ആന്ധ്രയില്‍ മുസ്ലിങ്ങള്‍ നാഗക്ഷേത്രം പൊളിക്കുന്നു… പ്രചരണത്തിന്‍റെ സത്യം ഇതാണ്…

സാമൂഹികം

വ്യാളിയും ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്ത് പണിതുയര്‍ത്തിയ ഒരു മതിൽ കമാനം മുസ്ലീങ്ങൾ പൊളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

പ്രചരണം

വീഡിയോ ദൃശ്യങ്ങളില്‍ ചുറ്റികയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കമാനം തകര്‍ക്കുന്നതു കാണാം. തകര്‍ക്കുന്നതിനെതിരെ സ്ത്രീകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ഗുണ്ടൂരിലെ നാഗക്ഷേത്രം മുസ്ലിങ്ങള്‍ പൊളിക്കുകയാണ് എന്നാരോപിച്ച് ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെ: “ആന്ധ്രയിൽ ഗുണ്ടൂരിലാണ് സംഭവം. സമാതാനക്കാർ ആ ഗ്രാമത്തിൽ ഭൂ രിപക്ഷമായിത്തുടങ്ങി”

archived link

പൊളിക്കുന്ന മതിലിലെ വ്യാളിയും ചന്ദ്ര-നക്ഷത്ര ചിഹ്നങ്ങളും  സാധാരണയായി മുസ്ലീങ്ങൾ ഉപയോഗിക്കുന്ന ഇളം പച്ച നിറവും കണ്ടപ്പോള്‍ ഇതൊരു ഹിന്ദു നാഗക്ഷേത്രമാണോ എന്ന സംശയം ഞങ്ങള്‍ക്കുണ്ടായി 

പലരും വീഡിയോ ഇതേ അവകാശവാദവുമായി ഷെയർ ചെയ്യുന്നുണ്ട്.  എന്നാല്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണമാണ് വീഡിയോ ഉപയോഗിച്ച് നടത്തുന്നതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

ഞങ്ങൾ സംഭവത്തിന്‍റെ കീ വേര്‍ഡ്സ് ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചില വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. വാര്ത്താ പ്രകാരം പൊളിക്കുന്നത് ഹിന്ദു നാഗക്ഷേത്രമല്ലെന്ന് വ്യക്തമായി. ചില മുസ്ലീങ്ങൾ ആരാധിച്ചിരുന്ന ദർഗ തകർക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ അറിയിക്കുന്നു.

”ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ മസ്ജിദ് പണിയുന്നതിനായി ഒരു ദർഗ തകർത്തതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായി. എന്നാൽ സ്ഥിതിഗതികൾ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. ഒക്‌ടോബർ 12ന് ഗുണ്ടൂരിലെ എൽബി നഗറിൽ ചുറ്റിക ഉപയോഗിച്ച് ഏതാനും പേർ ദർഗ പൊളിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ ഇടപെട്ട് തടഞ്ഞു.ഈ ദർഗയെ മുസ്ലീങ്ങൾ മാത്രമല്ല, പ്രദേശത്തെ എല്ലാ മതസ്ഥരും പുണ്യസ്ഥലമായി കണക്കാക്കുന്നു. 

ലാലാപേട്ട് പോലീസ് ഇൻസ്‌പെക്ടരുടെ വിശദീകരണ പ്രകാരം “കഴിഞ്ഞ 40 വർഷമായി ഈ പ്രദേശത്ത് താമസിക്കുന്ന എ എസ് രത്‌നം എന്ന റഹ്‌മാൻ, പ്രസ്തുത ദര്‍ഗയായ ബാജി ബാബ ദർഗ സ്ഥാപിച്ചു. കുറെ വര്ഷം മുമ്പ് ഇതേ ഭൂമിയിൽ ഭാര്യ മരിച്ചതിന്‍റെ സ്മാരകമായി തന്‍റെ  മരണശേഷം ഒരു പള്ളി പണിയണമെന്ന്  മകളോടും അയൽവാസികളോടും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് ബാധിച്ച് 2020ൽ അദ്ദേഹം മരിച്ചു. ഇതേത്തുടർന്നാണ് നിയമാനുസൃത അവകാശിയായ മകൾ പള്ളി നിർമിക്കാൻ സ്ഥലം ദാനം ചെയ്തത്. എന്നാൽ സമീപത്തെ നാലോ അഞ്ചോ കുടുംബങ്ങൾ അത് ദർഗയായി തുടരണമെന്ന് ആവശ്യപ്പെടുന്നു ദർഗ തകർത്തതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല. കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

മറ്റൊരു വാര്‍ത്ത അനുസരിച്ച് സ്ഥല ഉടമ യഥാർത്ഥത്തിൽ ഒരു ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹം പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു. നാഗരത്നം എന്നാണ് ഭാര്യയുടെ പേര്. അതുകൊണ്ടാണ് അദ്ദേഹം ഭിത്തിയുടെ കമാനത്തിൽ വ്യാളി ചിഹ്നം സ്ഥാപിച്ചിരിക്കുന്നത്. അടുത്ത് ചന്ദ്രക്കലയുടെ ചിഹ്നവും ഉണ്ട്” ഇൻസ്‌പെക്ടർ പ്രഭാകർ പറഞ്ഞതായി റിപ്പോർട്ടുകള്‍ അറിയിക്കുന്നു.

ബി.ജെ.പി ദേശീയ സെക്രട്ടറി സത്യകുമാർ സംഭവത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

EMBED TWEET

മുസ്ലീങ്ങളുടെ മതപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടിയെ അദ്ദേഹം അതിൽ അപലപിച്ചു. ട്വീറ്റില്‍ ഹിന്ദു ക്ഷേത്രമെന്ന് പരാമര്‍ശമില്ല. മുസ്ലീം ദർഗയാണ് തകർത്തതെന്ന് വ്യക്തമാക്കുന്നു.

ഇതേ ഫാക്റ്റ് ചെക്ക് ഞങ്ങളുടെ തമിഴ് ടീം ചെയ്തിട്ടുണ്ട്.

குண்டூரில் நாக தெய்வத்தின் கோயிலை இஸ்லாமியர்கள் இடித்தார்களா?

നിഗമനം 

ആന്ധ്രാപ്രദേശിലെ നാഗക്ഷേത്രം മതന്യൂനപക്ഷങ്ങൾ തകർത്തുവെന്ന് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. നിലവില്‍ ഉണ്ടായിരുന്ന ഒരു ദര്‍ഗ പൊളിച്ചുമാറ്റി മുസ്ലിം പള്ളി പണിയാനുള്ള ശ്രമങ്ങളെ നാട്ടുകാര്‍ തടഞ്ഞപ്പോഴുള്ള സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളാണിത്. ഹിന്ദു ക്ഷേത്രവുമായി യാതൊരു ബന്ധവും ഈ ആരാധനാലയത്തിനില്ല 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആന്ധ്രയില്‍ മുസ്ലിങ്ങള്‍ നാഗക്ഷേത്രം പൊളിക്കുന്നു… പ്രചരണത്തിന്‍റെ സത്യം ഇതാണ്…

Fact Check By: Vasuki S 

Result: False