ഒരാളുടെ ചിത്രം ഉപയോഗിച്ച് രണ്ട് ചരമ വാര്‍ത്തകള്‍; യഥാര്‍ത്ഥത്തില്‍ തെറ്റ് പറ്റിയത് ആര്‍ക്കാണ്?

സാമൂഹികം

വിവരണം

മലയാളത്തിലെ രണ്ട് പ്രമുഖ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്ത എന്ന പേരില്‍ രണ്ട് ദിനപത്രങ്ങളിലെ വാര്‍ത്ത കട്ടിങ്ങുകള്‍ സഹിതമുള്ള ഫെയ്‌സ്ബുക്ക് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മലയാള മനോരമയും മാതൃഭൂമിയും ഒരു വ്യക്തിയുടെ മരണവാര്‍ത്ത രണ്ടു തരത്തില്‍ രണ്ട് പേര് നല്‍കി പ്രസിദ്ധീകരിച്ചു എന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്ന വിമര്‍ശനങ്ങളുടെയും ആരോപണങ്ങളുടെയും കാരണം. ഐസിയു എന്ന ട്രോള്‍ മലയാളത്തിലെ അറിയപ്പെടുന്ന ഫെയ്‌സ്ബുക്ക് പേജിന്‍റെ ഗ്രൂപ്പില്‍ ആരോ പങ്കുവെച്ച ഒരു മീം ആണ് വ്യാകമായി പല പേജുകളിലും അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത്. വീ ലവ് സിപിഎം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 2,300ല്‍ അധികം റിയാക്ഷനുകളും 740ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

ഇതാണ് മലയാള മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച ഒരാളുടെ ചിത്രം ഉപയോഗിച്ച് രണ്ട് വാര്‍ത്തകള്‍ എന്ന പേരില്‍ പ്രചരിക്കുന്ന പത്ര കട്ടിങ്-

വി ലവ് സിപിഐഎം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ മനോരമ പ്രസിദ്ധീകരിച്ച തെറ്റായ വാര്‍ത്തയാണോ ഒരു ചിത്രത്തിലുള്ളത്? കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയാണോ അതോ തോട്ടില്‍ വീണ് മരിച്ച വ്യക്തിയാണോ ചിത്രത്തിലുള്ളത്? മലയാള മനോരമയും മാതൃഭൂമിയും തമ്മില്‍ താരതമ്യം പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ തന്നെയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഓരോ പത്രങ്ങള്‍ക്കും അവരുടെ തനതായ എഴുത്ത് ശൈലിയും ഫോണ്ടുകളുമുണ്ടെന്നത് സാധരണ പത്രം വായിക്കുന്ന ഒട്ടുമിക്കവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ താരതമ്യം ചെയ്തിരിക്കുന്ന പത്ര കട്ടിങില്‍ ഒന്ന് മലയാള മനോരമ പത്രമല്ലെന്ന് തന്നെ തിരച്ചറിയാന്‍ കഴിയും. ഇതറിയാന്‍ ഞങ്ങളുടെ പ്രതിനിധി മലയാള മനോരമയുടെ ആലപ്പുഴ ബ്യൂറോയുമായി ബന്ധപ്പെടുകയും വാര്‍ത്തയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഇതില്‍ നിന്നും പ്രചരിക്കുന്ന വാര്‍ത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചതല്ലെന്ന് സ്ഥിരീകരിക്കാനും സാധിച്ചു. മലയാള മനോരമ ,സോഷ്യല്‍ മീഡിയ എഡിറ്റര്‍ കെ.ടോണി ജോസ് സമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ഇതുസംബന്ധിച്ച് ഒരു പോസ്റ്റും പങ്കുവെച്ചിരുന്നു. 

അപ്പോള്‍ പിന്നെ ഒരു വ്യക്തിയുടെ ചിത്രം ഉപയോഗിച്ച് രണ്ട് നാമവും നല്‍കി രണ്ടു വ്യത്യസ്ഥ സംഭവങ്ങളില്‍ മരണപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ ഈ പത്രം ഏതാണ്? ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും രണ്ട് വാര്‍ത്തകളും പ്രസിദ്ധീരിച്ചിരിക്കുന്നത് മാതൃഭൂമി ദിനപത്രമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. മാതൃഭൂമി കൊച്ചി ബ്യൂറോയുമായി ബന്ധപ്പെട്ട് രണ്ട് പത്രങ്ങളും മാതൃഭൂമി തന്നെയാണെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചു.

അതെസമയം ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു വസ്‌തുത എന്തെന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന രണ്ട് പത്ര കട്ടിങികളിലുള്ള ചിത്രത്തില്‍ കാണുന്ന വ്യക്തിയല്ല യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയായ ഗോപി. യഥാര്‍ത്ഥ ഗോപിയുടെ ചിത്രം ആകെ മാതൃഭൂമിയും കൊച്ചി എഡിഷനില്‍ മാതൃമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊച്ചി ഡേറ്റ്‌ലൈനിലും മറ്റുള്ള ഡേറ്റ്‌ലൈനുകളിലും ഒട്ടുമിക്ക പ്രദേശങ്ങളിലും എല്ലാം അച്ചടിച്ചു വന്ന വാര്‍ത്തകളിലും തെറ്റായ ചിത്രം തന്നെയാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതയാത് തോട്ടില്‍ വീണ് മരിച്ച ഈരാറ്റുപേട്ട സ്വേദശി ലൂയിസ് ജോസഫിന്‍റെ ചിത്രമാണ് കൊച്ചിയില്‍ കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട ഗോപി എന്ന പേരില്‍ മാതൃഭൂമി കൊച്ചി ഒഴികെയുള്ള ഭൂരിഭാഗം എഡിഷനുകളിലും പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചരമ വാര്‍ത്തയില്‍ ചിത്രം നല്‍കിയത് അബദ്ധത്തില്‍ മാറിപ്പോയതാവാം എന്നാണ് കൊച്ചി മാതൃഭൂമി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് ലഭിച്ച മറുപടി.

മലയാള മനോരമ സോഷ്യല്‍ മീഡിയ എഡിറ്റര്‍ കെ.ടോണി ജോസ് പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook PostArchived Link

യഥാര്‍ത്ഥത്തില്‍ കോവിഡ് ചിരിത്സയില്‍ ഇരിക്കെ മരിച്ച കൊച്ചി സ്വദേശി ഗോപി (മാതൃഭൂമി കൊച്ചി എഡിഷന്‍ വാര്‍ത്ത)-

മാതൃഭൂമി മറ്റ് എ‍ഡിഷനുകളില്‍ തറ്റായി പ്രസിദ്ധീകരിച്ച (ചിത്രത്തിലുള്ള വ്യക്തി ഗോപിയല്ല)-

നിഗമനം

രണ്ട് പത്രങ്ങള്‍ ഒരാളുടെ മരണത്തെ കുറിച്ച് പ്രസിദ്ധീകരിച്ച രണ്ട് വാര്‍ത്തകള്‍ എന്ന പേരില്‍ പ്രചരിച്ച സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിന്‍റെ സത്യാവസ്ഥ ഇതോടെ കണ്ടെത്താന്‍ കഴിഞ്ഞു. മലയാള മനോരമയുമായി പ്രചരിക്കുന്ന ഈ വാര്‍ത്തയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും രണ്ട് വാര്‍ത്തകളും ചിത്രം തെറ്റായി നല്‍കിയതിനെ തുടര്‍ന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ദിനപത്രമാണെന്നും വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഒരാളുടെ ചിത്രം ഉപയോഗിച്ച് രണ്ട് ചരമ വാര്‍ത്തകള്‍; യഥാര്‍ത്ഥത്തില്‍ തെറ്റ് പറ്റിയത് ആര്‍ക്കാണ്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •