കോണ്‍ഗ്രസ്‌ അനാവശ്യമായ സമരങ്ങള്‍ ഒഴിവാക്കണം എന്ന് ഡോ. ശശി തരൂര്‍ പറഞ്ഞിട്ടില്ല…

രാഷ്ട്രീയം

സ്വര്‍ണകള്ളകടത്ത് കേസിനെ തുടര്‍ന്നും മന്ത്രി കെ.ടി. ജലീലിന്‍റെ രാജി ആവശ്യപെട്ടും പ്രതിപക്ഷം സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ്, ബി.ജെ.പി. പോലെയുള്ള പാര്‍ട്ടിയുടെ പ്രതിഷേധകര്‍ക്കെതിരെയായ പോലീസ് നടപടികളും സാമുഹ്യ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച വിഷയമായിരുന്നു. കോവിഡ്‌-19 സംസ്ഥാനത്ത് വ്യാപകമായി പ്രചരിക്കുന്ന ഒരു സാഹചര്യത്തിലാണ് ഈ വലിയ പ്രതിഷേധങ്ങള്‍ പ്രതിപക്ഷം സംഘടിപ്പിക്കുന്നത് അതോടെ രോഗ വ്യാപനത്തില്‍ വന്‍ വര്‍ധനയുണ്ടാകും എന്ന് ഭരണകൂടം ആരോപിക്കുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയും നിലവിലെ തിരുവനന്തപുരം എം.പിയുമായി ഡോ. ശശി തരൂര്‍ കോണ്‍ഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കുമെതിരെ രംഗതെത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ബി.ജെ.പിയുടെ കൂടെ ചേര്‍ന്ന്‍ ജനകീയമായ കേരള സര്‍ക്കാരിനെതിരെ സമരം നടത്തുന്ന യു.ഡി.എഫ് തെറ്റാണ് ചെയ്യുന്നത് എന്ന് ഡോ. ശശി തരൂര്‍ ആരോപിക്കുന്നു എന്നാണ് വാദം. പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇത്തരത്തിലൊരു പ്രസ്താവന ഡോ. തരൂര്‍ എവിടെങ്കിലും നടത്തിയതായി കണ്ടെത്തിയില്ല. പ്രചാരണത്തിനെ കുറിച്ച് വിശദാംശങ്ങള്‍ ഇങ്ങനെയാണ്…

പ്രചരണം

FacebookArchived Link

പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “കേരളത്തിലെ ജനകീയ Govt.ന് എതിരായി, BJPയുമായി കുട്ടുചേര്‍ന്ന്‍ UDF നടത്തുന്ന അനാവശ്യ സമരങ്ങള്‍ ഒഴിവാക്കണം…ശ്രീ. ശശി തരൂര്‍.”

വസ്തുത അന്വേഷണം

ഞങ്ങള്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന ഡോ. ശശി തരൂര്‍ നടത്തിയോ എന്ന് മലയാളത്തിലെ പ്രമുഖ മുഖ്യധാര മാധ്യമങ്ങളുടെ വെബ്സൈറ്റുകളില്‍ തിരക്കി നോക്കി. പക്ഷെ ഇത്തരത്തിലൊരു പ്രസ്താവനയെ കുറിച്ച് യാതൊരു വാര്‍ത്ത‍ കണ്ടെത്തിയില്ല. ഞങ്ങള്‍ ഓണ്‍ലൈന്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചില ഫെസ്ബൂക്ക് പോസ്റ്റുകള്‍ ഒഴിക്കെ വേറെ എവിടെയും ഇത്തരത്തിലൊരു പ്രസ്താവനയെ കുറിച്ചുള്ള വിവരം ഞങ്ങള്‍ക്ക് ലഭിച്ചില്ല.

ഡോ. ശശി തരൂര്‍ സാമുഹ മാധ്യമങ്ങളില്‍ ഏറെ സക്രീയമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ്. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ സാമുഹ മാധ്യമ അക്കൗണ്ടുകള്‍  പരിശോധിച്ചു. അവിടെയും ഇത്തരത്തില്‍ യാതൊരു പരാമര്‍ശം നടത്തിയതായി കണ്ടെത്തിയില്ല. അദേഹം തൃത്താല എം.എല്‍.എ. വി.ടി. ബല്‍റാമാനെ പ്രശംസിച്ച് താഴെ നല്‍കിയ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കുടാതെ, “കേരളം വളരെയധികം അഴിമതികളാൽ അതീവ ഗുരുതരമായ പ്രതിസന്ധിയിലായിട്ടുള്ള ഈ സമയത്ത് തെരുവുകൾ പ്രക്ഷോഭങ്ങളാലും സമരങ്ങളാലും മുഖരിതമാണ്.” എന്ന് അദേഹം അദേഹത്തിന്‍റെ ഫെസ്ബൂക്ക് പേജിലിട്ട കുറിപ്പില്‍ സുചിപ്പിക്കുന്നുണ്ട്. അദേഹത്തിന്‍റെ ഫെസ്ബൂക്ക് കുറിപ്പ് താഴെ കാണാം.

ഞങ്ങള്‍ ഫെസ്ബൂക്കില്‍ നടക്കുന്ന ഇത്തരം വ്യാജപ്രചാരണത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഡോ. ശശി തരൂരിന്‍റെ ഓഫീസുമായി ബന്ധപെട്ടിട്ടുണ്ട്. ഡോ. ശശി തരൂരിന്‍റെ ഓഫീസില്‍ നിന്നും പ്രതികരണം ലഭിച്ചാല്‍ ഉടനെ ഈ ലേഖനത്തില്‍ ചേര്‍ക്കുന്നതായിരിക്കും.

നിഗമനം

ജനകീയമായ കേരള സര്‍ക്കാരിനെതിരെ അനാവശ്യമായ സമരങ്ങള്‍ യു.ഡി.എഫ്. ഒഴിവാക്കണം എന്ന തരത്തില്‍ ഒരു പരാമര്‍ശം ഡോ. ശശി തരൂര്‍ എവിടെയും നടത്തിയതായി കണ്ടെത്തിയില്ല. അതിനാല്‍ പോസ്റ്റില്‍ വാദിക്കുന്നത് വ്യാജമാന്നെന്ന്‍ അനുമാനിക്കാം.

Avatar

Title:കോണ്‍ഗ്രസ്‌ അനാവശ്യമായ സമരങ്ങള്‍ ഒഴിവാക്കണം എന്ന് ഡോ. ശശി തരൂര്‍ പറഞ്ഞിട്ടില്ല…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •