കുവൈത്തില്‍ പശുവിനെയും പെണ്‍ വര്‍ഗത്തില്‍ ഒട്ടകത്തിനെയും കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയോ?

രാഷ്ട്രീയം | Politics

വിരവണം

കുവൈത്തില്‍ പശു, പെണ്‍വര്‍ഗത്തില്‍ ഒട്ടകം തുടങ്ങിയവയെ അറുക്കുന്നതിന് നിരോധനം എന്ന തലക്കെട്ടുള്ള ഏതോ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 26 എന്ന എന്ന തീയതിയിലാണ് ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത് പോസ്റ്റില്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്. സുദര്ശനം (sudharshanam) എന്ന പേജില്‍ സെപ്റ്റംബര്‍ 26ന് തന്നെ ഈ സ്ക്രീന്‍ഷോട്ട്  സഖാപ്പികളുടെ ബീഫ്, ക്യാമല്‍ ഫെസ്റ്റിവല്‍ കുവൈത്തില്‍ പ്രതീക്ഷിക്കാമോ എന്ന പോസ്റ്റര്‍ സഹിതമാണ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 102 ഷെയറുകളും 287 ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ കുവൈത്തില്‍ ഇത്തരത്തില്‍ ഒരു പൂര്‍ണ നിരോധനം നിലവില്‍ വന്നിട്ടുണ്ടോ? ഇതെ കുറിച്ച് ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌‌തുത വിശകലനം

കുവൈത്തില്‍ പശു, ഒട്ടകം തുടങ്ങിവയെ കശാപ്പ് ചെയ്യുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ആകെ ലഭിച്ചത് മലയാളത്തിലെ ജന്മഭൂമി എന്ന പത്രത്തിന്‍റെ ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയുടെ ലിങ്കാണ്. ആ വാര്‍ത്തയിലാകട്ടെ വിശദമാക്കിയിരിക്കുന്നതും പൂര്‍ണ നിരോധനത്തെ കുറിച്ചല്ല എന്നതാണ് വസ്തുത. കുവൈത്തില്‍ കന്നുകാലികളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പെണ്‍മൃഗങ്ങളെ ഒന്ന് മുതല്‍ 4 വയസുവരെ കശാപ്പ് ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി എന്നതാണ് വാര്‍ത്തിയിലും വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത മറ്റൊരു ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനും കഴിഞ്ഞു.

ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-

ജന്മഭൂമി വാര്‍ത്തയുടെ വിശദാംശം-

Archived Link

നിഗമനം

മലയാള മാധ്യമത്തില്‍ ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റിലെ വിവരങ്ങള്‍ ഭാഗികമായി ശരിയാണെന്ന് മനസിലാക്കാം. എന്നാല്‍ വിശദവിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ പോസ്റ്റിലെ വസ്തുതകള്‍ സംമിശ്രമാണെന്ന് അനുമാനിക്കാം.

Avatar

Title:കുവൈത്തില്‍ പശുവിനെയും പെണ്‍ വര്‍ഗത്തില്‍ ഒട്ടകത്തിനെയും കശാപ്പ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയോ?

Fact Check By: Dewin Carlos 

Result: Mixture