
രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത് ദളിതര്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ക്രൂരത എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്ററില്‍ നല്‍കിയ രണ്ട് ചിത്രങ്ങളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെതാണ്. രാജ്യത്തിന്‍റെ പ്രഥമ പൌരന്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങള്‍ നല്‍കുമ്പോള്‍ പ്രധാനമന്ത്രി അദേഹത്തിനെ അവഹേളിക്കുന്നു എന്ന പോലെയാണ് ഈ ചിത്രത്തില്‍ നിന്ന് മനസിലാവുന്നത്. ഈ ചിത്രത്തിന്‍റെ ശിര്‍ഷകം ‘ദേശിയ ദളിതന്‍’ എന്നാണ് അതെ സമയം ‘യഥാര്‍ത്ഥ ദളിതന്‍’എന്ന ശിര്‍ഷകത്തിനോടൊപ്പം രണ്ട് യുവാക്കളുടെ മൃതശരീരത്തിന്‍റെ ചിത്രമാണ്. ഈ ചിത്രം ദളിതര്‍ക്കെതിരെ രാജ്യത്തില്‍ നടന്ന ക്രൂര കൊലപാതകത്തിന്‍റെതാണ് എന്ന് ചിത്രത്തിളുടെ കാണിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം ശ്രിലങ്കയിലെ യുദ്ധകാലത്തിലെ പഴയ ചിത്രമാണ് എന്ന് മനസിലായി. കൂടാതെ ആദ്യത്തെ ചിത്രത്തില്‍ കാണിക്കുന്ന പോലെ പ്രധാനമന്ത്രി രാഷ്ട്രപതിയെ അപമാനിച്ചിട്ടുമില്ല. സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ വായിക്കൂ..
പ്രചരണം
വാട്സാപ്പ് സന്ദേശം–

ഫെസ്ബൂക്ക് പോസ്റ്റ്–

ഇതേപോലെയുള്ള മറ്റൊരു പോസ്റ്റ് കഴിഞ്ഞ കൊല്ലം പ്രചരിച്ചിരുന്നു. ഈ പോസ്റ്റില്‍ ശിര്‍ഷകങ്ങള്‍ പ്രസ്തുത ചിത്രത്തിന്‍റെ പോലെ തന്നെയാണ് പക്ഷെ മുകളിലുള്ള ചിത്രം വ്യത്യസ്തമാണ്.

വസ്തുത അന്വേഷണം
ആദ്യത്തെ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം ഇതിനെ മുമ്പേയും പ്രധാനമന്ത്രി മോദി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ അപമാനിച്ചു എന്ന് അവകാശപ്പെട്ടു പലരും പ്രചരിപ്പിച്ചിരുന്നു. ഈ പ്രചാരണത്തിനെ കുറിച്ച് നടത്തിയ വസ്തുത അന്വേഷണത്തിന്‍റെ ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചു. ഈ അന്വേഷണം നടത്തിയത് സത്യാഗ്രഹ് എന്ന Scroll.inന്‍റെ ഹിന്ദി വെബ്സൈറ്റ് ആണ്. ചിത്രം 2018ല്‍ മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിക്കാന്‍ എത്തിയ രാഷ്ട്രപതി കോവിന്ദ് അവിടെയുള്ളവരെ അഭിവാദ്യങ്ങള്‍ നല്‍കുന്നതിന്‍റെതാണ്. ഈ കൂട്ടത്തില്‍ പ്രധാനമന്ത്രി മോദിയുമുണ്ടായിരുന്നു. പ്രധാനമന്ത്രി മോദിക്ക് രാഷ്ട്രപതി അഭിവാദ്യങ്ങള്‍ നല്‍കിയപ്പോള്‍ അദേഹവും കൈകൂപ്പി രാഷ്ട്രപതിക്ക് അഭിവാദ്യങ്ങള്‍ നല്‍കി. പ്രധാനമന്ത്രി സൈഡില്‍ നോക്കുകയായിരുന്നു അത് കാരണം ഒരു പ്രത്യേക ആംഗിലില്‍ നിന്ന് എടുത്ത ചിത്രത്തില്‍ അദേഹം രാഷ്ട്രപതിയെ അവഹേളിച്ചു എന്ന പ്രതീതി ജനിപ്പിക്കും. . ഇതേ സംഭവത്തിന്‍റെ ഒരു ഫോട്ടോ താഴെ നല്‍കിട്ടുണ്ട്. ഈ ഫോട്ടോയില്‍ അദേഹം രാഷ്ട്രപതിക്ക് തിരിച്ച് അഭിവാദ്യങ്ങള്‍ നല്‍കുന്നതായി നമുക്ക് കാണാം.

ഈ സംഭവത്തിന്‍റെ വീഡിയോ താഴെ നല്‍കിട്ടുണ്ട്. ഈ വീഡിയോയില്‍ നിന്നും പ്രധാനമന്ത്രി രാഷ്ട്രപതിയുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ചു തിരിച്ചു അഭിവാദ്യങ്ങള്‍ നല്‍കി എന്ന് വ്യക്തമാകുന്നു.
മറ്റേ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് 2010ല്‍ പ്രസിദ്ധികരിച്ച ഈ വീഡിയോ ലഭിച്ചു. ഈ വീഡിയോ അല്‍-ജസീറയുടെ ശ്രി ലങ്കയില്‍ തമിഴ് വംശജക്കര്‍ക്കെതിരെ അഭ്യന്തരയുദ്ധകാലത്തില്‍ നടന്ന ക്രൂരതയെ കുറിച്ചാണ്. ഈ റിപ്പോര്‍ട്ടില്‍ ശ്രി ലങ്കയില്‍ സൈന്യം നടത്തുന്ന ക്രൂരതയുടെ അല്‍-ജസീറക്ക് തമിള്‍ വംശച്ചന്മാരില്‍ നിന്ന് ലഭിച്ച പല ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരം അവര്‍ക്കില്ല കുടാതെ ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ അവര്‍ക്ക് സ്വതന്ത്രമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷെ ഇതേ റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര മനുഷ്യവകാശ സ്ഥാപനമായ അമ്നെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ പ്രതിനിധി ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷണം ആവശ്യപെട്ടിട്ടുണ്ട്. ശ്രി ലങ്ക സര്‍ക്കാര്‍ ഇതിനെ കുറിച്ച് അന്താരാഷ്ട്ര തരത്തില്‍ അന്വേഷണത്തിനെ തടയുന്നുമുണ്ട് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ ചിത്രങ്ങള്‍ തമിഴ് ഈലത്തിനെ പിന്തുണക്കുന്ന വെബ്സൈറ്റും ബ്ലോഗുകളിലും പങ്ക് വെച്ചിട്ടുണ്ട്.
നിഗമനം
പോസ്റ്റില്‍ പങ്ക് വെക്കുന്ന രണ്ട് ചിത്രങ്ങള്‍ അവതരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്ന രിതിയിലാണ്. ആദ്യത്തെ ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ അപമാനിക്കുന്നു എന്ന് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ രണ്ടാമത്തെ ചിത്രം ഇന്ത്യയില്‍ ദളിതര്‍ക്കെതിരെ നടന്ന ക്രൂരത എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. രണ്ടാമത്തെ ചിത്രം ശ്രിലങ്കയിലേ ആഭ്യന്തരയുദ്ധ കാലത്തിന്‍റെതാണ് എനിട്ട് ഈ ചിത്രങ്ങള്‍ക്ക് ഇന്ത്യയുമായി യാതൊരു ബന്ധമില്ല.

Title:ശ്രി ലങ്കയിലെ പഴയ ചിത്രം ഇന്ത്യയില്‍ ദളിതര്‍ക്കെതിരെയുള്ള ക്രൂരത എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…
Fact Check By: Mukundan KResult: False
