ॐ മുദ്രണം ചെയ്ത രണ്ടണയുടെ വ്യാജ നാണയത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു …

സാമൂഹികം

വിവരണം

ബ്രിട്ടീഷ്‌ സാമ്രാജ്യം ഇന്ത്യയുടെ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പേ ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഒരു പഴയ നാണയം എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം ഏതാനും  കൊല്ലങ്ങളായി പ്രചരിക്കുന്നുണ്ട്. “ഈ നാണയം ഇപ്പോൾ നിലവിൽ വന്നാൽ ഉള്ള അവസ്ഥ എന്തായിരിക്കും…” എന്ന അടിക്കുറിപ്പോടെ മലയാളത്തില്‍ ഈ ചിത്രം ഫെസ്ബൂക്ക് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്.

FacebookArchived Link

ഇത് പോലെ അന്യ ഭാഷകളിലും ഈ ചിത്രം ഈസ്റ്റ്‌ ഇന്ത്യ കമ്പനി കമട്ടനാണയം എന്ന തരത്തില്‍ കൊല്ലങ്ങളായി പ്രചരിക്കുന്നുണ്ട്. 

Facebook Archived Link
FacebookArchived Link

ചില സംസ്ഥാനങ്ങളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിന്ഹമായ താമരയും പിന്നില്‍ ശ്രിരാമന്‍റെ പടവും ചേര്‍ത്ത പുരാതന ഈസ്റ്റ്‌ ഇന്ത്യ കമ്പനി നാണയം ബിജെപിയുടെ നിലവിലുള്ള ഭരണത്തിനെ കുറിച്ച് അന്ന് നടത്തിയ പ്രവചനം എന്ന തരത്തിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ നാണയം യഥാര്‍ഥമാണോ? ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഹിന്ദു ചിന്ഹങ്ങലുമായി രണ്ട് ആനയുടെ കമ്മട്ടനാണയം വിനിമയത്തില്‍ ഉണ്ടായിരുന്നോ ? യഥാര്‍ത്ഥ്യം എന്താണെന്ന്‍ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം  

നാണയത്തിന്‍റെ  ഈ ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിന്‍റെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. അതില്‍ നിന്ന് ലഭിച്ച പരിണാമങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ബ്ലോഗിന്‍റെ ലിങ്ക് ലഭിച്ചു. 

Smallest Coin Collector BlogArchived Link

ഈ ബ്ലോഗില്‍ ലേഖകന്‍ പല വ്യാജ നാണയങ്ങളുടെ കുറിച്ച് എഴുതിയിട്ടുണ്ട്. അതില്‍ നിന്ന് ഒരു നാണയമാണ് പ്രസ്തുത ചിത്രത്തില്‍ നമ്മള്‍ കാണുന്നത്. ഇംഗ്ലീഷില്‍ അണ “ANNA” എന്ന് എഴുത്തും പക്ഷെ പ്രസ്തുത നാണയത്തിന്‍റെ ചിത്രത്തില്‍ അണയുടെ സ്പെല്ലിംഗ് “AANA” എന്ന് എഴുതിയിട്ടുണ്ട്. അതിനാല്‍ ഈ നാണയം വ്യാജമാണ് എന്ന് അനുമാനിക്കാം എന്ന് ലേഖനത്തില്‍ എഴുതുന്നു. ഞങ്ങള്‍ റിസര്‍വ് ബാങ്കിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്ത്യയുടെ പഴയ നാണയങ്ങളെ കുറിച്ച് പരിശോധിച്ചു. പുരാതന സമയം മുതല്‍ ഇന്നുവരെ ചലനത്തില്‍ വന്ന എല്ലാ നാണയങ്ങളുടെ വിവരം ആര്‍.ബി.ഐ. യുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. നാണയത്തില്‍ കൊല്ലം 1818 ആണ് എഴുതിയിരിക്കുന്നത്. ഈസ്റ്റ്‌ ഇന്ത്യ കമ്പനി 1835ന്‍റെ മുന്നേ മൂന്നു പ്രദേശങ്ങളിലാണ് ഭരണം നടത്തിയിരുന്നത്. ബംഗാള്‍, മദ്രാസ്‌, ബോംബെ എന്നി പ്രദേശങ്ങള്‍ക്ക് അവരുടെതായ നാണയങ്ങള്‍ ഉണ്ടായിരുന്നു. 1835ല്‍ ഇന്ത്യയില്‍ ഭരണമുള്ള എല്ലാ പ്രദേശങ്ങളില്‍ കിംഗ്‌ വില്യമിന്‍റെ  മുദ്രയുള്ള നാണങ്ങള്‍ ചലനത്തില്‍ വന്നു. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിലുള്ള മൂന്നു പ്രദേശങ്ങളില്‍ ചലനത്തില്‍ ഉണ്ടായിരുന്ന നാണയങ്ങളുടെ ചിത്രങ്ങള്‍ ആര്‍.ബി.ഐയുടെ വെബ്‌സൈറ്റില്‍ നല്‍കിട്ടുണ്ട്.

RBI History of CoinsArchived Link

രണ്ട് അണയുടെ നാണയത്തിനെ കുറിച്ച് ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കാലത്തില്‍ ചലനത്തില്‍ കൊണ്ടുവന്ന നാണയത്തിന്‍റെ ചിത്രങ്ങള്‍ വെബ്‌സൈറ്റില്‍ നല്കിയിട്ടില്ല. റാണി വിക്ടോറിയയുടെ സമയത്തിലാണ് രണ്ട് അണയുടെ നാണയം വെബ്‌സൈറ്റില്‍ കാണിക്കുന്നത്. ഈ നാണയത്തിന്‍റെ മുകളില്‍ റാണി വിക്ടോറിയയുടെ പടമുണ്ട്.

ഇന്ത്യ ടുഡേ കഴിഞ്ഞ കൊല്ലം ഈ ചിത്രത്തിനു മേലെ വസ്തുത അന്വേഷണം നടത്തിയിരുന്നു. ഇന്ത്യ ടുഡേ പ്രസിദ്ധികരിച്ച റിപ്പോര്‍ട്ട്‌ പ്രകാരം അവര്‍ ഡല്‍ഹിയിലെ നാഷണല്‍ മ്യുസിയത്തിന്‍റെ പ്രവക്താവിനെ ബന്ധപെട്ടപ്പോള്‍ അദേഹം പറഞ്ഞത് ഇങ്ങനെ- “ഹിന്ദു ദൈവങ്ങളെ ചിത്രികരിച്ച് നാണയങ്ങള്‍ ബ്രിട്ടീഷ്‌ ഉണ്ടാക്കിയതായി എവിടെയും ഇത് വരെ കേട്ടിട്ടില്ല. പക്ഷെ ദക്ഷിണ ഇന്ത്യയില്‍ ഗോപുരങ്ങളും, വെങ്കടേശ്വര ഭഗവാന്‍റെയും പടമുള്ള നാണയങ്ങള്‍ വിനിമയത്തിലുണ്ടായിരുന്നു.”

India TodayArchived Link

നിഗമനം

ഹിന്ദു മതപ്രതികങ്ങളുള്ള നാണയത്തിന്‍റെ ചിത്രം വ്യാജമാണ് എന്ന് ഞങ്ങള്‍ക്ക് അന്വേഷണത്തില്‍ നിന്ന് മനസിലാക്കുന്നു.

Avatar

Title: ॐ മുദ്രണം ചെയ്ത രണ്ടണയുടെ വ്യാജ നാണയത്തിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു …

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •