INDIA സഖ്യം ഹിന്ദി മീഡിയ ആങ്കര്‍മാരെ ബഹിഷകരിക്കാന്‍ തിരുമാനം എടുത്തതിന് ശേഷമാണോ അഞ്ജന ഓം കശ്യപ് കുറ്റസമ്മതം നടത്തിയത്? സത്യാവസ്ഥ അറിയൂ…

രാഷ്ട്രിയം

മുഖ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ INDIA സഖ്യം സെപ്റ്റംബര്‍ 14ന് ഒരു വാര്‍ത്ത‍ കുറിപ്പ് ഇറക്കി പല ഹിന്ദി/ഇംഗ്ലീഷ് ന്യൂസ്‌ അവതാരകരുടെ പരിപാടികളെ ബഹിഷ്കരിക്കാനുള്ള തിരുമാനം പ്രഖ്യാപിച്ചു. ഈ ലിസ്റ്റില്‍ പല പ്രശസ്ത ഹിന്ദി/ഇംഗ്ലീഷ് മീഡിയ ആങ്കര്‍മാരുടെ പേരുണ്ട്. സെപ്റ്റംബര്‍ 13ന് തന്നെ INDIA സഖ്യം ചില ന്യൂസ്‌ അവതാരകരുടെ മീഡിയ പരിപാടികളില്‍/ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന തിരുമാനം അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ അവതാരകരുടെ പേര് സഖ്യം പുറത്ത് വിട്ടത്.

ഈ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ ടുഡേ ഗ്രൂപ്പിന്‍റെ ഹിന്ദി ചാനല്‍ ആജ് തക്കിന്‍റെ പ്രമുഖ ന്യൂസ്‌ ആങ്കര്‍ അഞ്ജന ഓം കശ്യപ് കുറ്റസമ്മതം നടത്തി എന്ന അവകാശവുമായി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ നിങ്ങള്‍ക്ക് താഴെ കാണാം.

പ്രചരണം

FacebookArchived Link

വീഡിയോയില്‍ അഞ്ജന ഓം കശ്യപ് ഒരു ചോദ്യത്തിന് മറുപടി കൊടുക്കുന്നത് നമുക്ക് കേള്‍ക്കാം അദ്ദേഹം ഹിന്ദിയില്‍ പറയുന്നത് ഇങ്ങനെയാണ്: “ചില മാധ്യമപ്രവര്‍ത്തകര്‍ പരിഹരിക്കാനാവാത്ത കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. കുഞ്ഞിനു അവസാനം അവര്‍ ഞരങ്ങാന്‍ തുടങ്ങി. എന്നാലും എനിക്ക് തോന്നുന്നത് ജനങ്ങളില്‍ ടെലിവിഷനും പ്രിന്‍റ് മീഡിയയുടെ മഹത്വം പ്രധാനമാണ്. അതുകൊണ്ട് ഞാന്‍ പറയാണ്. നിങ്ങള്‍ എല്ലാവരും ഇവിടെയാണ്‌, കാലാവസ്ഥ ശരിയല്ല, സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ചിരിക്കുക.”

ഈ വീഡിയോയോടൊപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “INDIA അലയൻസ് ഗോദി മീഡിയയേയും ആങ്കർമാരേയും ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ മണിക്കൂറുകൾക്ക് ഉള്ളിൽ ആ ഗോദി ആങ്കർമാരിൽ പ്രധാനി അഞ്ജന ഓം ഖശ്യപ് കുറ്റ സമ്മതം നടത്തി

ആങ്കർമാരുടെ പേരുകൾ

1) അർണബ് ഗോസ്വാമി. 2) നവിക കുമാർ. 3) അശോക് ശ്രീവാസ്തവ. 4)റൂബിക ലിയാഖത്ത്. 5) ദീപക് ചൗരസ്യ. 6) സുശാന്ത് സിൻഹ. 7) അമൻ ചോപ്ര. 😎 അമീഷ് ദേവ്ഗൺ. 9)അദിതി ത്യാഗി. 10)സക്ക ജേക്കബ്. 11)ചിത്രാ ത്രിപാഠി. 12) സുധീർ ചൗധരി. 13) അഞ്ജന ഓം കശ്യപ്.

ഇക്കൂട്ടർക്ക് ഇനി മുഴുവൻ സമയവും മോദി ആരാധനയ്ക്കായി മുടക്കം കൂടാതെ നീക്കിവയ്ക്കാം.

വക്താവ് പോകില്ല, പരിപാടിക്ക് TRP കിട്ടില്ല.!!

ടിആർപി കിട്ടിയില്ലെങ്കിൽ പരസ്യങ്ങൾ ലഭിക്കില്ല.!!

പരസ്യങ്ങൾ ലഭിച്ചില്ലെങ്കിൽ എല്ലാവരുടെയും ജോലി നഷ്ടപ്പെടും.!!

മാസ്റ്റർ സ്ട്രോക്ക്

എന്നാല്‍ ശരിക്കും മീഡിയയെ ബഹിഷ്കരിക്കും എന്ന് INDIA സഖ്യം പ്രഖ്യാപിച്ചതിന് ശേഷമാണോ അഞ്ജന ഈ പ്രസ്താവന നടത്തിയത്? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ അഞ്ജന ഓം കശ്യപ് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണികേഷന്‍ (IIMC)യില്‍ നടന്ന ഒരു പരിപാടിയിലാണ് പറഞ്ഞത്. ഈ പരിപാടി സെപ്റ്റംബര്‍ 12നാണ് ഉണ്ടായിരുന്നത്. ഈ പരിപാടിയുടെ ഫോട്ടോ അഞ്ജന അവരുടെ X അക്കൗണ്ടില്‍ പങ്ക് വെച്ചിട്ടുണ്ട്. ഈ പോസ്റ്റ്‌ 12 സെപ്റ്റംബറിലെതാണ് എന്ന് ശ്രദ്ധിക്കുക.

Archived Link

ഈ ഫോട്ടോകളില്‍ ശ്രദ്ധിക്കുക അഞ്ജന ഇട്ടിരിക്കുന്ന വസ്ത്രം തന്നെയാണ് വീഡിയോയിലും ധരിച്ചിരിക്കുന്നത്. 

IIMCയും അവരുടെ ഫെസ്ബൂക്ക് പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലും അഞ്ജന ധരിച്ച വസ്ത്രം വീഡിയോയില്‍ കാണുന്നത് തന്നെയാണ്. കുടാതെ ഇതില്‍ ഒരു ചിത്രം അഞ്ജന വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത് കാണാം. 

വീഡിയോയില്‍ നമുക്ക് അഞ്ജനയുടെ അടുത്ത് ഇരിക്കുന്ന അനുപമ ഭട്നാഗര്‍ എന്ന സ്ത്രിയെ കാണാം. 

അനുപമ IIMCയുടെ ഡയറക്ടര്‍ ജനറലാണ്.

വാര്‍ത്ത‍ വായിക്കാന്‍ – e4m | Archived Link

ഞങ്ങള്‍ IIMCയുമായി ബന്ധപെട്ടു. ഈ വീഡിയോ IIMCയില്‍ സെപ്റ്റംബര്‍ 12ന് നടന്ന അഭിമുഖികരണം പരിപാടിയുടെതാണ്. ഈ പരിപാടിയില്‍ അഞ്ജന മുഖ്യ അഥിതിയായിരുന്നു. ഈ വീഡിയോ അവര്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ എടുത്തതാണ്.

INDIA സഖ്യം ന്യൂസ്‌ ആങ്കര്‍മാരെ ബഹിഷ്കരിക്കാന്‍ തിരുമാനിച്ചത് സെപ്റ്റംബര്‍ 13നാണ്. ആരെയൊക്കെ ഇവര്‍ ബഹിഷ്കരിക്കും എന്നതിന്‍റെ ലിസ്റ്റ് സെപ്റ്റംബര്‍14നാണ് സഖ്യം ഇറക്കിയത്.

വാര്‍ത്ത‍ വായിക്കാന്‍ – The Quint | Archived Link

നിഗമനം

INDIA സഖ്യം മീഡിയയെ ബഹിഷ്കരിക്കുന്നു എന്ന് അറിഞ്ഞതിന് ശേഷം ആജ് തക് ആങ്കര്‍ അഞ്ജന ഓം കശ്യപ് കുറ്റസമ്മതം നടത്തുന്നു എന്ന പ്രചരണം തെറ്റാണ്. INDIA സഖ്യം ബഹിഷ്കരണം പ്രഖ്യാപിക്കുന്നത്തിന്‍റെ ഒരു ദിവസം മുമ്പാണ് അഞ്ജന ഈ പ്രസ്താവന നടത്തിയത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:INDIA സഖ്യം ഹിന്ദി മീഡിയ ആങ്കര്‍മാരെ ബഹിഷകരിക്കാന്‍ തിരുമാനം എടുത്തതിന് ശേഷമാണോ അഞ്ജന ഓം കശ്യപ് കുറ്റസമ്മതം നടത്തിയത്? സത്യാവസ്ഥ അറിയൂ…

Written By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *