മൂന്നു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് ബി.ജെ.പിക്കെതിരെ പരാതി നല്കിയോ..?

രാഷ്ട്രീയം
ഇന്ത്യൻ സേന, നാവികസേന, വായുസേന മേധാവികൾ, ചിത്രം കടപ്പാട്: PTI

വിവരണം

Archived Link

“ആചാരം, പട്ടാളം വർഗ്ഗീയത.. വേറെ എന്തെങ്കിലും ഉണ്ടോ ഇവറ്റകൾക്കു..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രിൽ 12 ന് Athul Comrade എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ പങ്കുവെച്ച ഒരു പോസ്റ്റിന്  ഇതുവരെ 17000ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  പ്രസിദ്ധികരിച്ച ചിത്രത്തിൽ ഇന്ത്യയുടെമൂന്ന് സേനാമേധാവികളുടെ ചിത്രം നല്കിട്ടുണ്ട്. ചിത്രത്തിനു മേൽ എഴുതിയ വാചകം ഇപ്രകാരം:

“സൈന്യത്തെ വിറ്റ്  വോട്ടു ചോദിക്കരുത്. മൂനു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് പരാതി നല്കി. 100 ലധികം ഉന്നത ഓഫീസർമാർ പരാതിയിൽ  ഒപ്പുവെച്ചു. പുൽവാമ രക്തസാക്ഷികളെ വിറ്റു വോട്ടു ചോദിച്ച ബി.ജെ.പിക്ക് എതിരെയാണ് പ്രതിഷേധം…”

പോസ്റ്റിൽ നിന്നും മനസ്സിലാകുന്നത്, ബി.ജെ.പി സ്ഥിരമായി പുൽവാമ ആക്രമണത്തിന്‍റെ മറുപടിയായി വ്യോമസേന പാക് അതിർത്തിയിൽ കയറിച്ചെന്നു  നടത്തിയ വ്യോമാക്രമണത്തെ ഉപയോഗിച്ച് പ്രചരണം നടത്തുന്നതിനെതിരെയാണ് നിലവിലെ മൂന്നു സേന മേധാവികൾ രാഷ്ട്രപതിക്ക് പരാതി നല്കിയത്. ഈ പരാതിയിൽ  സേനയുടെ 100 ലധികം ഉന്നത സൈന്യഉദ്യോഗസ്ഥന്മാർ ഒപ്പു വച്ചിട്ടുണ്ട് എന്നും ഈ പോസ്റ്റിൽ പറയുന്നുണ്ട്.. വാസ്തവത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? ഈ ചിത്രത്തിൽ  പറയുന്ന വാചകം വസ്തുതാപരം ആയി എത്രത്തോളം ശരിയാണ് എന്ന നമുക്ക് പരിശോധിച്ച് നോക്കാം.

വസ്തുത വിശകലനം

ഈ പോസ്റ്റിൽ ആരോപിക്കുന്നത്  പോലെ നിലവിലുള്ള മൂന്നു സേന മേധാവികൾ  രാഷ്ട്രപതിക്ക് പരാതി നല്കിയ ഒരു വാർത്ത  ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിലുള്ള സേന മേധാവി ജനറൽ  ബിപിൻ സിംഗ് രാവത് ആണ്. അതുപോലെ വ്യോമസേന മേധാവി ബിരേന്ദ്ര സിംഗ് ധാനോവേയും നാവിക സേന മേധാവി സുനിൽ ലാമ്പ എന്നിവരുമാണ്. ഇവരിലാരും രാഷ്ട്രപതിക്ക് പരാതി നല്കിതായി ഒരു വാർത്ത  ഈയിടെയെങ്ങും പുറത്തു വന്നിട്ടില്ല. അതുപോലെ തന്നെ നിലവിൽ സേവനത്തിലുള്ള 100 ലധികം ഉന്നത ഉദ്യോഗസ്ഥന്മാർ ഇങ്ങനെയുള്ള ഒരു പരാതിയിൽ ഒപ്പു വച്ചതായി ഒരു വാർത്തയും പുറത്തു വന്നിട്ടില്ല.

പക്ഷെ 150ലധികം മുൻ  സൈനികന്മാർ സൈന്യത്തിന്റെ ഉപയോഗം രാഷ്ട്രിയ തല്പര്യങ്ങൾക്കായി  അനുവദിക്കരുത് എന്ന് അപേക്ഷിച്ച ഒരു കത്ത് നല്കിയതായി വാർത്ത പുറത്തുവന്നിട്ടുണ്ടായിരുന്നു. 150ലധികം മുൻ  സൈനികന്മാരിൽ മൂന്നു മുൻ സേന മേധാവികളും ഉൾപ്പെടുന്നു. ഇതേത്തുടർന്ന് കോൺഗ്രസ് പാർട്ടി ഒരു വാർത്താ സമ്മേളനം  നടത്തിയിട്ടുണ്ടായിരുന്നു, അതിൽ കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പറയുന്നത് ഈ വീഡിയോയിൽ കാണാം.

ഈ വാർത്തയെ  തുടർന്ന് മൂന്നു മുൻ സേന മേധാവികളിൽ  രണ്ടുപേർ ജനറൽ രോദ്രിഗേജ്, മുൻ എയർ ചീഫ് മാർഷൽ എൻ.സി. സുറിയും ഈ ഈ വാർത്ത  നിഷേധിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മുൻ ആർമി വൈസ് ചീഫ് Lt. Gen. എം. എൽ . നായിഡുവും ഈ വാർത്ത നിഷേധിച്ചു. ഇങ്ങനെ ഒരു കത്തിനെ കുറിച്ച് അറിവില്ലെന്ന്  അവർ പറഞ്ഞതായി ANI ട്വീറ്റ് ചെയ്തിരുന്നു.

ഇവരുടെ മെയിലിന്റെ അടിസ്ഥാനത്തിലാണ്  ഇവരുടെ പേര് പരാതിയിൽ ഉൾപ്പെടുത്തിയതെന്നാണ് പരാതി  നല്കിയ മുൻസേന ഉദ്യോഗസ്ഥർ അറിയിച്ചത്. പരാതിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഇമെയിലുകൾ  ഇവർ പുറത്ത് വിട്ടു..

Deccan HeraldArchived Link

ഈ വാർത്ത  എല്ലാ മാധ്യമങ്ങളിലും  വളരെ അധികംചർച്ചചെയ്യപ്പെട്ടതാണ്.മലയാളത്തിൽ മാതൃഭൂമി  വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഫേസ്‌ബുക്ക് പേജുകളിൽ പ്രത്യക്ഷപ്പെട്ട വാർത്തയുടെ സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു.

archived link mathrubhumi

 പക്ഷെ ഇത്തരത്തിലൊരു  പരാതി കിട്ടിയിട്ടില്ല  എന്ന് രാഷ്ട്രപതി ഭവൻ പ്രതിനിധികൾ  വ്യക്തമാക്കിയതായി വാർത്തയുണ്ടായിരുന്നു. വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെല്ലാം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.  പക്ഷെ ഇമെയിൽ വഴി കത്ത് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ലെന്ന് ഡെക്കാൻ ഹെറാൾഡ്‌ വാർത്ത പ്രസിദ്ധികരിച്ചിട്ടുണ്ട്. വാർത്തയുടെ ലിങ്ക്  താഴെ നല്കിട്ടുണ്ട്.

Deccan HeraldArchived Link

പക്ഷെ രണ്ട് കാര്യങ്ങൾ വ്യക്തമാണ്, ഈ പരാതി നല്കി എന്ന് പറയപ്പെടുന്ന  സൈനിക ഉദ്യോഗസ്ഥർ നിലവിൽ സേവനത്തിലില്ല. നിലവിൽ മൂന്നു സേന മേധാവികൾ  ബിപിൻ സിംഗ് രാവത്, ബിരേന്ദ്ര സിംഗ് ധാനോവ, സുനിൽ ലാമ്പ എന്നിവർക്കൊപ്പം നിലവിൽ  സേവനത്തിലുള്ള 100 ലധികം സൈനിക ഉദ്യോഗസ്ഥർ അങ്ങനത്തെ ഒരു പരാതിയിൽ ഒപ്പും വെച്ചിട്ടില്ല.

നിഗമനം

ഈ വാർത്ത  വസ്തുതാപരമായി തെറ്റാണ്. നിലവിലുള്ള  മൂന്നു  സേന മേധാവികൾ  രാഷ്ട്രപതിക്ക് 100 ലധികം സൈനിക ഉദ്യോഗസ്ഥരുടെ ഒപ്പുവെച്ച  ഒരു പരാതി നല്കിയതായി കണ്ടെത്തിയിട്ടില്ല. മുൻ സൈനിക ഉദ്യോഗസ്ഥർ  സൈന്യത്തിന്റെ രാഷ്ട്രീയവൽക്കരണം നിരോധിക്കണം എന്ന് അപേക്ഷിച്ച് ഒരു പരാതി നല്കിട്ടുണ്ട് പക്ഷെ അതിലുൾപ്പെട്ടവർ  മുൻ സൈനിക ഉദ്യോഗസ്ഥന്മാരാണ്.

Avatar

Title:മൂന്നു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് ബി.ജെ.പിക്കെതിരെ പരാതി നല്കിയോ..?

Fact Check By: Harish Nair 

Result: False

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
    7
    Shares