യോഗേന്ദ്ര യാദവിന്‍റെ ശരിയായ പേര് സലിം ഖാന്‍ എന്നാണോ? സത്യാവസ്ഥ അറിയൂ…

രാഷ്ട്രിയം

രാഷ്ട്രീയക്കാരനും തെരഞ്ഞെടുപ്പ് വിദഗ്ദ്ധനുമായ യോഗേന്ദ്ര യാദവിന്‍റെ ശരിയായ പേര് സലിം ഖാനാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. തന്‍റെ മതം മറച്ച് വെച്ച് ഹിന്ദു പേര് ഉപയോഗിച്ച് ജനങ്ങളെ വിഡ്ഢി ആക്കുകയാണ് അദ്ദേഹം എന്ന തരത്തിലാണ് ഈ പോസ്റ്റുകള്‍ ആരോപിക്കുന്നത്.

പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവായ യോഗേന്ദ്ര യാദവ് ഒരു റാലിയെ അഭിസംബോധനം ചെയ്യുന്നതായി കാണാം. പോസ്റ്റില്‍ അദ്ദേഹത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “യഥാർത്ഥ പേര് സലിം ഖാൻ..കുർത്തയിൽ പൊതിഞ്ഞാൽ യോഗേന്ദ്ര യാദവ്.”

മുസ്ലിമായ സലിം ഖാന്‍ യോഗേന്ദ്ര യാദവ് പേര് ഉപയോഗിച്ച് ഹിന്ദുക്കളെ കബളിപ്പിക്കുന്നു എന്ന അവകാശവാദമാണ് പോസ്റ്റിലൂടെ നടത്തുന്നത്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനം എന്താണ് എന്ന് അറിയാന്‍ ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ യോഗേന്ദ്ര യാദവിന്‍റെ അഭിമുഖത്തിന്‍റെ ഒരു ക്ലിപ്പ് ലഭിച്ചു. ഈ ക്ലിപ്പില്‍ അഭിമുഖം എടുക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിനോട് ചോദിക്കുന്നു, “സലിം എന്ന പേര് വിളിച്ചാല്‍ ഒരു പ്രശ്നമില്ലലോ?” ഇതിന്‍റെ മറുപടിയില്‍ യോഗേന്ദ്ര യാദവ് പറയുന്നത്, “സാധാരണ എന്നെ കുട്ടിക്കാലം മുതല്‍ അറിയുന്നവരാണ് ഈ പേര് വിളിക്കുന്നത്. അന്യര്‍ എന്നെ ഈ പേരില്‍ വിളിക്കാറില്ല. എന്‍റെ അമ്മ, ബാക്കിയുള്ള വീട്ടുകാര്‍, എന്‍റെ സുഹൃത്തുകള്‍ എന്നിവരാണ് ഈ പേര് വിളിക്കുന്നത്. അതുകൊണ്ട് ഫോണില്‍ വല്ലവരും എന്നെ സലിം വിളിച്ചാല്‍ എനിക്ക് മനസിലാകും എന്‍റെ ബാല്യകാലത്തെ ഏതെങ്കിലും സുഹൃത്താണ് സംസാരിക്കുന്നത് എന്ന്. യോഗേന്ദ്ര എന്നു വിളിക്കുകയാണെങ്കില്‍ എന്നെ പിന്നീട് പരിചയപ്പെട്ടവരാണ് എന്ന് മനസിലാകും. എന്നോട് അടുപ്പമുള്ളവര്‍ക്ക് ഞാന്‍ സലീമാണ്. ഔദ്യോഗികമായി ഞാന്‍ യോഗേന്ദ്ര യാദവാണ്. 4-5 വര്‍ഷം മുമ്പ് ഈ കാര്യത്തിന്‍റെ പേരില്‍ ചിലര്‍ വിവാദമുണ്ടാക്കി. നമ്മുടെ രാജ്യത്തില്‍ ചെറിയ കാര്യങ്ങളുടെ പേരില്‍ വിവാദമുണ്ടാക്കല്‍ സ്വാഭാവികമാണ്… ” 

FacebookArchived Link

എന്നാല്‍ എന്താണ് ഈ സംഭവത്തിന്‍റെ നിജസ്ഥിതി നമുക്ക് നോക്കാം. 

വസ്തുത അന്വേഷണം

ഞങ്ങള്‍ വീഡിയോയെ കുറിച്ച് അറിയാന്‍ ഗൂഗിളില്‍ കീ വേര്‍ഡ്‌ സര്‍ച്ച്‌ നടത്തി അന്വേഷിച്ചു. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഈ അഭിമുഖത്തിന്‍റെ കുറച്ച് ദീര്‍ഘമുള്ള ക്ലിപ്പ് ലഭിച്ചു. വൈറല്‍ പോസ്റ്റുകളില്‍ നമള്‍ കാണുന്ന ക്ലിപ്പ് അപൂര്‍ണമാണ്. അഭിമുഖം നടത്തുന്നയാളുടെ ചോദ്യത്തിന്‍റെ മുഴുവന്‍ മറുപടി യാദവ് നല്‍കുന്നത് നമുക്ക് താഴെ കാണാം.

അഭിമുഖം നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ പിന്നിട് ചോദിക്കുന്നു: “ഈ പേരിന്‍റെ പിന്നിലുള്ള കഥ എന്താണ്?” ഇതിന്‍റെ മറുപടിയില്‍ യോഗേന്ദ്ര യാദവ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “ ഈ കഥ എന്‍റെയല്ല, എന്‍റെ പിതാവിന്‍റെതാണ്. എന്‍റെ അച്ഛാഛന്‍ റാം സിംഗ് ഹിസാറില്‍ ഒരു അധ്യാപകനായിരുന്നു. ഹോസ്റ്റലിന്‍റെ വാര്‍ഡന്‍ ആയിരുന്നു. അവിടെ ഒരു ദിവസം കലാപങ്ങളുണ്ടായി. ഇതിനെ തുടര്‍ന്ന് മുസ്ലിങ്ങളുടെ ഒരു സംഘം ഹോസ്റ്റലില്‍ വന്നു. എന്‍റെ അച്ഛാഛനോട് അവര്‍ പറഞ്ഞു, നിങ്ങളുടെ ഹോസ്റ്റലിലെ ചില കുട്ടികള്‍ ഇന്നലെ ഒരു പള്ളിയില്‍ നാശ-നഷ്ടം വരുത്തി, അവരെ ഞങ്ങള്‍ക്ക് വിട്ടു തരണം. എന്‍റെ അച്ഛാഛന്‍ പറഞ്ഞു അവര്‍ എന്‍റെ സംരക്ഷണത്തിലാണ് ഞാന്‍ ഇത് ഒരിക്കലും ചെയ്യില്ല. അപ്പോള്‍ അവര്‍ എന്‍റെ അച്ഛാഛനെ വെട്ടി കൊന്നു. എട്ട് വയസായിരുന്ന എന്‍റെ പിതാവ് ഇത് കണ്ടു. ഇതിന്‍റെ വലിയ ആഘാതമുണ്ടായിട്ടുണ്ടാകും അദ്ദേഹത്തിന്‍റെ ജീവിതത്തില്‍. പക്ഷെ RSSല്‍ അദ്ദേഹം ചേര്‍ന്നില്ല മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദുക്കളെ പ്രകോപ്പിപ്പിചില്ല. കാരണം അന്ന് ഗാന്ധിയുടെ കാലമായിരുന്നു. ഗാന്ധിജിയുടെ വലിയ പ്രഭാവം അദ്ദേഹത്തിന്‍റെ ജീവിതത്തിലുണ്ടായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്‍റെ എല്ലാ മക്കള്‍ക്കും മുസ്ലിം പേര് നല്‍കും എന്ന് തിരുമാനിച്ചു. ഇങ്ങനെ ചെയ്ത് അദ്ദേഹം തന്‍റെ അകത്തുള്ള ദേഷ്യം പുറത്ത് കളയാന്‍ ശ്രമിക്കുകയായിരുന്നു എനിക്ക് തോന്നുന്നു. അദ്ദേഹം അധികം ഇതിനെ കുറിച്ച് സംസാരിക്കാറില്ല.
അങ്ങനെ ഞാന്‍ ജനിച്ചപ്പോള്‍ എന്‍റെ പേര് സലീം എന്ന് വെച്ചു. ഇത് വിളിപ്പേരായിരുന്നില്ല എന്‍റെ പേരായിരുന്നു. ഞാന്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ഈ കാര്യം ഇത്തിരി വിചിത്രമാണ് എന്നു തോന്നി. കാരണം കുട്ടികള്‍ എന്നോട് ചോദിക്കും, തന്‍റെ പേര് സലിം എങ്ങനെയായി? അപ്പൊ ഞാന്‍ വീട്ടില്‍ വന്ന് ചോദിച്ചു എന്താ എന്നോട് മാത്രം എന്‍റെ പേര് ചോദിക്കുന്നു എല്ലാവരും? എന്നെ ദത്ത് എടുത്തതാണ്, തെരുവില്‍ നിന്ന് എടുത്ത് കൊണ്ട് വന്നതാണ്… എന്ന തരത്തില്‍ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങി. ഒരു കൊല്ലത്തിനുള്ളില്‍ എനിക്ക് അസഹനീയമായി. ഞാന്‍ പറഞ്ഞു എന്‍റെ പേര് മാറ്റണം അലെങ്കില്‍ ഞാന്‍ സ്കൂളില്‍ പോകില്ല. അങ്ങനെ എന്‍റെ പേര് മാറ്റി യോഗേന്ദ്ര എന്നാക്കി”

നിങ്ങള്‍ക്ക് മുഴുവന്‍ അഭിമുഖം താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

ഞങ്ങള്‍ യോഗേന്ദ്ര യാദവിന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിച്ചു. അതിലും അദ്ദേഹത്തിന്‍റെ യോഗേന്ദ്ര ദേവേന്ദര്‍ സിംഗ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

നിഗമനം

യോഗേന്ദ്ര യാദവിന്‍റെ യഥാര്‍ത്ഥ പേര് സലിം ഖാന്‍ എന്നാണ് എന്ന തരത്തിലെ പ്രചരണം തെറ്റാണ്. യോഗേന്ദ്ര യാദവിന്‍റെ യഥാര്‍ത്ഥ പേര് യോഗേന്ദ്ര ദേവേന്ദര്‍ സിംഗ് എന്നാണ്. മതം മറച്ച് വെക്കാന്‍ വ്യാജ ഹിന്ദു പേര് ഉപയോഗിക്കുന്നു എന്ന പ്രചരണം പൂര്‍ണമായും തെറ്റാണ്. കുട്ടികാലത്ത് തന്‍റെ പിതാവ് സലിം എന്ന പേര് നാല്‍കിയിരുന്നു പക്ഷെ പിന്നിട് സ്കൂളില്‍ എല്ലാവരും ശല്യപെടുത്തുന്നുതിനാല്‍ പേര് മാറ്റി യോഗേന്ദ്ര എന്ന് വെച്ചു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:യോഗേന്ദ്ര യാദവിന്‍റെ ശരിയായ പേര് സലിം ഖാന്‍ എന്നാണോ? സത്യാവസ്ഥ അറിയൂ…

Written By: K. Mukundan 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •