പ്രശസ്ത ഗായിക എസ്. ജാനകി വിടവാങ്ങി എന്നു പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്…

സാമൂഹികം

വിവരണം

പ്രശസ്തരുടെ മരണ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് പ്രചാരം നേടാറുണ്ട്. വാർത്താമാധ്യമങ്ങൾ  വിവരണം എഴുതി തയ്യാറാക്കി പ്രസിദ്ധീകരിക്കുമ്പോഴേയ്ക്കും സാമൂഹ്യമാധ്യമങ്ങളിൽ മരണ വാർത്തയ്ക്ക് വളരെ അധികം പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ടാകും. 

ഇത്തരത്തിൽ മരണത്തെ പറ്റി പല വ്യാജവാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ജൂൺ 28 ഞായറാഴ്ച മുതല്‍ പ്രചരിക്കുന്ന ഒരു വാർത്തയാണ് എസ് ജാനകി അമ്മ വിടവാങ്ങി എന്നത്. 

അവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഗാനകോകിലം എസ് ജാനകി അമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്നാണ് പോസ്റ്റില്‍ നല്കിയിരിക്കുന്ന വിവരണം. 

archived linkFB post

എന്നാൽ ഈ വാർത്ത സത്യമല്ല. എസ്.ജാനകി അമ്മ ആരോഗ്യത്തോടെ ഇരിക്കുന്നു. 

വാർത്തയുടെ വസ്തുത ഇങ്ങനെയാണ്

ഞങ്ങൾ വാർത്തയെപ്പറ്റി അന്വേഷിച്ചപ്പോൾ ഇത് സമൂഹമാധ്യമങ്ങളിൽ വർഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാർത്തയാണ് എന്ന് അറിയാൻ കഴിഞ്ഞു. വാർത്ത തെറ്റാണ് എന്ന് അറിയിച്ചു കൊണ്ട് ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു:

archived link

എസ് ജാനകിയമ്മ സ്വന്തം മരണവാർത്ത കുറിച്ച് ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. എങ്കിലും അവർക്ക് ആരോഗ്യപരമായി പ്രശ്നങ്ങളുണ്ടെങ്കിലും മറ്റു കുഴപ്പങ്ങളൊന്നുമില്ല എന്നാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. 

ഇന്ത്യാ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ മാധ്യമം എസ് ജാനകിയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണത്തെ പറ്റി വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ശാസ്തക്രീയയെ തുടര്‍ന്ന് അമ്മ ആരോഗ്യം വീണ്ടെടുത്ത് വരികയാണ് എന്ന് എസ് ജാനകിയുടെ മകന്‍ വ്യക്തമാക്കിയതായി ഇന്‍ഡ്യ ഡോട്ട് കോം റിപ്പോര്ട്ട് ചെയ്യുന്നു. 

archived link

ഇത്തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്ത ആണെന്ന് പോസ്റ്റ് ലഭിച്ച നിരവധി കമന്‍റുകളിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രമല്ല, എസ് ജാനകിയെ പോലെ പ്രശസ്തയായ പിന്നണി ഗായിക അന്തരിച്ചാല്‍ ദേശീയ- പ്രാദേശിക മാധ്യമങ്ങള്‍ അത് തീര്‍ച്ചയായും വാര്‍ത്തയാക്കും. എന്നാല്‍ ഈ വാര്‍ത്ത ചുരുക്കം ചില സാമൂഹ്യ മാധ്യമ പ്രചരണങ്ങളില്‍ മാത്രമാണുള്ളത്.  

പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റ് നൽകിയിരിക്കുന്ന വാർത്ത പൂർണമായും തെറ്റാണ്. എസ് ജാനകി അമ്മ വിടവാങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ജാനകിയമ്മയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ദയവായി ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നതെന്നും മാന്യ വായനക്കാരോട് അപേക്ഷിക്കുന്നു

Avatar

Title:പ്രശസ്ത ഗായിക എസ്. ജാനകി വിടവാങ്ങി എന്നു പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •