
വിവരണം
“സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO ശ്രീ ശങ്കർ സുബ്രമണ്യം സേവാ ഭാരതിക്കായി 21 ലക്ഷം രൂപ വിലവരുന്ന ICU ആംബുലൻസ് സംഭാവന ചെയ്യുന്നു.
കേരളത്തിൽ ആദ്യമായിട്ടാണ് സംഘടനയ്ക്ക് ഇങ്ങനെയൊരു വാഹനം ലഭിക്കുന്നത്.” എന്ന അടിക്കുറിപ്പോടെ നവംബര്‍ 3, 2019 മുതല്‍ ഒരു ചിത്രം ഫെസ്ബൂക്കില്‍ പ്രചരിക്കുന്നുണ്ട്. സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO എന്ന് പോസ്റ്റില്‍ വാദിക്കുന്ന ശങ്കര്‍ സുബ്രമണ്യം സേവ ഭാരതിക്കായി 21 ലക്ഷം രൂപ വിലവരുന്ന അത്യാധുനിക സംവിധാനങ്ങളുള്ള ICU ആംബുലന്‍സ് സംഭാവന ചെയ്തു എന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്.

Archived Link |
പക്ഷെ ഫേസ്ബുക്കില്‍ തന്നെ മറ്റേ ചില പോസ്റ്റുകല്‍ ഇദേഹം CEO അല്ല പകരം CEAയാണ് എന്ന് വാദിക്കുന്നു. പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്കിട്ടുണ്ട്.

എന്നാല്‍ ഈ രണ്ട് വിവരണങ്ങളില്‍ ഏതാണ് യഥാര്‍ത്ഥ്യം? പോസ്റ്റില്‍ പറയുന്ന ശ്രി ശങ്കര്‍ സുബ്രമണ്യം ആരാണ്? അദേഹം സിംഗപ്പൂരിലെ BMW കമ്പനിയുടെ CEOയാണോ അതോ CEAയാണോ? യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
സേവഭാരതിയുടെ ഫെസ്ബൂക്ക് പേജില്‍ ഈ സംഭാവനയെ കുറിച്ച് കുറിപ്പിട്ടിട്ടുണ്ട്. കുറിപ്പിന്റെ അടികുറിപ്പ് എപ്രക്രമാണ്:
“അത്യാധുനിക സംവിധാനമുള്ള ആംബുലൻസ് സേവാഭാരതിക്ക് വാങ്ങുവാനായി ശ്രീ.ശങ്കർ സുബ്രമണ്യം സംഭാവന നൽകി.
21 ലക്ഷം രൂപ വിലവരുന്ന ICU ആംബുലൻസ് കേരളത്തിൽ സേവാഭാരതി ആദ്യമായിട്ടാണ് ആരോഗ്യ സേവന രംഗത്ത് നിരത്തിലിറക്കുന്നത് നിലവിൽ വിവിധ ജില്ലകളിലായി 78 ആംബുലൻസ്കളാണ് സേവനം നൽകുന്നത്”

Archived Link |
കുറിപ്പില്‍ ആംബുലന്‍സ് സംഭാവന നല്കിയ ശങ്കര്‍ സുബ്രമണ്യം ആരാണ് എന്നതിനെ കുറിച്ച് ഒന്നും എഴുതിട്ടില്ല. ഞങ്ങള്‍ BMW സിംഗപ്പുരിനെ കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍, BMW Asia pte ltd എന്ന കമ്പനിയാണ് സിംഗപ്പൂരില്‍ BMWയുടെ പ്രവര്‍ത്തനം നടത്തുന്നത്. ഈ കമ്പനിയുടെ ശങ്കര്‍ സുബ്രമണ്യം പേരില്‍ CEOയിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഇത്തരത്തില്‍ യാതൊരു വ്യക്തിയെ കുറിച്ച വിവരം ലഭിച്ചില്ല.

കമ്പനിയുടെ എം.ഡി. ക്രിസ്തോഫര്‍ വേഹ്നര്‍ ആണ് അദേഹത്തിന്റെ നിയമനം ഓഗസ്റ്റ് 2018ലാണ് നടന്നത്. BMW Asia Financial Servicesന്റെ CEOയാണ് ഋതു ചാണ്ടി അദേഹത്തിന്റെ നിയമനം ജൂലൈ 2018ലാണ് നടന്നത്.

Linkedinല്‍ അന്വേഷിച്ചപ്പോള്‍ BMW സിംഗപ്പുരുമായി ബന്ധപെട്ട ഒരേയൊരു പ്രൊഫൈലാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ഈ പ്രൊഫൈല്‍ പ്രകാരം BMW Asia pte ltdല്‍ റീജണല്‍ സര്‍വീസസ് മാനേജര്‍ എന്ന നിലയിലാണ് ഇദേഹം ജോലി ചെയ്യുന്നത്.

BMWയുടെ വെബ്സൈറ്റിലും ഇദ്ദേഹതിനെ കുറിച്ച് യാതൊരു വിവരം ലഭ്യമല്ല. ഞങ്ങള്‍ സേവഭാരതിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിന്റെ പേരല്ലാതെ വേറെ ഒരു വിവരം ഇദേഹത്തെ കുറിച്ച് നല്കാന് ആകില്ല എന്ന് സേവാഭാരതി തൃശൂര്‍ ഓഫീസില്‍ നിന്ന് ഞങ്ങള്‍ക്ക് മറുപടി ലഭിച്ചത്. പക്ഷെ പോസ്റ്റില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ എല്ലാം സത്യമാണ് എന്ന് അവര്‍ ഞങ്ങളുടെ പ്രതിനിധിയോട് വ്യക്തമാക്കി.
നിഗമനം
ശങ്കര്‍ സുബ്രമണ്യം എന്ന പേരില്‍ സിംഗപ്പൂര്‍ BMWയില്‍ CEO/CEAയായി പ്രവര്‍ത്തിക്കുന്ന യാതൊര വ്യക്തിയെ കുറിച്ച് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. BMWയുടെ വെബ്സൈറ്റിലും ഇദ്ദേഹത്തിനെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. പോസ്റ്റില്‍ നല്കിയ മറ്റു വിവരങ്ങള്‍ സത്യമാണ്.

Title:സിംഗപ്പൂരിലെ BMW കമ്പനിയുടെ CEO സേവഭാരതിക്ക് ICU ആംബുലന്‍സ് സംഭാവന ചെയ്തുവോ…?
Fact Check By: Mukundan KResult: Partly False
