
ഇന്ത്യന്‍ കറൻസി നോട്ടുകൾ കൊണ്ട് അലങ്കാര പണികൾ ചെയ്ത ഹാളിന്‍റെ വീഡിയോ കല്യാണമണ്ഡപത്തിന്‍റെതാണ് എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
പ്രചരണം
വിവിധ വര്‍ണ്ണത്തിലുള്ള കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച് അലങ്കാര മാലകളും നാണയങ്ങള്‍ കൊണ്ട് ഗോളാകൃതിയില്‍ മറ്റ് ചമയങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച ഒരു വലിയ പന്തലാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
ആർഭാടമായി കല്യാണം നടത്താൻ ഉണ്ടാക്കിയ കല്യാണമണ്ഡപം ആണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “2 കോടി രൂപ നോട്ട് മാലയിൽ തീർത്ത കല്യാണ മണ്ഡപം കാലം പോയപോകേ ഇപ്പോൾ പൈസയ്ക് പോലും വില ഇല്ലാത്ത കാലം പാവപെട്ടവർ ആയ നമ്മൾ ഇതൊക്കെ നോകി നിൽക് നേ പറ്റു പൈസ ഉള്ളവൻ പണക്കാരൻ പൈസ ഇല്ലാത്തവന് ദൈയിവം മാത്രം തുണ”
എന്നാൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണെന്നും ഇത് ഗണേശ ചതുര്‍ഥിക്ക് ബാംഗ്ലൂരിലെ ഒരു ക്ഷേത്രത്തിൽ ഒരുക്കിയതാണ് എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി
വസ്തുത ഇതാണ്
വീഡിയോ ഫ്രെയിമുകളിൽ ഒന്നിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ ബംഗളൂരു ജെ പി നഗറിലെ സത്യഗണപതി ക്ഷേത്രത്തിലാണ് നോട്ടുമാലകൾ ഉപയോഗിച്ച് ഇങ്ങനെ അലങ്കാരങ്ങൾ തീർത്തത് ഗണേശ ചതുര്‍ഥി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു അലങ്കാരം. രണ്ടരക്കോടി രൂപയാണ് അലങ്കാരങ്ങള്‍ക്ക് ചെലവായത് എന്നാണ് വര്‍ത്തകള്‍ അറിയിക്കുന്നത്.
ഈ പ്രതേക അലങ്കാരത്തെ കുറിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു.

അലങ്കാരത്തിന്‍റെ വീഡിയോ വാര്‍ത്തകളുമുണ്ട്.
ഏതെങ്കിലും കല്യാണ മണ്ഡപമല്ല ഇതെന്ന് വ്യക്തമായിട്ടുണ്ട്. നോട്ടുമാലകള്‍ വിവാഹ ആഘോഷത്തിനായി തയ്യാറാക്കിയതല്ല എന്നും വ്യക്തമാകുന്നു. ഒരാഴ്ച നീണ്ടുനിന്ന ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അലങ്കാരങ്ങള്‍ തയ്യാറാക്കിയത്.
നിഗമനം
പോസ്റ്റിലെ വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കറന്‍സി നോട്ടുകള്‍ കൊണ്ട് മാലകള്‍ കൊരുത്ത് അലങ്കരിച്ച ദൃശ്യങ്ങള്‍ കല്യാണ മണ്ഡപത്തിന്‍റെതല്ല. ബാംഗ്ലൂര്‍ ജെ പി നഗറിലെ സത്യഗണപതി ക്ഷേത്രത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ഗണേശ ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അലങ്കാരങ്ങള്‍ തയ്യാറാക്കിയത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Title:‘കറന്‍സി നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച കല്യാണമണ്ഡപം’- പ്രചരിക്കുന്നത് ക്ഷേത്രത്തിന്‍റെ ദൃശ്യങ്ങള്‍
Written By: Vasuki SResult: Misleading
