
കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയില്‍ റോഡുകലില്‍ നിര്‍മിച്ച ഉപരോധങ്ങള്‍ മറികടക്കാന്‍ ട്രാക്ടരുകളില്‍ നടത്തിയ പരിഷ്കരണങ്ങളുടെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.
ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook post claiming farmers designed special tractors to overcome obstacles created by central govt.
മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഡല്‍ഹിയിലെ റോഡുകളില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ നിയന്ത്രിക്കാന്‍ നിര്‍മിച്ച ഉപരോധങ്ങള്‍ കാണാം. താഴെ ഈ ഉപരോധങ്ങളെ മറികടക്കാന്‍ കര്‍ഷകര്‍ പരിഷ്കരിച്ച് നിര്‍മിച്ച ട്രാക്ടറുകളുടെയും അവയുടെ നിര്‍മാണത്തിന്‍റെയും ചിത്രങ്ങള്‍ പോസ്റ്ററില്‍ നല്‍കിട്ടുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “നീയൊക്കെപഠിച്ചസ്കൂളിലെഹെഡ്മാസ്റ്റർആണ്മോനെ….. കർഷകർ
തോൽക്കാൻമനസില്ല…. അല്ലാതോല്പിക്കാൻആവില്ല… ✌️✌️✌️
സംഘിഅല്ലാത്തചോറ്തിന്നുന്നമലയാളികൾക്കുംഅതെപറയാനുള്ളുനിയമംപിൻവലിച്ചുഓട്രകണ്ടംവഴി…. 🏃♂️✌️
#farmersprotestchallenge”
ഇതേ അടിക്കുറിപ്പോടെ ഈ ചിത്രം പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍നമുക്ക് താഴെ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Similar posts on Facebook.
വസ്തുത അന്വേഷണം
ഈ ചിത്രങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു അതില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പ്രകാരം ചിത്രങ്ങളുടെ സത്യാവസ്ഥ ഇപ്രക്രാരമാണ്:
- ആദ്യത്തെ ചിത്രം
ആദ്യത്തെ ചിത്രം യുട്യൂബില്‍ 2019ല്‍ പ്രസിദ്ധികരിച്ചഒരു വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ആണ്. ഈ വീഡിയോയില്‍ നമുക്ക് തൊഴിലാളികള്‍ഇരുമ്പിന്‍റെ ‘കേജ് വീല്‍സ്’ അതായത് ഇരുമ്പിന്‍റെ വിശാല ചക്രങ്ങള്‍ ഉണ്ടാക്കുന്നത്തിന്‍റെ വീഡിയോയാണ്. ഈവീഡിയോയിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.
- രണ്ടാമത്തെ ചിത്രം
പോസ്റ്റ് വായിക്കാന്‍-Alternate History | Archived Link
ഈചിത്രവും പഴയതാണ്. 2019 മുതല്‍ ഈ ട്രാക്ടരുടെ ചിത്രം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഈ ചിത്രത്തിനും കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമാണ്.
- മുന്നാമത്തെ ചിത്രം
ഈ ഫോട്ടോ ഇന്റര്‍നെറ്റില്‍ 2015 മുതല്‍ ലഭ്യമാണ്. ഈ ചിത്രത്തിനുംകര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റാണ്.പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന മൂന്ന്‍ ചിത്രങ്ങളും പഴയതാണ് കൂടാതെ ഈ ചിത്രങ്ങള്‍ക്ക് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല.

Title:ഈ പരിഷ്ക്കരിച്ച ട്രാക്ടറുകളുടെ ചിത്രങ്ങള്‍ക്ക് കര്‍ഷക സമരവുമായി ഒരു ബന്ധവുമില്ല…
Fact Check By: Mukundan KResult: False
