മുതാലാഖ് ബില്ലിനെ എതിർത്തവർ ആരൊക്കെയാണ്..?

രാഷ്ട്രീയം

വിവരണം 

ഞങ്ങൾ വക്കത്തുകാർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 1100 ലധികൾ ഷെയറുകൾ ലഭിച്ചുകഴിഞ്ഞു. ആസാദുദ്ദീന്‍ ഓവൈസിയും രാഹുല്‍ ഗാന്ധിയും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രവും ഒപ്പം ചെറിയ കാര്യത്തിന് വരെ  മൂന്നു തലാഖ് ചൊല്ലി വീട്ടില്‍ നിന്നും പുറത്താക്കുന്നതിനെ തടയുന്ന ട്രിപ്പിൾ തലാഖ് നിയമത്തെ എതിർത്ത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഒവൈസിയും. 22 ഇസ്‌ലാമിക രാജ്യങ്ങളിൽ തലാഖ് നിരോധിച്ചിട്ടുണ്ട്. ” ഇതാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത. 

FB post
archived link

മുത്തലാക്ക് ചൊല്ലി വിവാഹം വേർപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ആദ്യത്തെ ബിൽ2017 ൽ  ലോക്‌സഭയിൽ അവതരിപ്പിപ്പിക്കുകയും 2018 ഡിസംബറിൽ പാസ്സാക്കുകയും ചെയ്തിരുന്നു. നിയമത്തിന് ചില ഭേദഗതികളുമായി ബില്‍ രാജ്യസഭയിൽ അവതരിപ്പിക്കാനിരിക്കുകയായിരുന്നു. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന്റെ കൂടി പിന്തുണ ലഭിച്ചാണ് ബില് പാസ്സാക്കിയത്. വീണ്ടും സോണിയയും  രാഹുലും നിയമത്തെ എതിർത്തോ…? ഈ വാർത്തയുടെ വസ്തുത നമുക്ക് അറിയാൻ ശ്രമിക്കാം. 

വസ്തുതാ വിശകലനം 

ഞങ്ങൾ ഈ വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് ഇന്റർനെറ്റിൽ വിശദാംശങ്ങൾ തിരഞ്ഞു. timesofindia ജൂൺ 21 നു പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്ക് ഞങ്ങൾക്ക് ലഭ്യമായി. അത് ആസാദുദ്ധീൻ ഒവൈസി മുതാലാഖ് ബില്ലിനെക്കുറിച്ച് നടത്തിയ അഭിപ്രായത്തെപ്പറ്റിയാണ്. വാർത്തയുടെ പ്രസക്ത ഭാഗത്തിന്റെ പരിഭാഷ ഇപ്രകാരമാണ് : “വിവാദമായ ട്രിപ്പിൾ തലാഖ് ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് ആസാദുദ്ധീൻ ഒവൈസി അഭിപ്രായപ്പെട്ടു. ബില് നിയമമാക്കിയാൽ മുസ്‌ലിൽ സ്ത്രീകളോട് ചെയ്യുന്ന അനീതിയായിരിക്കും. ഭരഘടനയുടെ ആർട്ടിക്കിൾ 14, 15 എന്നിവയുടെ ലംഘനമാണ് നിയമം. നമുക്ക് 2005 ലെ ഗാർഹിക പീഡന നിയമം, CrPC സെക്ഷൻ 125, മുസ്‌ലിം വനിതാ വിവാഹ നിയമം എന്നിങ്ങനെ വകുപ്പുകൾ ഇത്തരം കാര്യങ്ങൾക്കെതിരെ ഉണ്ട്.പാർലമെന്റിനു പുറത്ത്  മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “

archived link
times of india

പോസ്റ്റിൽ ആരോപിക്കുന്നതുപോലെ ഒവൈസി ബില്ലിനെതിരെ ഇങ്ങനെ പറഞ്ഞതായി വാർത്തയുണ്ട്. എന്നാൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ബില്ലിനെ എതിർത്ത്  സംസാരിച്ചിരുന്നോ..? ഞങ്ങൾ മാദ്ധ്യമ വാർത്തകളിൽ വ്യത്യസ്തമായ കീ വേർഡ്സ് ഉപയോഗിച്ച് കൂടുതൽ തിരഞ്ഞു. സോണിയ ഗാന്ധി ബില്ലിനെക്കുറിച്ച് 2018 ഓഗസ്റ്റിൽ പറഞ്ഞ ഒരു വാർത്ത  ഞങ്ങൾക്ക് ലഭിച്ചു. അതായത് ലോക്സഭയിൽ ബില്ലു പാസാക്കുന്നതിന് നാല് മാസങ്ങൾക്ക് മുമ്പ് സോണിയ ഗാന്ധി ബില്ലിനെക്കുറിച്ച് പറഞ്ഞതിനെ പറ്റിയുള്ള വാർത്തയാണ്. വാർത്ത പ്രകാരം അവർ ബില്ലിനെ എതിർക്കുകയല്ല, മറിച്ച്  ചില ഭേദഗതികൾ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കേന്ദ്രം അത് സമ്മതിച്ചതായി അവർ പറഞ്ഞതായുമാണ് എഴുതിയിട്ടുള്ളത്.2018 ഓഗസ്റ്റ് 10 നാണ് വാർത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാണ്. വ്യക്തിപരമായി ഞാൻ മറ്റ് അഭിപ്രായങ്ങൾ പറയുന്നില്ല എന്നും വാർത്തയിൽ പറയുന്നു. 2018 ഡിസംബർ  28 നു ലോക്സഭ ബില് പാസാക്കി. സോണിയ ബില്ലിനെ എതിർത്തതായി മറ്റു വിവരങ്ങൾ ഞങ്ങൾക്ക് കണ്ടെത്താനായില്ല.

archived link
times of india

തുടർന്ന് രാഹുൽ ഗാന്ധി മുതാലാഖ് വിഷയത്തിൽ എന്തു  നിലപാടാണ് സ്വീകരിച്ചതെന്ന് ഞങ്ങൾ അറിയാൻ ശ്രമിച്ചു.  ബില്ലിന്റെ ക്രമിനൽ ഭാവത്തോട് കോൺഗ്രസ്സ് പാർട്ടിയ്ക്ക് വിയോജിപ്പുണ്ട് എന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടതായി 2018 ഓഗസ്റ്റ് മാസം എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

archived link
economic times

കൂടാതെ 2019 ജൂൺ 21 നു .outlookindia പ്രസിദ്ധീകരിച്ച വാർത്തയിൽ മുതാലാഖ് ബിൽ  അവതരിപ്പിക്കാൻ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് അനുമതി ചോദിച്ചയുടൻ തിരുവനന്തപുരം എംപി ശശി തരൂർ ബിൽ  അവതരണത്തിനെതിരെ ചില വാദങ്ങൾ ഉന്നയിച്ചെന്ന് എഴുതിയിട്ടുണ്ട്. എന്നാൽ എംപിയുടെ ഇടപെടൽ മൂലം കോൺഗ്രസ്സ് നേതൃത്വം പ്രതിസന്ധിയിലായി എന്നും outlook അഭിപ്രായമായി വാർത്തയിൽ ചേർത്തിട്ടുണ്ട്. തരൂർ ഇടപെടൽ നടത്തിയത് സ്വന്തം നിലയ്ക്കാണെന്നും ബില് അവതരണത്തെ പാർട്ടി എതിർക്കുന്നില്ലെന്നും മുതിർന്ന കോൺഗ്രസ്സ്  എംപി പറഞ്ഞതായും വാർത്തയിലുണ്ട്. 

                        archived link
                          outlook india

ഇതല്ലാതെ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുതാലാഖ് ബില്ലിനെ എതിർത്തതായി വാർത്തകളില്ല. മുതലാഖ് ബില്ലിനെ പറ്റി കൂടുതല്‍ വായിക്കാന്‍ താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക.

archived link
prs india

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ഈ പോസ്റ്റിൽ നല്കിയിരിക്കുന്നതിൽ ഒവൈസി ബില്ലിനെ എതിർത്തു എന്ന് പറയുന്നത് സത്യമാണ്. എന്നാൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ബില്ലിനെ എതിർത്തിട്ടില്ല. കഴിഞ വ൪ഷം ബില്‍ പാസാക്കുന്നതിന് മുമ്പ് ബില്ലിൽ ജാമ്യം ലഭിക്കുന്ന വകുപ്പ് ഉൾക്കൊള്ളിച്ച്‌ ഭേദഗതി വരുത്തണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അല്ലാതെ ബില്ലിനെ അവർ എതിർത്തതല്ല.  ബില്ലിന് ക്രിമിനൽ മുഖമുണ്ടെന്നു കോൺഗ്രസ്സ് കരുതുന്നു എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇത് രണ്ടും 2018 ഡിസംബർ 28 നു മുമ്പാണ് അതായത് ലോക്സഭാ ബില്ല് പാസാക്കുന്നതിന് വളരെ മുമ്പ്. കൂടാതെ പോസ്റ്റിൽ 20 മുസ്‌ലിം രാജ്യങ്ങൾ തലാഖ് നിരോധിച്ചിട്ടുണ്ട് എന്ന് പറയുന്നു. എന്നാൽ ഇന്ത്യയുൾപ്പെടെ ലോകത്താകെ 23 രാജ്യങ്ങൾ തലാഖ് നിരോധിച്ചിട്ടുണ്ട്. അവ പാകിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ, ടർക്കി, സൈപ്രസ്, ടുണീഷ്യ, അൾജീരിയ, മലേഷ്യ, ജോർദാൻ, ഈജിപ്റ്റ്, ഇറാൻ, ഇറാഖ്, ബ്രൂണൈ, യുഎഇ , ഇൻഡോനേഷ്യ, ലിബിയ, സുഡാൻ, ലെബനൻ, സൗദി അറേബ്യാ, മൊറോക്കോ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ്.

archived link
hindustan times
archived link
jagran josh

നിഗമനം 

ഈ പോസ്റ്റിൽ നല്കിയിരിക്കുന്നതിൽ സത്യവും അസത്യവുമായ കാര്യങ്ങളുണ്ട്. ഒവൈസി 2019 ജൂൺ 21 ന്  ബില്ലിനെ എതിർത്തു സംസാരിച്ചിരുന്നു. എന്നാൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മുതാലാഖ് ബില്ലിനെ എതിർത്ത് സംസാരിച്ചതായി വാർത്തകളില്ല. അതിനാൽ ഈ ലേഖനത്തിൽ നൽകിയിട്ടുള്ള വസ്തുതകൾ മനസ്സിലാക്കിയ ശേഷം മാത്രം പോസ്റ്റിനോട് പ്രതികരിക്കാൻ മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:മുതാലാഖ് ബില്ലിനെ എതിർത്തവർ ആരൊക്കെയാണ്..?

Fact Check By: Vasuki S  

Result: Mixture

  •  
  •  
  •  
  •  
  •  
  •  
  •  
  •