
വിവരണം
Basheer Chimbu എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 നവംബർ 7 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി””
രംഗം ഒന്ന്:-
ദീപാവലിക്ക് മാസങ്ങൾക്ക് മുന്നേ ഡൽഹി ഗവണ്‍മെന്‍റ് പടക്കം പൊട്ടിക്കുന്നതിന് എതിരെ പ്രഖ്യാപനം നടത്തുകയും, പടക്കം
മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തിന് എതിരെ ബോധവൽക്കരണ ക്ലാസ്സും,പരസ്യങ്ങളും നടത്തി ആളുകളെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാനും ശ്രമിച്ചു.
ഈ പ്രഖ്യാപനത്തിന് എതിരെ ബിജെപി ശക്തമായി രംഗത്ത് വന്നു.ഹിന്ദുക്കളുടെ ആചാരത്തെ നശിപ്പിക്കുന്നു,
ഹിന്ദുക്കൾക്ക് എതിരെയാണ് സർക്കാർ എന്നവർ വാദിച്ചു.
പത്ര സമ്മേളനങ്ങൾ,
പ്രതിക്ഷേധപ്രകടങ്ങൾ….
എന്തൊക്കെ ആയിരുന്നു.ദീപാവലി നടത്തി ,കമ്പിത്തിരി,പൂത്തിരി,
മത്താപ്പ് ആഘോഷം പൊടിപൊടിച്ചു.
രംഗം രണ്ട്:-
അന്തരീക്ഷം പുകകൊണ്ട് മൂടി ,ശ്വാസം കിട്ടാതെ ജനം വലയുന്നു.നിരവധിപേർ ആശുപത്രികളിൽ എത്തപ്പെട്ടു.
ബിജെപി വീണ്ടും രംഗത്ത് എത്തി ,ജനത്തിനേ സർക്കാർ കൊല്ലുന്നു,അന്തരീക്ഷ
മലിനീകരണത്തിന് കാരണം സർക്കാർ ആണ് ഈ സർക്കാർ രാജി വെയ്ക്കുക.ഡൽഹി തെരുവുകളിൽ പ്രതിക്ഷേധവുമായി ബിജെപി നായ്ക്കൾ ഇറങ്ങി തുടങ്ങി…
ഒരുകാര്യമേ ഉള്ളു അവർക്ക് ജനം മരിച്ചു വീണാലും അധികാരം മാത്രം മതി…ആചാരങ്ങൾ എല്ലാം അതിനായ് അവർ ഉണ്ടാക്കുന്നു” എന്ന വിവരണത്തോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് രണ്ടു ചിത്രങ്ങളും അവയെപ്പറ്റിയുള്ള ലഘുവിവരണവുമാണ്. ഒരു വ്യക്തി ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്ന ചിത്രവും ഒപ്പം ബിജെപി എംപി മനോജ് തിവാരി ഡൽഹി വസതിയിൽ പടക്കം പൊട്ടിച്ചു കളിക്കുന്നു എന്ന വാചകവുമാണുള്ളത്. രണ്ടാമത്തെ ചിത്രത്തിൽ മനോജ് തിവാരി എംപി ഒരു വ്യക്തിയുടെ മുഖത്ത് മാസ്ക് കെട്ടിക്കൊടുക്കുന്ന ദൃശ്യവും ഒപ്പം ഡൽഹിയിൽ ദീപാവലിക്ക് ശേഷം അന്തരീക്ഷ വായു മലിനീകരണം രൂക്ഷമായപ്പോൾ ഡൽഹിയിൽ മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ സമരം ചെയ്യുന്നു എന്ന വാചകങ്ങളുണ്ട്.

archived link | FB post |
ഇക്കൊല്ലം ഒക്ടോബർ 27 നായിരുന്നു ദീപാവലി. ആ ദിവസങ്ങളിൽ മനോജ് തിവാരി എംപി ഡൽഹിയിലെ വീട്ടിൽ പടക്കം പൊട്ടിച്ചു ദീപാവലി ആഘോഷിച്ചു എന്നാണു പോസ്റ്റിൽ അവകാശപ്പെടുന്നത്.അതിനു ശേഷം ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിനെതിരെ സമരം ചെയ്തു എന്നും..
ഈ ആരോപണങ്ങളുടെ വസ്തുത നമുക്ക് തിരഞ്ഞു നോക്കാം.
വസ്തുതാ വിശകലനം
ഞങ്ങൾ ആദ്യത്തെ ചിത്രത്തിന്‍റെ റിവേഴ്‌സ് ഇമേജ് പരിശോധന നടത്തി. 2014 ഒക്ടോബർ 29 ന് ഡെയിലി പയനിയർ എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ഇതേ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി കാണാൻ സാധിച്ചു.

archived link | daily pioneer |
ഛാത് പൂജയുടെ പേരിൽ ബുധനാഴ്ച നഗരത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. “തലസ്ഥാന പ്രദേശമായ ദില്ലിയിലെ ഗവർണർ ഒക്ടോബർ 29 ബുധനാഴ്ച ഛാത്ത് പൂജയുടെ പേരിൽ ദില്ലി സർക്കാരിനു കീഴിലുള്ള എല്ലാ സർക്കാർ ഓഫീസുകളിലും അവധിദിനമായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്,” വിജ്ഞാപനത്തിൽ പറയുന്നു. എന്ന അടിക്കുറിപ്പിലാണ് ചിത്രം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഇത് ദീപാവലി ആഘോഷ വേളയിലേതല്ല, മറിച്ച് ഛാത്ത് പൂജാവേളയിലേതാണ്. ഇന്ത്യയിലെ ഒരു പുരാതന ഹിന്ദു വേദ ഉത്സവമാണ് ഛാത്ത്, കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഇന്ത്യൻ സംസ്ഥാനങ്ങളായ ബീഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, നേപ്പാളിലെ മാധേഷ് മേഖല എന്നിവിടങ്ങളില്‍ പ്രധാനമായും ഭൂമിയിലെ ജീവിതത്തിനും നന്‍മകൾ നൽകിയതിന് നന്ദി പറയുന്നതിനും ചില ആശംസകൾ നേരുന്നതിനും ഛാത് പൂജ വേള ഉപയോഗിക്കുന്നു. സൂര്യനും ഭാര്യയായ ഛതി മായയ്ക്കുമാണ് പ്രാര്‍ഥനകള്‍ സമർപ്പിക്കുന്നത്. ഈ ഉത്സവം നേപ്പാളികളും ഇന്ത്യൻ ജനങ്ങളും ആചരിക്കുന്നു.
മനോജ് തിവാരി എംപി ഡൽഹിയിലെ അധകൃത കോളനികളിലെ താമസക്കാരുമായി ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരി ദീപാവലി ആഘോഷിച്ചു എന്ന തലക്കെട്ടിൽ മനോജ് തിവാരിയുടെ ഇക്കൊല്ലത്തെ ദീപാവലി ആഘോഷങ്ങളെ പറ്റി ദി സ്റ്റേറ്റ്സ്മാൻ എന്ന മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

archived link | the statesman |
ദീപാവലി ആഘോഷത്തെ പറ്റിയുള്ള സമാന ചിത്രങ്ങളും വാര്‍ത്തയും മനോജ് തിവാരി അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കു വച്ചിട്ടുണ്ട്.
HAPPY DEEPAWALI
— Manoj Tiwari (@ManojTiwariMP) October 27, 2019
आपको मेरे और मेरी माँ की तरफ़ से दीपावली की असंख्य शुभकामनाएँ.. आज शाम 5 pm मेरी माँ दिल्ली आईं हैं और अपने आवास पर माँ के साथ दिया जलाया..
अब #अनियमित कालोनी, वज़ीराबाद में हुँ लोकल लोगों के साथ दीपावली मनाने..
मालिकाना हक़ विशेष दीपोत्सव.. pic.twitter.com/2IPWq3EB8Z
archived link | Manoj Tiwari MP |
പോസ്റ്റിലെ ആദ്യത്തെ ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്.
രണ്ടാമത്തെ ചിത്രം ചില ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതാണ്. ദീപാവലി ആഘോഷങ്ങൾക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പേ അതായത് 2019 ഒക്ടോബർ 14 നാണ് ഇന്ത്യടുഡേ ഈ ചിത്രം ഉപയോഗിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

archived link | india today |
ഡൽഹിയിൽ വർദ്ധിച്ചു വരുന്ന വായു മലിനീകരണത്തിനെതിരെയുള്ള പ്രതിഷേധ പ്രകടനത്തിനിടെയുള്ള ചിത്രമാണിത്. എന്നാൽ ദീപാവലി ആഘോഷങ്ങൾക്ക് മുമ്പായിരുന്നു എന്നുമാത്രം.
പോസ്റ്റിലെ രണ്ടാമത്തെ ചിത്രവും തെറ്റായ വാർത്ത പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത പൂർണ്ണമായും തെറ്റാണ്. ആദ്യ ചിത്രത്തിന് അഞ്ചു വർഷം പഴക്കമുണ്ട്. രണ്ടാമത്തെ ചിത്രം ദീപാവലി ആഘോഷങ്ങൾക്ക് ഏതാനും ആഴ്ച മുമ്പെയുള്ളതാണ്. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യാതിരിക്കാൻ മാന്യ വായനക്കാർ ശ്രദ്ധിക്കുക.

Title:ദില്ലി എംപി മനോജ് തിവാരി പടക്കം പൊട്ടിച്ചു ദീപാവലി ആഘോഷിച്ച ശേഷം വായുമലിനീകരണത്തിനെതിരെ പ്രതിഷേധിച്ചോ…?
Fact Check By: Vasuki SResult: False
