
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്സിനിന് 250 രൂപ മിനിമം ചാര്‍ജ് പ്രഖ്യാപിച്ചു പക്ഷെ കേരളത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ അത് സൌജന്യമായി വിതരണം ചെയ്യുന്നുണ്ട് എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.
പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. സത്യാവസ്ഥ എന്താണ്ന്ന്‍ നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ ഒരു പോസ്റ്റര്‍ പ്രചരിപ്പിക്കുന്നുണ്ട്. പോസ്റ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തിനോടൊപ്പം കോവിഡ് വാക്സിന്‍റെ കുപ്പിയുടെയും ചിത്രവും നല്‍കി പറയുന്നത് ഇങ്ങനെയാണ്: “കോവിഡ് വാക്സിന് 250 രൂപ മിനിമം ചാര്‍ജ് പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍ പക്ഷെ ഇരട്ട ചങ്കന്‍റെ കേരളത്തില്‍ തികച്ചും സൌജന്യമാണ് രാജ്യത്തിനു മാതൃകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ”
പോസ്റ്റര്‍ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ വക്സിന് മിനിമം 250 രൂപ ഈടാക്കുമ്പോള്‍ കേരള സര്‍ക്കാര്‍ വാക്സിന്‍ സൌജന്യമായി കൊടുക്കുന്നുണ്ട്. ഈ വാദത്തില്‍ എത്ര സത്യാവസ്ഥയുണ്ട് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഫെബ്രുവരി 27ന് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് വാസ്കിന്‍റെ ഒരു ഡോസിന് 250 രൂപ വരെ ഇരയാക്കാം എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യപനത്തിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രിതിയില്‍ പോസ്റ്റില്‍ അവതരിപ്പിക്കുന്നത്. ഞങ്ങള്‍ ഇതിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ദി ഹിന്ദു പ്രസിദ്ധികരിച്ച വാര്‍ത്ത ലഭിച്ചു. വാര്‍ത്തയില്‍ സര്‍ക്കാറിന്‍റെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സൌജന്യമായി എല്ലാവര്‍ക്കും വാക്സിന്‍ കിട്ടും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുടാതെ വാക്സിനിന്‍റെ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും എന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

ലേഖനം വായിക്കാന്‍-The Hindu | Archived Link
സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കും പക്ഷെ സ്വകാര്യ ആശുപത്രികളില്‍ വാസ്കിന്‍ എടുക്കാന്‍ 250 രൂപ വരെ ചിലവാക്കേണ്ടി വരും. ഈ കാര്യം കേരളത്തിന്‍റെ കാര്യത്തിലും ഇതേ പോലെ തന്നെയാണ്. കേരളത്തിലും സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ എടുക്കുന്നവര്‍ക്ക് 250 രൂപ വരെ ചിലവാക്കേണ്ടി വരും. ഞങ്ങളുടെ പ്രതിനിധി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ശ്രി. പ്രമോദുമായി ബന്ധപെട്ടു. കേരളത്തിലെ സ്വകാര്യ ആശുപത്രിയില്‍ വക്സിനിന് വേണ്ടി ചിലവരിക്കേണ്ടി വരും പക്ഷെ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൌജ്യനമായി ലഭിക്കും എന്ന് അദ്ദേഹം ഞങ്ങളെ അറിയിച്ചു.
കുടാതെ ഞങ്ങളുടെ പ്രതിനിധി കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജോയിന്റ് ഡയറക്റ്റർ ഡോ. ബിജോയിയോടും സംസാരിച്ചു. ഈ കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറയുന്നത്, “സംസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ എടുക്കുമ്പോള്‍ 250 രൂപ വരെ ജനങ്ങള്‍ക്ക് ചിലവരിക്കേണ്ടി വരും. പക്ഷെ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുടെ ആശുപത്രികളില്‍ ഈ വാക്സിന്‍ സൌജന്യമായി എല്ലാവര്‍ക്കും ലഭിക്കും.”
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്സിന്‍ സൌജ്യനമായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നല്‍കുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ എടുത്താല്‍ മാത്രം 250 രൂപ വരെ ഒരു ഡോസിന് വേണ്ടി ചിലവരിക്കേണ്ടി വരും.

Title:കേന്ദ്ര സര്‍ക്കാര്‍ വാക്സിന് മിനിമം ചാര്‍ജ് 250 രൂപ ഇരയാക്കുന്നുണ്ടോ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: Misleading
