mediaonetv എന്നിവരും വയോധികകൾ മൂവരും വെവ്വേറെ സ്ത്രീകളാണെന്നുള്ള വാർത്ത നൽകിയിട്ടുണ്ട്.

അവയുടെ ലിങ്കുകൾ താഴെ നൽകുന്നു.

archived link
asianetnews
archived link
mediaonetv

നിഗമനം

പോസ്റ്റിൽ  പ്രചരിപ്പിക്കുന്ന വാർത്ത തെറ്റാണ്. കേരളത്തിലെ മൂന്നു സ്ഥാനാർത്ഥികൾക്കൊപ്പം വ്യത്യസ്തരായ മൂന്ന്  വയോധികകളാണുള്ളത്. പോസ്റ്റിൽ ആരോപിക്കുന്നത് പോലെ ഒരാൾ തന്നെയല്ല. അതിനാൽ യാഥാർഥ്യം മനസ്സിലാക്കി മാത്രം പോസ്റ്റിനോടു പ്രതികരിക്കാൻ മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു.

Avatar

Title:പ്രചാരണത്തിനിടെ മൂന്നു സ്ഥാനാർത്ഥികളും ചേർത്തു പിടിച്ചത് ഒരേ വയോധികയെ തന്നെയാണോ..?

Fact Check By: Deepa M 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •