FACT CHECK: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ആന്‍ഡാമാന്‍ നികോബാര്‍ ദ്വീപങ്ങളുടെ പേര് മാറ്റിയോ? സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

ആന്‍ഡാമാന്‍ നിക്കോബാര്‍ ദ്വീപുളുടെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ പേരു വച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കേന്ദ്ര അഭ്യന്തര മന്ത്രി ഒരു തൈയിന് വെള്ളം ഒഴിക്കുന്നതായി കാണാം. ഫോട്ടോയോടൊപ്പം നല്‍കിയ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ആൻഡമാൻ നിക്കോബാർ ദ്വീപ് ഇനിമുതൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്നറിയപ്പെടും.. അമിത്ഷാ 💪❤

ഈ ചിത്രം ഇത്തരമൊരു വാദം ഉന്നയിച്ച് പ്രചരിപ്പിക്കുന്നത് ഈ ഒരു പോസ്റ്റ്‌ മാത്രമല്ല. ഇത്തരത്തില്‍ പല പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

എന്നാല്‍ ഈ വാദത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് ഇന്നി പരിശോധിക്കാം.

വസ്തുത അന്വേഷണം

ആദ്യം ചിത്രത്തിനെ കുറിച്ച് അറിയാം. ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍, കേന്ദ്ര മന്ത്രി അമിത് ശായുടെ ഈ ട്വീറ്റ് ലഭിച്ചു.

Archived Link

ഒക്ടോബര്‍ 16നാണ് അമിത് ശാ ഈ ചിത്രം ട്വീറ്റ് ചെയ്തത്. ട്വീറ്റില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “ഇന്ന് ആന്‍ഡാമാന്‍ നിക്കോബാര്‍ ദ്വീപങ്ങളിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപില്‍ ഒരു തൈ നട്ടു. ഈ ദ്വീപ്പത്തിനെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍റെ പേരില്‍ വച്ച് അദ്ദേഹത്തിന്‍റെ സംഘര്‍ഷത്തിനെ ജനങ്ങളുടെ മനസ്സില്‍ എന്നുന്നെക്കും പതിക്കാന്‍ ഒരു വലിയ കാര്യമാണ് ചെയ്തത്.”

അമിത് ഷാ ഈ ട്വീറ്റില്‍ പറയുന്നത് ആന്‍ഡാമാന്‍ ദ്വീപ്‌ സമുഹത്തിലെ റോസ് ദ്വീപത്തിനെ കുറിച്ചാണ്. 2018ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി റോസ് ദ്വീപം അടക്കം നീല്‍, ഹാവ്ലോക്ക് എന്നി ദ്വീപങ്ങളുടെ പേര് മട്ടുകെയുണ്ടായി. ഈ കാര്യമാണ് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റില്‍ ആവര്‍ത്തിക്കുന്നത്.

Archived Link

റോസ് ദ്വീപത്തിന്‍റെ പേര് മാറ്റി അന്ന് സുഭാഷ് ചന്ദ്ര ബോസ് ഐലന്‍ഡ് എന്ന് വെച്ചിരുന്നു. അതെ സമയം നീല്‍ ദ്വീപത്തിന്‍റെ പുതിയ പേര് ശഹീദും ഹാവ്ലോക്ക് ദ്വീപത്തിന്‍റെ പുതിയ പേര് സ്വരാജ് എന്ന് വച്ചിരുന്നു. കേന്ദ്ര അഭ്യന്തര മന്ത്രിയുടെ ഈ ട്വീറ്റിനെ തെറ്റിദ്ധരിച്ചത് മൂലമായിരിക്കും സാമുഹ മാധ്യമങ്ങളില്‍ ഈ തെറ്റായ പ്രചരണം തുടങ്ങിയത്.

ഒരു രാജ്യത്തിന്‍റെ അതവ കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന പ്രദേശത്തിന്‍റെ പേര് മാറ്റാന്‍ ഒരു രാജ്യത്തിന് നിയമസഭയില്‍ ഒരു പ്രമേയം പാസാക്കേണ്ടി വരും, ഈ പ്രമേയത്തിന് കേന്ദ്ര സര്‍ക്കാര്‍ അങ്ങികാരം നല്‍കിയാല്‍ രാഷ്‌ട്രപതിയുടെ അടുത്താണ് ഈ പ്രസ്താവന അടുതത്തായി പോകുന്നത്. രാഷ്‌ട്രപതിയുടെ ഒപ്പോടെ ഒരു സംസ്ഥാനത്തിന് അവരുടെ പേര് മാറ്റം.

ആന്‍ഡാമാന്‍ നിക്കോബാര്‍ പോലെയുള്ള കേന്ദ്ര ഭരണത്തിലുള്ള പ്രദേശങ്ങള്‍ക്കും സമാനമായ ഒരു പ്രക്രിയയുണ്ട്. നിയമസഭ ഇല്ലാത്തതിനാല്‍ പ്രസ്താവന കേന്ദ്ര സര്‍ക്കാറിന് നേരിട്ട് രാഷ്‌ട്രപതിക്ക് നല്‍കാം.

India TV | Constitution 

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാക്കുന്നു. 2018ല്‍ കേന്ദ്ര സര്‍ക്കാര്‍ ആന്‍ഡാമാന്‍ നിക്കോബാര്‍ ദ്വീപ സമുഹത്തിലെ ഒരു ദ്വീപത്തിന്‍റെ പേര് നേതാജി സുഭാഷ്‌ ചന്ദ്ര ബോസിന്‍റെ പേരില്‍ വച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിനെ തെറ്റിധരിച്ചത്തിനെ മൂലം ആയിരിക്കും ഈ വ്യാജ പ്രചരണമുണ്ടായത്. ഇത് വരെ ഇങ്ങനെയുള്ള യാതൊരു സര്‍ക്കാര്‍ തിരുമാനത്തിന്‍റെ രേഖകള്‍ ഒന്നും പുറത്ത് ഇറങ്ങിയിട്ടില്ല.

Avatar

Title:കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ആന്‍ഡാമാന്‍ നികോബാര്‍ ദ്വീപങ്ങളുടെ പേര് മാറ്റിയോ? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •