കര്‍ണാടകയിലെ എ.ബി.വി.പി പ്രവര്‍ത്തകന്‍റെ സഹോദരി ഫോട്ടോ കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ മകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു….

ദേശിയം

ജൂണ്‍ 15/16ന് ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഈ വീര സൈനികരില്‍ കേണല്‍ സന്തോഷ്‌ ബാബുവുമുണ്ടായിരുന്നു. ഇന്നലെ തെലിംഗാനയിലെ സുര്യപെട്ടില്‍ അദേഹത്തിന്‍റെ അന്തിമ ക്രിയകള്‍ നടത്തി. അദേഹത്തിന് ഒരു മകനും ഒരു മകളുമുണ്ട്. അദേഹത്തിന്‍റെ നാലു വയസുള്ള മകനാണ്  ചിതക്ക് തീ കൊളുത്തിയത്. 

Deccan ChronicleArchived Link

എന്നാല്‍ അദേഹത്തിന്‍റെ മകള്‍ അദേഹത്തിനു ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നതിന്‍റെ ഫോട്ടോകള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. മനോരമ, ന്യൂസ്‌18 പോലെയുള്ള മാധ്യമങ്ങള്‍ മുതല്‍ സാമുഹ്യ മാധ്യമങ്ങളില്‍ വിവിധ ആളുകളും ഈ ചിത്രം സന്തോഷ്‌ ബാബുവിന്‍റെ മകള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു.

News18 MalayalamArchived Link
ManoramaArchived Link

പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ കുഞ്ഞ് ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ മകള്‍ അല്ല. ഈ സത്യാവസ്ഥ ഞങ്ങളുടെ മറാഠി ടീം അന്വേഷണത്തില്‍ കണ്ടെത്തി. അവര്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

हा फोटो शहीद कर्नल संतोष बाबू यांच्या मुलीचा नाही. वाचा या फोटोमागील सत्य

വസ്തുത ഇങ്ങനെയാണ്….

ചിത്രത്തില്‍ കാണുന്നത് കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ മകളല്ല പകരം കര്‍ണാടകയിലെ ഒരു എ.ബി.വി.പി പ്രവര്‍ത്തകനുടെ സഹോദരിയാണ്. ഈ ഫോട്ടോ എ.ബി.വി.പി  ഔദ്യോഗിക ട്വിട്ടര്‍ അക്കൗണ്ടില്‍ നിന്നാണ് ട്വീറ്റ് ചെയ്തത്. എ.ബി.വി.പി. ചെയ്ത ട്വീറ്റ് നമുക്ക് താഴെ കാണാം.

പിന്നിട് ഈ ഫോട്ടോ തെറ്റായ വിവരണത്തോടെ വൈറല്‍ ആവാന്‍ തുടങ്ങിയപ്പോള്‍ എ.ബി.വി.പി. വിണ്ടും ഈ ഫോട്ടോ ട്വീറ്റ് ചെയ്ത്, ഈ ഫോട്ടോ വീരമൃത്യു വരിച്ച കോള്‍നെല്‍ സന്തോഷ്‌ ബാബുവിന്‍റെ മകളുടെതല്ല എന്ന് വ്യക്തമാക്കി. അവരുടെ ട്വീറ്റ് നമുക്ക് താഴെ കാണാം.

നിഗമനം

മാധ്യമങ്ങളില്‍ ലഡാക്കില്‍ ചൈനീസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ മകള്‍  പിതാവിന്‍റെ ചിത്രത്തിനു മുന്നില്‍ കൈകുപ്പി നില്കുന്നതായി പ്രചരിപ്പിക്കുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ കര്‍ണാടകയിലെ ഒരു എ.ബി.വി.പി. പ്രവര്‍ത്തകന്‍റെ സഹോദരിയുടെതാണ്.

Avatar

Title:കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകന്‍റെ മകളുടെ ഫോട്ടോ കേണല്‍ സന്തോഷ്‌ ബാബുവിന്‍റെ മകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു….

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •