സോഷ്യല്‍ മീഡിയയിലെ ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആവാഹനംമൂലം ചൈനീസ് സാധനങ്ങളുടെ വില്പന 30% കുറഞ്ഞുവോ…?

ദേശിയം

ആദ്യം കോവിഡ്‌-19 രോഗം പിന്നിട് ലഡാക്കില്‍ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം മൂലം സാമുഹ്യ മാധ്യമങ്ങളില്‍ ചൈനീസ് സാധനങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം പലരും ചെയ്തിരുന്നു. ഇതില്‍ പ്രമുഖനായിരുന്നു ഹിന്ദി സിനിമ ത്രീ ഇഡിയ്റ്റ്സ് എന്ന ചിത്രത്തിലെ മുഖ്യ കഥാപത്രത്തിന്‍റെ പ്രേരണയായ ലഡാക്കിലെ എഞ്ചിനീയറും ശിക്ഷണ വ്യവസ്ഥ പരിഷ്കർത്താവുമായ സോനം വാങ്ക്ച്ചുക് ആയിരുന്നു. അദേഹം അദ്ദേഹത്തി വീഡിയോയുടെ ചൈനയെ ദുര്‍ബലപെടുതാന്‍ ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കണം എന്ന് ആവാഹനം ചെയ്തിരുന്നു.  ഫെസ്ബൂക്കും ട്വിട്ടര്‍ അടക്കം എല്ലാ സാമുഹ്യ മാധ്യമങ്ങളില്‍ ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കാന്‍ ആവശ്യപെടുന്ന പല പോസ്റ്റുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ഈ സോഷ്യല്‍ മീഡിയ കാമ്പെയ്‌ൻ മൂലം ചൈനീസ് സാധനങ്ങളുടെ വില്പന 30 ശതമാനം കുറഞ്ഞു എന്ന് അവകാഷിക്കുന്ന ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഈ പോസ്റ്റ്‌ ഉന്നയിക്കുന്ന അവകാശവാദത്തിന്‍റെ തെളിവായി ഇക്കനോമിക് ടൈംസിന്‍റെ ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് നല്‍കിട്ടുണ്ട്. ഈ സ്ക്രീന്‍ഷോട്ടിലെ വാര്‍ത്ത‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല.  പക്ഷെ ഇംഗ്ലീഷില്‍ ചൈനീസ് സാധനങ്ങളുടെ വിപണ 30 ശതമാനം വരെ കുറയുമെന്ന് സി.എ.ഐ.ടി എന്ന സംഘടന പറയുന്നതായി റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. വാര്‍ത്ത‍യുടെ തിയതി നല്‍കിയിട്ടില്ല. ഞങ്ങള്‍ ഈ വാര്‍ത്ത‍യെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാര്‍ത്ത‍ പഴയതാണ്.  ഇതില്‍ എവിടെയും ചൈനീസ് സാധനങ്ങളുടെ വില്പന കുറഞ്ഞു എന്ന് പറഞ്ഞിട്ടില്ല. പോസ്റ്റിന്‍റെ ഉള്ളടക്കവും അന്വേഷണത്തിനെ കുറിച്ചുള്ള വിശദാംശങ്ങളും നമുക്ക് അറിയാം.

വിവരണം

FacebookArchived Link

പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ചരിത്രം തിരുത്തി ജനങ്ങളുടെ സോഷ്യല്‍ മീഡിയ യുദ്ധം…ചൈനീസ് സാധനങ്ങളുടെ വില്പന ഇന്ത്യയില്‍ 30% കുറഞ്ഞു…ഞങ്ങളുടെ ജവാന്മാരെ ജീവനോടെ കത്തിച്ച പാകിസ്ഥാനെ പിന്തുണയ്ക്കുന്ന ചൈനയുടെ സാധനം വേണ്ട എന്ന് ഇന്ത്യന്‍ ജനത…ഷെയര്‍ ചെയ്യു…പങ്കു പോര് ഈ യുദ്ധത്തില്‍.”

വസ്തുത അന്വേഷണം

ഈ അവകാശവാദത്തിന്‍റെ അടിസ്ഥാനമായ ഇക്കണോമിക് ടൈംസിന്‍റെ വാര്‍ത്ത‍യെ കുറിച്ച് ഞങ്ങള്‍  അന്വേഷിച്ചു. ഇക്കണോമിക് ടൈംസിന്‍റെ ട്വിറ്റര്‍ അക്കൗണ്ട്‌ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2016ല്‍ അവര്‍ പ്രസിദ്ധികരിച്ച ട്വീറ്റ് ലഭിച്ചു. ഈ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ആണ് പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

Archived Link

ഈ വാര്‍ത്ത‍ പഴയതാണ്.  കുടാതെ നിലവിലെ സോഷ്യല്‍ മീഡിയയിലെ ബഹിഷ്കരണ കാമ്പൈനുമായി ഇതിന് യാതൊരു ബന്ധവുമില്ല. സി.എ.ഐ.ടി എന്ന വ്യാപാരികളുടെ സംഘടനയുടെ അവകാശവാദത്തിന്‍റെ മുകളില്‍ നാലു കൊല്ലം മുമ്പേ ഇക്കണോമിക് ടൈംസ്‌ പ്രസിദ്ധികരിച്ച വാര്‍ത്ത‍യാണ് ഇത്. ഈ സംഘടനയുടെ പ്രകാരം ഇവര്‍ക്ക് ഇന്ത്യയില്‍ 7 കോടി വ്യാപാരികളുടെ അംഗത്വമുണ്ട്. നിലവിലെ ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിന് ഇവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Economic TimesArchived Link

എന്നാലും കോവിഡ്‌-19 കാരണനമുണ്ടായ സാഹചര്യത്തില്‍ ചൈനീസ് സാധനങ്ങളുടെ വില്പനയില്‍ കുറവ് വന്നിട്ടുണ്ട്. കോവിഡും ലോക്ക് ഡൌണ്‍ കാരണവും ചൈനക്ക് നഷ്ടമുണ്ടായിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട്‌ പ്രകാരം 2020ലെ ആദ്യം രണ്ട് മാസങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തില്‍ 12.4% കുറവ് രേഖപെടുത്തിയിട്ടുണ്ട്.

Economic TimesArchived Link

നിഗമനം

പോസ്റ്റില്‍ ഉന്നയിക്കുന്ന പോലെ സോഷ്യല്‍ മീഡിയയില്‍ ചൈനീസ് സാധനങ്ങള്‍ക്ക് എതിരെ നടക്കുന്ന കാമ്പൈന്‍ കാരണം ചൈനീസ് സാധനങ്ങളുടെ വില്പനയില്‍ 30% കുറവ് വന്നു എന്ന് പറയാന്‍ സാധിക്കില്ല. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ഇക്കണോമിക് ടൈംസിന്‍റെ ട്വീറ്റ് 4 കൊല്ലം പഴയതാണ്. 

Avatar

Title:സോഷ്യല്‍ മീഡിയയിലെ ചൈനീസ് സാധനങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആവാഹനംമൂലം ചൈനീസ് സാധനങ്ങളുടെ വില്പന 30% കുറഞ്ഞുവോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •