2001ല്‍ നാവികസേനയുടെ പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ്. ജോര്‍ജ് കുരിശ് തിരിച്ചു  കൊണ്ടുവന്നത് കോണ്‍ഗ്രസ്‌ സര്‍ക്കാരല്ല…

രാഷ്ട്രീയം

കഴിഞ്ഞ ആഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക വിളംബരം ചെയ്തിരുന്നു. വര്‍ഷങ്ങളായി ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്‍റെ അടയാളമായി കാണപ്പെടുന്ന സെന്‍റ്.ജോര്‍ജ് കുരിശ് (Saint George’s Cross) പതാകയില്‍ നിന്ന് ഒഴിവാക്കി എന്നതാണ് ഈ പതാകയുടെ പ്രത്യേകത പറഞ്ഞ. ഇതിന്‍റെ പശ്ചാതലത്തില്‍ സമുഹ മാധ്യമങ്ങളില്‍ സെന്‍റ്. ജോര്‍ജ് കുരിശ് 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയി ഒഴിവാക്കിയത് അധികാരത്തില്‍ തിരിച്ച് എത്തിയതിന് ശേഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി വിണ്ടും പതാകയില്‍ ചേര്‍ത്തു എന്ന പ്രചരണം തുടങ്ങി. 

പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ 2001ല്‍ ഇറക്കിയ നാവികസേനയുടെ പുതിയ പതാക മാറ്റി വിണ്ടും കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പഴയ പതാക കൊണ്ടുവന്നില്ല. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് 1950 മുതല്‍ 2022 വരെ ഇന്ത്യന്‍ നാവികസേനയുടെ പതാകയില്‍ വരുത്തിയ മാറ്റങ്ങളും ഈ മാറ്റങ്ങള്‍ കൊണ്ട് വന്ന സര്‍ക്കാരുകളുടെ തലവന്മാരുടെയും ചിത്രങ്ങള്‍ കാണാം. 2001ല്‍ എന്‍.ഡി.എ. സര്‍ക്കാര്‍ ഒഴിവാക്കിയ സെന്‍റ്.ജോര്‍ജ് കുരിശ് നമുക്ക് വിണ്ടും 2004 മുതല്‍ 2022 വരെ കാണാം. ചെറിയൊരു മാറ്റം കുരിശിന്‍റെ നടക്കില്‍ ദേശിയ ചിന്ഹം അശോകസ്ഥംഭം ആലേഖനം ചെയ്തതായി നമുക്ക് കാണാം. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: 

”വാജ്പേയ് ജി ഒഴിവാക്കിയത് ഇറ്റലിക്കാർ വീണ്ടും കൊണ്ടുവന്നു…

മോദിജി അത് എന്നെന്നേക്കുമായി മായിച്ചു കളഞ്ഞു…

ഒപ്പം ഇങ്ങനെ എഴുതുക കൂടി ചെയ്തു..

ശം നോ വരുണാഃ”

എന്നാല്‍ നാവികസേനയുടെ പതാകയുടെ ഈ ഇതിഹാസം എത്രത്തോളം സത്യമാണെന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ പതാകയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി പ്രിന്‍റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ലേഖനം പ്രകാരം 1950 മുതല്‍ ഇത് നാലാമത്തെ തവണയാണ് പതാകയില്‍ മാറ്റം വരതുന്നത്. 1950ല്‍ ബ്രിട്ടീഷ്‌ യുണിയന്‍ ജാക്ക് പതാക മാറ്റി ഇന്ത്യയുടെ ത്രിവര്‍ണ പതാക ചേര്‍ക്കുകയുണ്ടായിരുന്നു.

പിന്നിട് ഈ പതാകയില്‍ മാറ്റം വരുത്തിയത് 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലെ എന്‍.ഡി.എ. സര്‍ക്കാരാണ്. 15 ഓഗസ്റ്റ്‌ 2001ല്‍ സൈന്‍റ ജോര്‍ജ് കുരിശ് മാറ്റി വാജ്പേയി സര്‍ക്കാര്‍ ഇന്ത്യയുടെ ദേശിയ പതാകക്കൊപ്പം അശോക സ്തംഭവും നങ്കുരവും ചേര്‍ന്നുള്ള ചിന്ഹം ആലേഖനം ചെയ്തു.

പക്ഷെ ഈ മാറ്റം 3 വര്‍ഷം പോലും നിലനിര്‍ത്താന്‍ സാധിച്ചില്ല. ഇന്ത്യന്‍ നാവികസേനയുടെ പതാക അനുസരിച്ച് ആര്‍മിയുടെ അഡ്മിറലടക്കം മറ്റു പല മേല്‍ ഉദ്യോഗസ്ഥരുടെ പതാകയും മാറും. ഈ പതാകയുടെ നീല നിറത്തിന് ആകാശത്തിന്‍റെ നീല നിറവും സമുദ്രത്തിന്‍റെ നീല നിറവുമായി സാമ്യമുള്ളതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ് എന്ന വാദം  നാവികസേന ഉന്നയിച്ചു. 2004ല്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്ത‍യില്‍ ഈ കാര്യം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

Rediff | Archived Link

ഈ തകരാറിനെ തുടര്‍ന്ന് ഏപ്രില്‍ 25 2004ന് അന്നത്തെ രാഷ്‌ട്രപതി ഡോ. എ.പി.ജി. അബ്ദുല്‍ കലാം കൊച്ചിയില്‍ സെന്‍റ്.ജോര്‍ജ് കുരിശുള്ള പതാക തിരിച്ച് കൊണ്ട് വന്നു. ഇതില്‍ ഒരേയൊരു മാറ്റം മാത്രം കുരിശിന്‍റെ നടുവില്‍ സുവര്‍ണ്ണ നിറത്തിലുള്ള അശോകസ്തംഭമായിരുന്നു. 

ഈ കാര്യം നമുക്ക് 2004ല്‍ പ്രസിദ്ധികരിച്ച ഈ വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകാം. 

TOI | Financial Express 

6 ഫെബ്രുവരി 2004നാണ് പതിമുന്നാമത്തെ ലോകസഭ കാബിനറ്റിന്‍റെ തിരുമാനം പ്രകാരം രാഷ്‌ട്രപതി കലാം പിരിച്ചുവിട്ടത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 22 മെയ്‌ 2004നാണ്. ഡോ. മന്‍മോഹന്‍ സിംഗിന്‍റെ സത്യപ്രതിജ്ഞ നമുക്ക് താഴെ കാണാം. 

ഇതിന് ശേഷം ഈ രണ്ടാം തീയതിയാണ് പ്രധാനമന്ത്രി മോദി കൊച്ചിയില്‍ നാവികസേനയുടെ പുതിയ പതാക വിളംബരം ചെയ്തത്.

നിഗമനം

2001ല്‍ നാവികസേനയുടെ പതാകയില്‍ നിന്ന് വാജ്‌പേയി സര്‍ക്കാര്‍ ഒഴിവാക്കിയ സെന്‍റ്. ജോര്‍ജ് കുരിശ് കോണ്‍ഗ്രസ്‌ യു.പി.എ. സര്‍ക്കാര്‍ തിരിച്ച് കൊണ്ട് വന്നു എന്ന പ്രചരണം തെറ്റാണെന്ന് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പെയാണ് നാവികസേനയുടെ പതാകയില്‍ മാറ്റം വരുത്തിയത്. യു.പി.എ. സര്‍ക്കാര്‍ 10 വര്‍ഷത്തില്‍ പതാകയില്‍ യാതൊരു മാറ്റം കൊണ്ട് വന്നില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:2001ല്‍ നാവികസേനയുടെ പതാകയില്‍ നിന്ന് ഒഴിവാക്കിയ സെന്‍റ്. ജോര്‍ജ് കുരിശ് തിരിച്ചു കൊണ്ടുവന്നത് കോണ്‍ഗ്രസ്‌ സര്‍ക്കാരല്ല…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.