
ഇന്ത്യയിലെ കറന്‍സി നോട്ടുകളില്‍ ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും ചിത്രചിത്രങ്ങള്‍ അച്ചടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ഗണപതിയുടെ പടമുള്ള നോട്ടിന്‍റെ ചിത്രം സമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. ഇന്തോനേഷ്യയില്‍ ഇപ്പോഴും ഗണപതിയുടെ പടമുള്ള നോട്ട് വിനിമയത്തിലുണ്ട് എന്ന തരത്തിലാണ് പ്രചരണം.
പക്ഷെ ഈ നോട്ടിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ നോട്ട് നിലവില്‍ വിനിമയത്തിലില്ല എന്നാണ് കണ്ടെത്തിയത്. എന്താണ് ഈ നോട്ടിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഗണപതിയുടെ ചിത്രമുള്ള ഇന്തോനേഷ്യയിലെ 20000 റുപ്പിയയുടെ നോട്ട് കാണാം. ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിക്കണം എന്ന ആവശ്യത്തിനെ ന്യായികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഇന്തോനേഷ്യയുടെ ഉദാഹരണമാണ് അവതരിപ്പിച്ചത്. ഈ ആവശ്യം ഉന്നയിക്കുന്ന അദ്ദേഹത്തിന്‍റെ വീഡിയോ നമുക്ക് താഴെ കാണാം.
“ഗാന്ധിയോടപ്പം ഗണപതിയും ലക്ഷ്മിയുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടുകളില്‍ അച്ചടിക്കണം എന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു…ഇന്തോനേഷ്യ ഒരു മുസ്ലിം രാജ്യമാണ്. അവിടെ 87 ശതമാനം പൌരന്മാര്‍ മുസ്ലിംങ്ങളാണ്, ഹിന്ദുക്കള്‍ അവിടെ 2 ശതമാനം പോലുമില്ല എന്നാലും അവരുടെ നോട്ടുകളില്‍ നമുക്ക് ഗണപതിയെ കാണാം….” എന്ന് കേജ്രിവാള്‍ വീഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നത്.
സമാനമായ കാര്യം മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ ക്യാപ്ഷനിലും വാദിക്കുന്നത് നമുക്ക് കാണാം. എന്നാല്‍ എന്താണ് ഈ നോട്ടിന്‍റെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഏകദേശം 27 കോടി ജനസംഖ്യയുള്ള ഇന്തോനേഷ്യ ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമാണ്. ഇന്തോനേഷ്യയില്‍ 86.7% ജനങ്ങള്‍ ഇസ്ലാം മതവിശ്വാസികളാണ്. ഹിന്ദുക്കള്‍ ജനസംഖ്യയുടെ വെറും 1.7% മാത്രമാണുള്ളത്. ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയില്‍ ഗണപതിയുടെ പടമുള്ള ചിത്രത്തിനെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ ഇന്തോനേഷ്യയുടെ കേന്ദ്ര ബാങ്കിന്‍റെ വെബ്സൈറ്റ് പരിശോധിച്ചു. വെബ്സൈറ്റില്‍ നിലവില്‍ വിനിമയത്തിലുള്ള എല്ലാ നോട്ടുകളുടെ ചിത്രങ്ങള്‍ ലഭ്യമാണ്. ഈ ചിത്രങ്ങളില്‍ നമുക്ക് പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന നോട്ടിന്‍റെ ചിത്രം കാണാനില്ല.

ഇതേ വെബ്സൈറ്റില്‍ ഈ നോട്ട് 2018ല്‍ ബാങ്ക് ഇന്തോനേഷ്യ വിനിമയത്തില്‍ നിന്ന് പൂര്‍ണമായി നിരോധിച്ചു എന്ന് ഒരു മാധ്യമ കുറിപ്പില്‍ പറയുന്നുണ്ട്. ഗണപതിയും ഇന്തോനേഷ്യയുടെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും സാമുഹിക പ്രവര്‍ത്തകനുമായ കി ഹജാര്‍ ദേവാന്‍താരയുടെ ചിത്രമുള്ള 20000 രുപ്പിയയുടെ നോട്ട് ഉള്‍പ്പെടെ മറ്റു ചില നോട്ടുകളും ബാങ്ക് ഇന്‍ഡോനേഷ്യ നിരോധിച്ചതായി ഈ കുറിപ്പിലൂടെ അറിയിക്കുന്നുണ്ട്.

Bank Indonesia | Archived Link
1998ല്‍ കൊണ്ട് വന്ന 20000 രുപ്പിയയുടെ ഈ നോട്ട് 30 ഡിസംബര്‍ 2018മുതല്‍ വിനിമയത്തില്‍ ഉണ്ടാകില്ല എന്ന് ബാങ്ക് ഇന്തോനേഷ്യ 3 ഡിസംബര്‍ 2018ന് ഇറക്കിയ ഈ വാര്‍ത്ത കുറിപ്പില്‍ അറിയിക്കുന്നു.
നിഗമനം
ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യ 1998ല്‍ ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രമുള്ള നോട്ട് വിനിമയത്തില്‍ കൊണ്ട് വന്നിരുന്നു. പക്ഷെ ഈ നോട്ട് ഡിസംബര്‍ 31, 2018 മുതല്‍ വിനിമയത്തിലില്ല എന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:Facebook | Twitter | Instagram | WhatsApp (9049053770)

Title:ഇന്തോനേഷ്യയില്‍ ഗണപതിയുടെ പടമുള്ള നോട്ട് നിലവില്‍ വിനിമയത്തിലില്ല…
Fact Check By: K. MukundanResult: Misleading
