അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവോ?

ദേശീയം
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

വിവരണം

പാക്കിസ്ഥാന്‍ പിടികൂടി വിട്ടയച്ച അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു ആണെന്ന തരത്തില്‍ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് എന്നിവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ അഭിനന്ദന്റെ മോചനത്തിന് പിന്നാലെ നടത്തിയിരുന്നു. എന്നാല്‍ സിദ്ധു ഇത്തരത്തില്‍ ഒരു ഇടപെടല്‍ നടത്തിയെന്ന് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അഭിപ്രായമുണ്ടോ? അതോ ഇതു വെറും അവകാശവാദം മാത്രമാണോയെന്ന് പരിശോധിക്കാം?

https://www.asianetnews.com/kerala-news/oommen-chandy-price-siddhu-and-imran-khan-on-abhinandan-free-pnpsqp?fbclid=iwar1eaf28voogqshlhlvrthzjdfqldw3hvic0pwdi6ltypoja1i13xgi6-yi

വസ്തുത വിശകലനം

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച വീഡിയോകളും ചിത്രങ്ങളും പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്കു ശേഷം പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഒരു പ്രസ്ഥാവന ഇറക്കിയിരുന്നു. ”ഞങ്ങളുടെ രാജ്യം യുദ്ധമല്ല ആഗ്രഹിക്കുന്നത്. സമാധാനം മാത്രമാണ്. സമാധാന സന്ദേശം നല്‍കുന്നതിന്റെ പ്രതീകമായി ഇന്ത്യന്‍ വൈമാനികനായ അഭിനന്ദനെ ഞങ്ങള്‍ വിട്ടയയക്കാന്‍ തീരുമാനിച്ചിരിക്കുന്നു” എന്നതായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രസ്താവന. ജനീവ ഉടമമ്പടയും ഐക്യരാഷ്ട്രസഭയുടെ ഇടപെടലും കൂടിയായപ്പോള്‍ അഭിനന്ദന്റെ മോചനം വളരെ എളുപ്പമാകുകയായിരുന്നു. അല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കം ഇതില്‍ പറയത്തക്ക യാതൊരു പങ്കും തെളിയിക്കാനോ അത് വസ്തുതപരമായി നിരത്താനോ കഴിയുകയില്ല. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയും ടി.സിദ്ദിക്കും പറഞ്ഞത് പോലെ നവജ്യോത് സിങ് സിദ്ധു അഭിന്ദന്റെ മോചനത്തിനു വേണ്ടി യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്ന് പറയാന്‍ കഴിയും. മാത്രമല്ല ഇമ്രാന്‍ ഖാന്റെ തീരുമാനത്തെ അഭിനന്ദിച്ചത് പക്വവും കൂലിനവുമായ തീരുമാനമെന്നാണ് സിദ്ധു ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. ഇതില്‍ സിദ്ധുവിന്റെ ഇടപെടലിനെ കുറിച്ചു യാതൊരു സൂചനയുമില്ല. ദേശീയ മാധ്യമങ്ങളും ഇത്തരത്തില്‍ യാതൊരു വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടി ട്വിറ്ററിലൂടെ സിദ്ധുവിനെ അഭിനന്ദിച്ചതും ടി.സിദ്ദിക്ക് പ്രസ്താവനയിലൂടെ വൈമനികന്റെ മോചനത്തിന്റ പിറകിലെ സിദ്ധുവിന്റെ പങ്കിനെപറ്റിയും പരാമര്‍ശിച്ചത് വെറും അവകാശവാദം മാത്രമായി തെളിഞ്ഞിരിക്കുകയാണ്.

നവ്ജ്യോത് സിങ് സിദ്ധുവിന്‍റെ ട്വീറ്റ് :

archived linktweet by Navjyot Siddhu on conversation with Imran Khan

ഉമ്മന്‍ ചാണ്ടിയുടെ ട്വീറ്റ് :

archived link
tweet by Ummen Chandy link:

economictimes.indiatimes.com വന്ന ഇമ്രാന്‍ ഖാന്‍റെ പ്രസ്താവന :

archived link
opinion Imran Khan – economic times

നിഗമനം

കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു പോലും വൈമാനികന്‍റെ മോചനത്തിനായി ഇമ്രാന്‍ ഖാനിനോട് അപേക്ഷിച്ചതായി പ്രസ്താവന നടത്തയിട്ടില്ല. എഐസിസി ഇത്തരത്തില്‍ യാതൊരു സ്ഥിരീകരണവും നടത്തയിട്ടില്ല. ദേശീയ മാധ്യമങ്ങളും ഇത്തരത്തിലൊരു ഇടപെടല്‍ സംബന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ വസ്തുത വിരുദ്ധമായ അവകാശവാദം മാത്രമായി ഈ കാര്യങ്ങള്‍ തുടരുകയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം വ്യാജമാണെന്നു കണ്ടെത്താന്‍ കഴിയും.

Avatar

Title:അഭിനന്ദന്‍ വര്‍ധമാന്‍റെ മോചനത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധുവോ?

Fact Check By: Harishankar Prasad 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •