FACT CHECK: ഡോ. മൻമോഹൻ സിങ്ങിനെ അമേരിക്കൻ പ്രസിഡന്‍റ് ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് ഗസ്റ്റ് ആവാന്‍ ക്ഷണിച്ചിട്ടില്ല; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ അമേരിക്കയില്‍ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട രാഷ്‌ട്രപതി ജോ ബൈഡന്‍ തന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യ അതിഥിയാകാന്‍ അമേരിക്കയിലേക്ക് ക്ഷണിച്ചു എന്ന തരത്തിലെ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നു.

പക്ഷെ ഞങ്ങള്‍ ഈ വാര്‍ത്ത‍ സത്യമാണോ എന്ന് അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍ തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ഈ പ്രചാരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.

പ്രചരണം

A Facebook post claiming Dr. Manmohan Singh has been invited as chief guest for Biden’s inauguration ceremony.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “അമേരിക്കൻ പ്രസിഡന്റ് ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് ഗസ്റ്റ് ഡോ. മൻമോഹൻ സിങ്. ♥️ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം.”

ഈ പ്രചരണം ഫെസ്ബൂക്കില്‍ മലയാളികള്‍ക്കിടയില്‍ വളരെയധികം വൈറലാണ്.  താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ സമാനമായ പല പോസ്റ്റുകള്‍ നമുക്ക് കാണാം.

Examples of similar posts on Facebook.

വസ്തുത അന്വേഷണം

ഈ വാര്‍ത്ത‍ സത്യമാണോ എന്ന് അറിയാന്‍ ഞങ്ങള്‍ പ്രമുഖ മാധ്യമങ്ങളുടെ വെബ്സൈറ്റില്‍ പരിശോധിച്ചു. പക്ഷെ ഇത്തരത്തില്‍ യാതൊരു വാര്‍ത്ത‍യും എവിടെയും കണ്ടെത്തിയില്ല. ഞങ്ങള്‍ ജോ ബൈഡന്‍റെ ട്വിട്ടര്‍ അക്കൗണ്ടും പരിശോധിച്ചു, പക്ഷെ ഇത്തരത്തില്‍ യാതൊരു വിവരവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടില്ല.

ഞങ്ങള്‍ ഓണ്‍ലൈന്‍ ഈ വാര്‍ത്ത‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഹരിഭൂമി എന്ന ഹിന്ദി വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ഈ ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

Screenshot: Haribhoomi article.

ലേഖനം വായിക്കാന്‍-Haribhoomi | Archived Link

ഈ ലേഖനത്തില്‍ പറയുന്നത് മുഖ്യ അതിഥിയായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ ബൈഡന്‍ ക്ഷണിച്ചു എന്നാണ്. ഈ ലേഖനത്തില്‍ ഈ വാര്‍ത്ത‍യുടെ സ്രോതസ് മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജിത്തു പറ്റവാറിയുടെ ട്വീറ്റ് ആണ്. ഈ ട്വീറ്റ് അടിസ്ഥാനമാക്കിയിട്ടാണ് ഈ ലേഖനം പ്രസിദ്ധികരിചിരിക്കുന്നത്. 

Sceenshot: Haribhoomi article based on tweet by Congress leader Jitu Patwari

ഹിന്ദി ട്വീറ്റിന്‍റെ പരിഭാഷ ഇങ്ങനെ, “അമേരിക്കയുടെ പുതിയ രാഷ്‌ട്രപതി ബൈഡനിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ലോകത്തെ ഏറ്റവും ശ്രേഷ്ഠനായ സാമ്പത്തിക ശാസ്ത്രജ്ഞനും ഹിന്ദുസ്ഥാന്‍റെ മാനം ആകാശം വരെ ഉയര്‍ത്തിയ ഡോ. മന്‍മോഹന്‍ സിംഗ് ആയിരിക്കും മുഖ്യ അതിഥി. ഇതാണ് ഭാരത്തിന്‍റെ അഭിമാനം.”

പക്ഷെ ഞങ്ങള്‍ ഈ ട്വീറ്റ് അന്വേഷിച്ചപ്പോള്‍ നിലവില്‍ ഈ ട്വീറ്റ് കോണ്‍ഗ്രസ്‌ നേതാവ് ഡിലീറ്റ് ചെയ്തിരിക്കുന്നു എന്ന് മനസിലായി. 

Tweet deleted by Congress leader Jitu Patwari

Deleted Tweet Link

ഇത് അല്ലാതെ വേറെ എവിടെയും ഇങ്ങനെ യാതൊരു വാര്‍ത്ത‍ ലഭ്യമല്ല. കൂടാതെ ജോ ബൈഡന്‍ അമേരിക്കയുടെ 46ആമത്തെ രാഷ്‌ട്രപതിയാകും എന്ന് ഉറപ്പായെങ്കിലും ഇത് വരെ അമേരിക്കയിലെ നോര്‍ത്ത് കേറോലയന, ജോര്‍ജിയ എന്നി സംസ്ഥാനങ്ങളില്‍ വോട്ടുകള്‍ എണ്ണി കഴിഞ്ഞിട്ടില്ല (Source: The Associated Press). ജോ ബൈഡന്‍ എപ്പോഴാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക എന്ന വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.  ഒരുപക്ഷേ ജനുവരിയിലായില്‍ ഉണ്ടായേക്കാം എന്ന് കരുതപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിനെ പ്രസിഡന്‍ഷിയല്‍ ഇനോഗ്രെഷന്‍ എന്നാണ് പറയുന്നത്. പ്രസിഡന്‍റ്  നിയമിക്കുന്ന ഇനോഗ്രെഷന്‍ കമ്മിറ്റിയുടെ ഉത്തരവാദിത്തമാണ് ഈ പരിപാടി സംഘടിപ്പിക്കുക എന്നത്.  സത്യപ്രതിജ്ഞ ചടങ്ങ തീരുമാനിക്കുന്ന 2021 കമ്മറ്റി  രൂപീകൃതമായിട്ടുണ്ട്. പ്രസിഡന്‍റ നിയുക്ത ജോസെഫ് ആര്‍. ബൈഡനിന്‍റെ സത്യപ്രതിജ്ഞ ചടങ്ങുകളുടെ തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട് എന്ന് ന്യൂ യോര്‍ക്ക്‌ ടൈംസും, എ.പിയും റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

നിഗമനം

ഈ വാര്‍ത്ത‍ തെറ്റാണ്. അമേരിക്കയില്‍ പുത്തതായി തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ജോ ബൈഡന്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ തന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യ അതിഥിയായി ക്ഷണിച്ചു എന്ന വാര്‍ത്ത‍ എവിടെയും കണ്ടെത്തിയില്ല. കണ്ടെത്തിയ വാര്‍ത്ത‍കള്‍ മധ്യപ്രദേശ്‌ കോണ്‍ഗ്രെസ് നേതാവ് ജിത്തു പറ്റവാറിയുടെ ഒരു ട്വീറ്റിന്‍റെ അടിസ്ഥാനത്തിലാണ് പ്രസിദ്ധികരിച്ചത്. ജിത്തു പറ്റവാറിയുടെ ആ ട്വീറ്റ് നിലവിലില്ല.

Avatar

Title:ഡോ. മൻമോഹൻ സിങ്ങിനെ അമേരിക്കൻ പ്രസിഡന്‍റ് ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് ഗസ്റ്റ് ആവാന്‍ ക്ഷണിച്ചിട്ടില്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •