അമേരിക്കന്‍ രാഷ്ട്രപതി ബൈഡന്‍ പ്രധാനമന്ത്രി മോദിയെ അവഗണിച്ചുവോ? സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കന്‍ രാഷ്‌ട്രപതി ജോ ബൈഡന്‍ അവഗണിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ അപൂര്‍ണമായ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സമുഹ മാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

കഴിഞ്ഞ ദിവസം ഇന്ത്യ-ജപ്പാന്‍-അമേരിക്ക-ഓസ്ട്രേലിയ എന്നി രാജ്യങ്ങളുടെ ക്വാഡ് (QUAD-Quadrilateral Security Dialogue) ജപ്പാനിന്‍റെ തലസ്ഥാനം ടോക്കിയോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അമേരിക്കന്‍ പ്രസിഡന്‍റ് ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കുഷിയോ, ഓസ്ട്രേലിയയുടെ പുതിയ പ്രധാനമന്ത്രി അന്തോണി അല്ബാനീസി എന്നി നെതകള്‍ പങ്കെടുത്തിരുന്നു. ഈ കൂടികാഴ്ചക്കിടെയാണ് ബൈഡന്‍ മോദിയെ അവഗണിച്ചു എന്ന് വാദിച്ച് മുകളില്‍ നല്‍കിയ വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. 

എന്നാല്‍ ഈ വാദത്തില്‍ എത്ര സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് പരിശോധിക്കാം. 

വസ്തുത അന്വേഷണം

ഞങ്ങള്‍ സംഭവത്തിനോട് ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് യുട്യൂബില്‍ പരിശോധിച്ചപ്പില്‍ ഞങ്ങള്‍ക്ക് ഈ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. പ്രധാനമന്ത്രി മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അല്ബാനീസിയും വേദിയില്‍ ഫോട്ടോ എടുക്കാന്‍ പോകുമ്പോള്‍ ബൈഡന്‍ രണ്ടുപേരെയും അഭിവാദ്യം ചെയ്യുന്ന ദൃശ്യങ്ങളുടെ ഒരു ചെറിയ ഭാഗമാണ് നാം വീഡിയോയില്‍ കാണുന്നത്. മുഴുവന്‍ വീഡിയോ നമുക്ക് താഴെ കാണാം.

അല്ബാനീസിനെ കൈ കൊടുത്ത് അദ്ദേഹത്തിനോട്‌ സംസാരിച്ചതിന് ശേഷം ബൈഡന്‍ മോദിയെ കൈ കൊടുക്കുന്നു സംസാരിക്കുന്നു എന്ന് നമുക്ക് മുകളില്‍ നല്‍കിയ വീഡിയോയില്‍ കൃത്യമായി കാണാം. അതിനാല്‍ പ്രധാനമന്ത്രി മോദിയെ അദ്ദേഹം അവഗണിച്ചിട്ടില്ല എന്ന് വ്യക്തമാണ്.

ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി അല്ബനീസി  ക്വാഡ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍  പ്രധാനമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്തതിന് 24 മണിക്കൂറിന് ശേഷം അദ്ദേഹം ടോക്കിയോയില്‍ എത്തിയത്. ഈ കാര്യത്തെ അഭിനന്ദിച്ച് “തങ്ങള്‍ ഇതിനിടെ ഉറങ്ങിയാലും സാരമില്ല” എന്ന് രാഷ്‌ട്രപതി ബൈഡന്‍ തമാശയില്‍. പറഞ്ഞു. 

പ്രധാനമന്ത്രി മോദിയും അല്ബനീസിയെ പ്രശംഷിച്ചു. “പുതിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് 24 മണിക്കൂറിനെ ശേഷം  ടോകിയോയില്‍ വന്നു ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് തങ്ങളുടെ ക്വാഡ് മൈത്രിയുടെ ശക്തിയും ഇതിനോടുള്ള തങ്ങളുടെ പ്രതിബദ്ധതേയെയും ദര്‍ശിക്കുന്നു.” എന്ന് അദ്ദേഹം പറഞ്ഞു.

നിഗമനം

സമുഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി മോദിയെ ജോ ബൈഡന്‍ അവഗണിച്ചു എന്ന് വാദിച്ച് ക്ലിപ്പ് ചെയ്ത വീഡിയോയാണ് പ്രചരിപ്പിക്കുന്നത് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി അല്ബനീസിയെ അഭിവാദ്യം ചെയ്ത ശേഷം അമേരിക്കന്‍ രാഷ്‌ട്രപതി ബൈഡന്‍ പ്രധാനമന്ത്രി മോദിയെയും അഭിവാദ്യം ചെയ്യുന്നുണ്ട് എന്ന് നമുക്ക് സംഭവത്തിന്‍റെ ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വ്യക്തമായി കാണാം. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:അമേരിക്കന്‍ രാഷ്ട്രപതി ബൈഡന്‍ പ്രധാനമന്ത്രി മോദിയെ അവഗണിച്ചുവോ? സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •