രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നുവെന്ന പ്രചരണം വ്യാജം…

രാഷ്ട്രീയം | Politics

മൂന്നാംഘട്ട മോദി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പുമായി ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് രാജസ്ഥാനിലെ സ്റ്റിക്കർ ർ മണ്ഡലത്തിൽ നിന്നും വിജയിച്ച സിപിഎം സ്ഥാനാർത്ഥി ബിജെപിയിലെ ചേരുന്നു ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

‘രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നു’ എന്ന അടിക്കുറിപ്പുമായി ബിജെപിയുടെ ഷോൾ കഴുത്തിൽ അണിഞ്ഞ് കൈകൂപ്പി നിൽക്കുന്ന സ്ഥാനാർത്ഥിയെയും ഒപ്പം മറ്റു ചിലരെയും ചിത്രത്തിൽ കാണാം. ബിജെപിയുടെ ഷോൾ അണിഞ്ഞു നിൽക്കുന്നത് സിപിഎം രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർത്ഥിയാണെന്നാണ് പോസ്റ്റിലെ അവകാശവാദം. 

archived linkFB post

തെറ്റായ പ്രചരണമാണിതെന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി ചിത്രത്തിൽ ഉള്ളത് സിക്കരില്‍  നിന്നും വിജയിച്ച സിപിഎം സ്ഥാനാർത്ഥി അമ്രറാമല്ല. 

വസ്തുത ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇതേ ചിത്രം ഉൾപ്പെടുത്തി ജൂണ്‍ നാലിന് പ്രസിദ്ധീകരിച്ച ഇന്ത്യൻ എക്സ്പ്രസ്സിന്‍റെ (archived link )ഒരു റിപ്പോർട്ട് ലഭിച്ചു.

 “വഡോദരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജഷ്പാൽ സിംഗ് പധ്യാർ ബിജെപിയുടെ ഹേമാംഗ് ജോഷിക്കൊപ്പം വഡോദര പോളിംഗ് സ്റ്റേഷനിൽ…  കോൺഗ്രസ് പരാജയം സമ്മതിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും 54,2084 വോട്ടുകളുടെ ലീഡ് നേടിയ ബിജെപി സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്ന വഡോദര സിറ്റി കോൺഗ്രസ് പ്രസിഡന്‍റ് രുത്വജ് ജോഷിയാണ് വലതുവശത്ത്.“ എന്ന അടിക്കുറിപ്പ് ഉണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റിൽ (archived link) ഡോ. ഹേമാംഗ്  ജോഷിയുടെ ചിത്രമുണ്ട്. പോസ്റ്റിലെ ചിത്രത്തിൽ കാണുന്ന അതേ വ്യക്തി തന്നെയാണ് ഇതെന്ന് വ്യക്തമാണ്. പരാജയപ്പെട്ട കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ജഷ്പാല്‍ സിംഗ് പധ്യാറിനെയും കാണാം. 

രാജസ്ഥാനിലെ സക്കറിൽ നിന്നും സിപിഎം ടിക്കറ്റിൽ വിജയിച്ച അമ്രറാമിന്‍റെ X അക്കൌണ്ടില്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വിജയിച്ച സി‌പി‌എം സ്ഥാനാര്‍ത്ഥികളുടെ പേരും ചിത്രങ്ങളും നൽകിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങള്‍ ലഭ്യമാണ്, താഴെയുള്ള വീഡിയോയിൽ  അമ്രറാമിനെ കാണാം. 

രാജസ്ഥാനിലെ സി‌പി‌എം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയാണ്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. രാജസ്ഥാനിലെ സിക്കറില്‍ നിന്നും വിജയിച്ച സി‌പി‌എം സ്ഥാനാര്‍ത്ഥി അമ്രറാം  ബി‌ജെ‌പിയില്‍ ചേര്‍ന്നിട്ടില്ല. പോസ്റ്റിലെ ചിത്രത്തിലുള്ളത് ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ നിന്നും വിജയിച്ച ബി‌ജെ‌പി സ്ഥാനാര്‍ത്ഥി ഡോ. ഹേമാംഗ് ജോഷിയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാര്‍ത്ഥി ബി‌ജെ‌പിയില്‍ ചേര്‍ന്നുവെന്ന പ്രചരണം വ്യാജം…

Written By: Vasuki S 

Result: False