
1616ലെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിര്‍മിച്ച നാണയത്തില്‍ അയ്യപ്പന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു നാണ്യത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ നാണയത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഫാക്റ്റ് ക്രെസേണ്ടോ നടത്തിയ അന്വേഷണത്തില്‍ ഈ നാണയം വ്യാജമാണ് എന്ന് കണ്ടെത്തി. എങ്ങനെയാണ് ഞങ്ങള്‍ ഈ നിഗമത്തിലേയ്ക്ക് എത്തിയത് എന്ന് അറിയാന്‍ വായിക്കൂ. ആദ്യം പ്രചാരണം എന്താണെന്ന് നമുക്ക് നോക്കാം.
പ്രചരണം

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു അണയുടെ 1616ല്‍ അടിച്ച ഒരു നാണയം കാണാം. ഈ നാണയം അടിച്ചത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്. ഈ നാണയത്തിന്‍റെ മോകളില്‍ അയ്യപ്പ സ്വാമിയുടെ ചിത്രം നമുക്ക് കാണാം. ഈ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “1616ല്‍ കടല്‍ കടന്ന് എത്തിയവര്‍ അയ്യപ്പന്‍റെ ചിത്രം നാണയത്തില്‍ ആലേഖനം ചെയ്തിട്ടുണ്ടെങ്കില്‍ മനസിലാക്കാം പുള്ളി നിസാരക്കാരന്‍ അല്ലെന്ന്”
ഇന്നി ഈ നാണയത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണെന്ന് നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഈ നാണയത്തിന്‍റെ വസ്തുത അറിയാന്‍ ഞങ്ങള്‍ ആദ്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരിത്രം പരിശോധിച്ച് നോക്കി. ലണ്ടനില്‍ 1600ലാണ് ഈ കമ്പനി ഇന്ത്യയും മറ്റേ കിഴക്കന്‍ രാജ്യങ്ങളുമായി വ്യാപാരം സ്ഥാപിക്കാന്‍ നിലവില്‍ വന്നത്. ഈ കമ്പനി ഈ രാജ്യങ്ങളിലേക്ക് കപ്പലില്‍ യാത്ര ചെയ്ത് മസാലയും, മറ്റ് സാധങ്ങളും വാങ്ങി ഇംഗ്ലണ്ടില്‍ കൊണ്ട് പോകുന്നതായിരുന്നു. ഇവര്‍ 1612ലാണ് ആന്ധ്രപ്രദേശിലെ മസുളി പട്ടണത്തില്‍ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത്.
1616ലാണ് ഇംഗ്ലണ്ടിന്‍റെ രാജാവ് ജെയിംസ് ഒന്നാമൻ്റെ വ്യാപാരത്തിനായി ചില സൌകര്യങ്ങള്‍ ആവശ്യപെട്ടു സര്‍ തോമസ് റൊവിനെ ദൂതനായി മുഘല്‍ രാജാവ് ജാഹന്ഗീറിന്‍റെ ദര്‍ബാറില്‍ അയച്ചത്. 1616ല്‍ ജെയിംസ് ഒന്നാമൻ്റെ പ്രസ്ഥാവനയുമായി ജഹാം ഗിറിന്‍റെ ദര്‍ബാറില്‍ എത്തിയ സര്‍ തോമസ് റൊയുടെ ബ്രിട്ടീഷ് പാര്ലമെന്‍റിലുള്ള ഒരു ചിത്രം നമുക്ക് താഴെ കാണാം.

January Artwork of the Month: ‘Thomas Roe at the Court of Ajmir’ – UK Parliament
1757 മുതലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ അവരുടെ ആധിപത്യം സ്ഥാപിച്ചത്. ബംഗാളിന്‍റെ നവാബിനെ പ്ലാസ്സിയില്‍ നടന്ന യുദ്ധത്തില്‍ തോല്പ്പിചിട്ടാണ് ബ്രിട്ടീഷ് ബംഗാലില്‍ അവരുടെ അധികാരം സ്ഥാപ്പിച്ചത്.
പക്ഷെ അവര്‍ ഇ തിന് മുമ്പേ മദ്രാസ്, സൂറത്ത്, ബംഗാള്‍ എന്നി സ്ഥലങ്ങളില്‍ പ്രാദേശിക വ്യാപാരത്തിനായി നാണയങ്ങള്‍ അടിക്കാറുണ്ട്. ഈ നാണയങ്ങളുടെ വിവരം ആര്‍.ബി.ഐയുടെ വെബ്‌സൈറ്റില്‍ നല്‍കിട്ടുണ്ട്. 1717ലാണ് കമ്പനിക്ക് മുഘല്‍ നാണയങ്ങള്‍ മുംബൈയില്‍ അടിക്കാനുള്ള അധികാരം ലഭിച്ചത്.

Reserve Bank of India – Museum (rbi.org.in)
ഇവര്‍ പശ്ചിമ ഭാരതം (മുംബൈ, സൂറത്ത്), മദ്രാസ്, ബംഗാൾ എന്നിവിട ങ്ങളിൽനിന്നുള്ള വ്യാപാരത്തില്‍ ഉപയോഗിക്കാന്‍ അച്ചടിച്ചിരുന്ന നാണയങ്ങള്‍ താഴെ നമുക്ക് ചിത്രങ്ങളില്‍ കാണാം. ഈ ചിത്രങ്ങള്‍ ആര്‍.ബി.ഐയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ നാണയങ്ങള്‍ മുഘല്‍ ചലനത്തിനെ അനുസരിച്ചാണ് നിര്‍മിച്ചത്. ദക്ഷിണ പ്രദേശത്തില്‍ വ്യാപാരത്തിനായി അച്ചടിച്ച നാണയങ്ങളില്‍ ഗോപുരങ്ങളും നമുക്ക് കാണാം.

Reserve Bank of India – Museum (rbi.org.in)
ബംഗാളിലെ മുര്ഷിദാബാദില്‍ അടിച്ച മോഹുരുകള്‍ ഷാ ആലം രണ്ടാമനുടെ പേരിലാണ് അടിച്ചത്. മദ്രാസില്‍ ഉപയോഗിക്കാന്‍ പഗോഡ എന്ന ചലനവും സൂറത്തിലെ ഒരു രൂപയുടെ നാണയവും നമുക്ക് മോകളില്‍ കാണാം. ഇന്ത്യന്‍ ചലങ്ങളില്‍ ബ്രിട്ടീഷ് കാര്‍ ആണ ചലനത്തില്‍ കൊണ്ട് വന്നത് 1906ല്‍ ഇന്ത്യന്‍ കൊയ്നെജ് ആക്റ്റ് പാസാക്കിയത്തി ന് ശേഷമാണ്.

The Coinage Act, 1906 (indiankanoon.org)
1857ലെ വിപ്ലവത്തിനു ശേഷം ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്ന് ബ്രിട്ടീഷ് രാജവംശം ഏറ്റെടുത്തു. അതിനാല്‍ 1616ല്‍ ഒരു അണയുടെ നാണയം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അടിക്കാന്‍ യാതൊരു സാധ്യതയില്ല.
ഇതേ പോലെ വ്യാജ ഒരു അണയുടെ നാണയത്തിനെ കുറിച്ച് ഇതിനു മുമ്പേയും വ്യാജ പ്രചരണം നടന്നിട്ടുണ്ട്. ഈ പ്രചരഞങ്ങലെ കുറിച്ച് ഞങ്ങള്‍ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട് താഴെ നല്‍കിയ ലിങ്ക് ക്ലിക്ക് ചെയ്ത് വായിക്കാം:
ॐ മുദ്രണം ചെയ്ത രണ്ടണയുടെ വ്യാജ നാണയത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു …
നിഗമനം
അയ്യപ്പന്‍റെ ചിത്രം അനുലേഖനം ചെയ്ത് അടിച്ച നാണയം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രവും പ്രചരണവും വ്യാജമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി 1616ല്‍ ഇന്ത്യയില്‍ നിന്ന് വ്യാപാരം ചെയ്യാന്‍ അനുവാദം തേടി മുഘല്‍ ശാസകന്‍ ജഹന്ഗീറിന്‍റെ ദര്‍ബാറില്‍ അപേക്ഷയുമായി എത്തിയിട്ടെയുണ്ടായിരുന്നുല്ലോ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അടിച്ച നാണയങ്ങളുടെ വിവരം ആര്‍.ബി.ഐയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഈ നാണയം അതിലില്ല. 1906ലാണ് ഇന്ത്യയില്‍ അണ ചലനത്തില്‍ വന്നത്. ഈ കാലത്ത് ഇന്ത്യയില്‍ ബ്രിട്ടീഷ് രാജവംശമായിരുന്നു ഭരിച്ചിരുന്നത്.

Title:ബ്രിട്ടീഷ് കാലത്തെ അയ്യപ്പന്‍റെ ചിത്രം ആലേഖനം ചെയ്ത നാണയത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…
Fact Check By: Mukundan KResult: False
