FACT CHECK: ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന സൈനികരെ കര്‍ഷകര്‍ തടഞ്ഞു എന്ന സാമുഹ മാധ്യമങ്ങളിലെ പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

രാഷ്ട്രീയം

പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ചൈന അതിര്‍ത്തിയിലേക്ക് പോക്കുന്ന ഇന്ത്യന്‍ സൈനികരെ തടഞ്ഞു എന്ന് വാദിച്ച് സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ സാമുഹ മാധ്യമങ്ങളിലെ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ ഒരു കോണ്‍വോയ് റോഡില്‍ നില്‍കുന്നതായി കാണാം. ഒരു സൈന്യ ഉദ്യോഗസ്ഥന്‍ കര്‍ഷകരുമായി സംസരിക്കുന്നതായും നമുക്ക് കാണാം. സൈനിക ഉദ്യോഗസ്ഥന്‍ ഹിന്ദിയില്‍ പറയുന്നത്, “നിങ്ങള്‍ (കോണ്‍വോയിലെ) പകുതി വണ്ടികളെ പോകാന്‍ അനുവദിച്ചു ഈ വണ്ടികളെയും പോകാന്‍ അനുവദിക്കണം” എന്നാണ്. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

ചൈന അതിർത്തിയിൽ സന്നാഹം വര്ധിപ്പിച്ചതിനാൽ, ഒരു യുദ്ധ സാധ്യത മുൻകൂട്ടി കണ്ട്, ഇന്ത്യ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാൻ തുടങ്ങി. ഇത്തരം നിർണായക സമയങ്ങളിൽ ചെയ്യാൻ പാടില്ലാത്തതാണ് ,ഇപ്പോൾ കർഷകർ ചെയ്യ്തത്. അവർ സൈനിക വാഹനവ്യൂഹം തടഞ്ഞു. പകുതി വാഹനങ്ങൾ പോകാൻ അനുവദിച്ചെങ്കിലും, പകുതി തടഞ്ഞ് വെച്ചിരിക്കുകയാണ്. അസ്വസ്ഥരായ സൈനിക ഉദ്യോഗസ്ഥർ, കർഷകരോട് അഭ്യർത്ഥിച്ചെങ്കിലും, ഒരു ഫലവും കാണുന്നില്ല.

ഇന്ന് ഇത് കണ്ടപ്പോൾ, എനിക്ക് അവരോടുള്ള ബഹുമാനം അവസാനിച്ചു, ഞാൻ മാത്രമല്ല, ഈ രാജ്യത്തെ ബുദ്ധിമാന്മാരും, വിദ്യാസമ്പന്നരും, പാവപ്പെട്ട തൊഴിലാളികളും, ഇവരുടെ പ്രവർത്തനങ്ങൾ കണ്ടു കഴിഞ്ഞാൽ, അവരെ കൂടുതൽ വെറുക്കുകയേ ഉള്ളൂ….

എന്താണ് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കം.

വസ്തുത അന്വേഷണം

ഇന്ത്യയും ചൈനയും തമ്മില്‍ അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയില്‍ ചെറിയ തരത്തില്‍ സംഘര്‍ഷത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഈ വിവാദം പിന്നിട് ഇരു കക്ഷികളും സംസാരിച്ച് പരിഹരിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. ഈ സംഘര്‍ഷത്തിന്‍റെ സന്ദര്‍ഭമാണ് മുകളില്‍ നല്‍കിയ പോസ്റ്റില്‍ നല്‍കുന്നത്.

ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് മുഖ്യധാര മാധ്യമങ്ങളില്‍ ഈ സംഭവത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ലഭിച്ചു. സംഭവം സെപ്റ്റംബര്‍ 27നാണ് നടന്നത്. അതായത് അരുണാചലില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിനെ കുറിച്ചുള്ള വാര്‍ത്ത‍കള്‍ വരുന്നതിന് മുമ്പ്. 

വാര്‍ത്ത‍ വായിക്കാന്‍- The Tribune | Archived Link

ട്രിബ്യുന്‍ നല്‍കിയ വാര്‍ത്ത‍ പ്രകാരം ഈ സംഭവം സെപ്റ്റംബര്‍ 27ന് പഞ്ചാബിലെ ജാലന്ധറില്‍ രാവിലെ 7 മണിക്കാണ് സംഭവിച്ചത്. ഹരിയാനയിലെ രോഹ്തക്കിലെക്ക് പോകുന്ന ആര്‍മി കോണ്‍വോയ് ആണ് കര്‍ഷകര്‍ തടഞ്ഞത്. കര്‍ഷകര്‍ സെപ്റ്റംബര്‍ 27ന് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ഭാരത്‌ ബന്ദ്‌ പ്രഖ്യാപ്പിച്ചിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് ഇവര്‍ ഈ വാഹനത്തിനെ തടഞ്ഞത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എന്നാല്‍ സൈനികര്‍ കര്‍ഷകരെ പറഞ്ഞു മനസിലാക്കിയതിന് ശേഷം ഇവരുടെ കയ്യിലുള്ള കടലാസുകള്‍ പരിശോധിച്ച് കര്‍ഷകര്‍ ഇവരെ പോകാന്‍ അനുവദിച്ചു. ഈ  സംഭവം ഏകദേശം അര മണിക്കൂര്‍ കൊണ്ട് നടന്നു. 7:30 മണിക്ക് ആര്‍മിയുടെ കോണ്‍വോയ് രോഹ്തക്കിലെക്കുള്ള അവരുടെ യാത്ര വിണ്ടും ആരംഭിച്ചു.

ഞങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുമായി ബന്ധപെടാന്‍ ശ്രമിച്ചു പക്ഷെ അവരുടെ പ്രതികരണം ഇത് വരെ ലഭിച്ചിട്ടില്ല. ആര്‍മിയുടെ പ്രതികരണം ഈ റിപ്പോര്‍ട്ടില്‍ ലഭിച്ചാല്‍ ഉടനെ ചേര്‍ക്കും. ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ ആള്ട്ട് ന്യൂസ്‌ (Alt News) എന്ന വസ്തുത അന്വേഷണ വെബ്സൈറ്റിനോട്‌ സംഭവത്തിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

20 വാഹങ്ങള്‍ സെപ്റ്റംബര്‍ 27ന് കപൂര്‍ത്തലയില്‍ നിന്ന് ബിര്‍ സംഘവാല്‍ (ജലന്ധരിലെക്ക്) പോകാന്‍ ഇറങ്ങിയതാണ്. ഈ രണ്ട് സ്ഥലങ്ങളും പഞ്ചാബില്‍ തന്നെയുള്ളതാണ്. ജാലന്ധരിന്‍റെ അടുത്ത് കര്‍ഷകര്‍ ഈ വാഹനങ്ങളെ തടഞ്ഞു. വാഹനങ്ങള്‍ അവിടെ വെറും 20 മിനിറ്റ് മാത്രമേ നിന്നുള്ളു. കര്‍ഷകര്‍ മര്യാദപരമായി സൈനികരോട് പരുമാരി പിന്നിട് വാഹങ്ങനള്‍ യാത്ര തുടരുമ്പോള്‍ കൈ കൊടുത്ത് കര്‍ഷകര്‍ സൈനികരെ യാത്ര പറഞ്ഞു. ഈ കാര്യങ്ങള്‍ വൈറല്‍ വീഡിയോയില്‍ കാണിക്കുന്നില്ല. ഇന്ത്യ ചൈന അതിര്‍ത്തി പ്രശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.”

നിഗമനം

ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് പോക്കുന്ന ഇന്ത്യന്‍ ആര്‍മിയുടെ വാഹനങ്ങളെ കര്‍ഷകര്‍ തടഞ്ഞു എന്ന പ്രചരണം തെറ്റാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഭാരത്‌ ബന്ദ്‌ ദിവസം പഞ്ചാബിലെ ജാലന്ധറില്‍ കുറച്ച് നേരം കര്‍ഷകര്‍ ആര്‍മി വാഹങ്ങളെ തടഞ്ഞതിന്‍റെ വീഡിയോയാണ് തെറ്റായ വിവരണത്തോടെ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Avatar

Title:ചൈന അതിര്‍ത്തിയിലേക്ക് പോകുന്ന സൈനികരെ കര്‍ഷകര്‍ തടഞ്ഞു എന്ന സാമുഹ മാധ്യമങ്ങളിലെ പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •