RAPID FACT CHECK: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സോണിയ ഗാന്ധിയുടെ പഴയ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

രാഷ്ട്രീയം

പ്രധാനമന്ത്രി ആയിരുന്ന മാന്‍മോഹന്‍ സിംഗിനെ തന്‍റെ ഇരിപ്പിടത്തില്‍ നിന്ന് എഴുനേല്‍പ്പിച്ച് സോണിയ ഗാന്ധി ആ സ്ഥാനത്ത് ഇരുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം.

പ്രചരണം

Facebook Archived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് സോണിയ ഗാന്ധി നില്‍ക്കുന്നതായി കാണാം. അപ്പോള്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ മന്‍മോഹന്‍ സിംഗിനോട് സ്വകാര്യമായി എന്തോ പറയുന്നതായി കാണുന്നത്. പിന്നിട് മന്‍മോഹന്‍ സിംഗ് തന്‍റെ കസേര വിട്ടുനല്കുന്നു എനിട്ട്‌ മറ്റേ കസേരയില്‍ ഇരിക്കുന്നു. അതെ സമയം സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ കസേരയില്‍ ഇരിക്കുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ അപമാനിച്ചു എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഈ വീഡിയോയുടെ അടികുറിപ്പ് ഇപ്രകാരമാണ്:

 “6 വർഷം മുൻപ് പ്രധാനമന്ത്രി പദം എന്നാൽ ദാ ഇതായിരുന്നു

ഇവിടെ അതിശയം എന്താണെന്ന് വെച്ചാൽ ഒരു അഴിമതിയും ഇല്ലാതെ രാജ്യ പുരോഗതി മാത്രം ലക്ഷ്യത്തോടെയുള്ള BJP വരരുതെന്ന് പറഞ്ഞ്

മൊത്തം അഴിമതിയിൽ കുളിച്ച് നിൽക്കുന്ന കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അധികാരത്തിൽ കൊണ്ട് വന്ന് ഇവർ അഴിമതി ചെയ്യാതെ ശത്രു രാജ്യങ്ങളിൽ നിന്ന് ഭാരതത്തെ സംരക്ഷിച്ച് നല്ല ഭരണം കാഴ്ച്ചവെക്കുമെന്ന് വിശ്വസിക്കുന്ന പ്രബുദ്ധ മലയാളി മതേതര നിഷ്പക്ഷ ഹിന്ദുവിനെ കാണുമ്പോഴാണ്

🚩🕉️🇸🇮🇻🇦🇸🇦🇰🇹🇭🇮​🕉️🚩” 

വസ്തുത അന്വേഷണം

വീഡിയോയുടെ വസ്തുത അറിയാന്‍ ഞങ്ങള്‍ സംഭവത്തിനോട് ബന്ധപെട്ട പ്രത്യേക കീ വേര്‍ഡ്‌ ഉപയോഗിച്ച് ഗൂഗിളില്‍ അന്വേഷിച്ചു. അതില്‍ നിന്ന് ഞങ്ങള്‍ക്ക് ഇന്ത്യ ടി.വി. 2011ല്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്ത‍യുടെ ഈ വീഡിയോ ലഭിച്ചു.

സംഭവം 9 കൊല്ലം പഴയതാണ്. പ്രധാനമന്ത്രിയുടെ വസതി 7 ആര്‍.സി.ആറില്‍. (ലോക് കല്യാണ്‍ മാര്‍ഗ്) യുപിഎയുടെ മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. അന്ന് സോണിയ ഗാന്ധി യുപിഎ ചെയര്‍പേഴ്സണ്‍ ആയിരുന്നു. യുപിഎ ചെയര്‍പേഴ്സണ്‍, പ്രധാനമന്ത്രി എന്നിവരുടെ സുരക്ഷ നിശ്ചയിച്ചിരുന്ന എസ്.പി.ജി. ആണ് ഈ മീറ്റിംഗില്‍ എല്ലാവരും എവിടെ ഇരിക്കും എന്ന് നിശ്ചയിച്ചത്. പക്ഷെ മന്‍മോഹന്‍ സിംഗ് തെറ്റി യുപിഎ ചെയര്‍പേഴ്സണ്‍ അതായത് സോണിയഗാന്ധിയുടെ സ്ഥാനത്തും സോണിയ ഗാന്ധി പ്രധാനമന്ത്രിയുടെ സ്ഥാനത്തും ഇരുന്നു. പിന്നിട് എസ്.പി.ജി. ഗാര്‍ഡുമാര്‍ ഈ കാര്യം ആദ്യം സോണിയ ഗാന്ധിയെ അറിയിച്ചു. ഈ കാര്യം അറിഞ്ഞ ശേഷം അവര്‍ ഇരിപ്പിടം  ഒഴിവാക്കി നില്‍കുന്നതായി നമുക്ക് കാണാം. പിന്നിട് ഇത് കണ്ട് പരിഭ്രാന്തിയിലായിരുന്ന പ്രധാനമന്ത്രിയെ ഗാര്‍ഡ് വന്ന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നു. പിന്നിട് രണ്ടുപേരും ചിരിച്ച് അവരുടെ നിശ്ചയിച്ച സ്ഥലത്ത് പോയിരിക്കുന്നു. ഈ കാര്യം മുകളില്‍ നല്‍കിയ വാര്‍ത്ത‍യില്‍ നിന്ന് വ്യക്തമാകുന്നു.

ഇതേ പോലെ പ്രധാനമന്ത്രിയെ സോണിയ ഗാന്ധി അപമാനിച്ചു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നു ഒരു വീഡിയോ ഇതിനെ മുന്‍പേയും ഞങ്ങള്‍ ഫാക്റ്റ് ചെക്ക് ചെയ്തിട്ടുണ്ട്. ആ ഫാക്റ്റ് ചെക്ക് നിങ്ങള്‍ക്ക് താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം:

സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ മുന്നിൽ നടന്ന് ഭാരതത്തെ നാണം കെടുത്തിയോ…? 

നിഗമനം

പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ സോണിയ ഗാന്ധി അപമാനിച്ചു എന്ന തരത്തിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2011 നടന്ന യുപിഎ യോഗത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച കസേരകളില്‍ ഇരിക്കുന്നത്തിനെ പകരം സോണിയ ഗാന്ധി മന്‍മോഹന്‍ സിംഗിന്‍റെ കസേരയിലും മന്‍മോഹന്‍ സിംഗ് സോണിയ ഗാന്ധിയുടെ കസേരയിലും പോയി ഇരുന്നു. പിന്നിട് ഗാര്‍ഡ് പറഞ്ഞപ്പോളാണ് ഇരുപേരും അവരുടെ നിശ്ചയിച്ച സ്ഥാനത്ത് പോയി ഇരുന്നത്.

Avatar

Title:മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും സോണിയ ഗാന്ധിയുടെ പഴയ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

Fact Check By: Mukundan K 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •