
Photo credit: Dinakaran
മാസ്ക് ധരിച്ച് വെറും ഫോട്ടോ ഷൂട്ട് ചെയ്യാനായി രാഹുല്‍ ഗാന്ധി സാധാരണ ജനങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നു എന്ന് കാണിക്കാന്‍ മാത്രം ഇരുന്നതാണ് എന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പക്ഷെ ഈ ഫോട്ടോയുടെ പിന്നിലെ സത്യാവസ്ഥ അറിയാന്‍ ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ പോസ്റ്റില്‍ ആരോപിക്കുന്നത് പൂര്‍ണമായും തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ഫോട്ടോയില്‍ കാണുന്ന സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
Screenshot: Facebook post alleging Rahul Gandhi of pretending as he is having meals with the women for a photo-op.
മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി വനിതകള്‍ക്കൊപ്പം ഇരിക്കുന്നതായി കാണാം. രാഹുല്‍ ഗാന്ധി ഭക്ഷണം കഴിക്കുന്ന വനിതകളോട് എന്തോ പറയുന്നതായി നമുക്ക് ചിത്രത്തില്‍ കാണാം. രാഹുല്‍ ഗാന്ധി വെറും ഫോട്ടോ എടുക്കാന്‍ മാത്രം ഇവരുടെ ഒപ്പം ഇരുന്നതാണ് എന്ന് ആരോപിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“എല്ലാവരും മാസ്ക്ക് അഴിച്ച് വെച്ച് ഭക്ഷണം കഴിക്കുന്നു….
പക്ഷേ വയനാടൻ പ്രധാനമന്ത്രി മാസ്കും വെച്ചു ഭക്ഷണം കഴിക്കുന്ന ഫോട്ടോ എടുക്കുന്നു…
#നാടകമേ_ഉലകം”
ഇതേ അടികുറിപ്പോടെ ഈ ഫോട്ടോ പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകള്‍ നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.
Screenshot: Facebook search showing similar posts
പോസ്റ്റില്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് അറിയാം.
വസ്തുത അന്വേഷണം
ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഈ ചിത്രം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി തമിഴ് നാട്ടിലെ ഈറോഡ്, തിരുപ്പൂര്‍, എന്നി പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ പ്രചരണത്തിനായി പോയപ്പോള്‍ എടുത്തതാണ് എന്ന് മനസിലായി. ഈ ചിത്രം അദ്ദേഹം ഈറോഡിന്‍റെ സമീപമുള്ള ഓഡാനിലയി എന്ന സ്ഥലത്ത് ഒരു പൊതുപരിപാടിയെ അഭിസംബോധനം ചെയ്തതിന് ശേഷം ഭക്ഷം കഴിക്കുമ്പോള്‍ എടുത്ത ചിത്രമാണ്. ഞായറാഴ്ച രാഹുല്‍ ഗാന്ധി തമിഴ് നാട്ടിലെ നെയ്ത്തുകാര്‍ക്കൊപ്പം ഒരു സംവാദ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിക്ക് ശേഷം രാഹുല്‍ ഗാന്ധി നെയ്ത്തുകാരക്കൊപ്പം ഇരുന്ന്‍ ഭക്ഷണം കഴിക്കുകയുണ്ടായി. തമിഴ് ദിനപത്രം ദിനകരന്‍ അവരുടെ ഫെസ്ബൂക്ക് പേജില്‍ പ്രസ്തുത ചിത്രം പങ്ക് വെച്ചിട്ടുണ്ട്. ഈ ചിത്രത്തിനൊപ്പം അവര്‍ രാഹുല്‍ ഗാന്ധി മാസ്ക് അഴിച്ച് ഊണ് കഴിക്കുന്നതിന്‍റെ ചിത്രങ്ങളും നല്‍കിട്ടുണ്ട്.
Rahul Gandhi having meals with weavers after a programme near Erode. Photo Courtesy: Dinakaran Facebook Page.
Rahul Gandhi having meals with weavers after a programme near Erode. Photo Courtesy: Dinakaran Facebook Page.
ദിനകരന്‍ ഫെസ്ബൂക്കില്‍ പ്രസിദ്ധികരിച്ച ഈ ചിത്രങ്ങളില്‍ രാഹുല്‍ ഗാന്ധി മാസ്ക് അഴിച്ച് നെയ്ത്തുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് നമുക്ക് വ്യക്തമായി കാണാം. ദിനകരന്‍ പ്രസിദ്ധികരിച്ച ഫെസ്ബൂക്ക് പോസ്റ്റ് താഴെ നല്‍കിട്ടുണ്ട്.
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം അദ്ദേഹം ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് ഒപ്പം ഇരുന്ന്‍ ഭക്ഷണം കഴിക്കുന്ന സ്ത്രികളോട് സംസാരിക്കുമ്പോള്‍ എടുത്തതാണ്. ഞങ്ങള്‍ ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ സംഭവത്തിന്‍റെ ഒരു വീഡിയോ ഞങ്ങള്‍ക്ക് ലഭിച്ചു. ഈ വീഡിയോ നമുക്ക് താഴെ കാണാം.
What better way to become one with the Tamil culture than to enjoy a scrumptious Tamil meal among Tamilians!#ThalaivarRahulGandhi pic.twitter.com/Lbh6QWbAs1
— Congress (@INCIndia) January 24, 2021
വീഡിയോയില്‍ രാഹുല്‍ ഗാന്ധി ഭക്ഷണം കഴിച്ചത്തിന് ശേഷം അടുത്ത് ഇരിക്കുന്ന സ്ത്രികളോട് ഭക്ഷണത്തിന് നന്ദി പ്രകടിപ്പിക്കുന്നതായി നമുക്ക് വീഡിയോയില്‍ കേള്‍ക്കാം. അതിന് ശേഷം അദ്ദേഹം ഭക്ഷണം കഴിച്ച ഇല മടക്കി എഴുന്നേല്‍ക്കുന്നതായി കാണാം.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. രാഹുല്‍ ഗാന്ധി തമിഴ് നാട്ടിലെ നെയ്ത്തുകാര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചിരുന്നു. അദ്ദേഹം ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ടാണ് മാസ്ക് ധരിച്ചത്. അദ്ദേഹം മാസ്ക് ധരിച്ച് സംസാരിക്കുന്നതിടയിലാണ് വൈറല്‍ ചിത്രം എടുത്തത്.അതിനാല്‍ ഈ ചിത്രം വെച്ച് രാഹുല്‍ ഗാന്ധി നെയ്ത്തുകാര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നത്തിന്‍റെ നാടകം നടത്തുന്നതാണ് എന്ന വാദം തെറ്റാണ്.

Title:രാഹുല്‍ ഗാന്ധി തമിഴ് നാട്ടില്‍ നെയ്ത്തുകാര്‍ക്കിടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലെ നാടകം നടത്തിയതാണോ? സത്യാവസ്ഥ അറിയൂ…
Fact Check By: Mukundan KResult: False
