
വിവരണം
റഷ്യയിലെ കസാന്‍ സിറ്റിയില്‍ ഫുട്ബോള്‍ മത്സരത്തിന് മുന്‍പെ കളിക്കാരും കാണികളും ഇശാ നമസ്കരിക്കുന്നു.. എന്ന തലക്കെട്ട് നല്കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഷ്കര്‍.കെ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 47ല്‍ അധികം ഷെയറുകളും 9ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. നിരവധി ഫെയ്സ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും പ്രചരിക്കുന്ന ഈ വീഡിയോ വാട്സാപ്പിലും വൈറലാണ്.
Archived Link |
എന്നാല്‍ ഈ വീഡിയോ ഫുട്ബോള്‍ കളി തുടങ്ങും മുന്‍പ് കളിക്കാരും കാണികളും ഇശാ നമസ്കരിക്കുന്നതിന്റേത് തന്നെയാണോ? വസ്തുത എന്താണെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
കസാന്‍ സ്റ്റേഡിയം നമസ് എന്ന കീവേര്‍ഡ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ പ്രചരിക്കുന്ന വീഡിയോയുടെ വിശദാംശങ്ങള്‍ ലഭ്യമായി. യഥാര്‍ത്ഥത്തില്‍ വീഡിയോയുടെ തലക്കെട്ട് അവകാശപ്പെടുന്നത് പോലെ ഇത് ഫുട്ബോള്‍ മത്സരത്തിന് മുന്‍പ് കാണികളും കളിക്കാരും നിസ്കരിക്കുന്നതല്ല. റഷ്യയിലെ കസാന്‍ അറീനയില്‍ റംസാനോട് അനുബന്ധിച്ച എല്ലാ വര്‍ഷവും നടക്കുന്ന ഇഫ്താര്‍ വിരുന്നിന്റെ മുന്നോടിയായുള്ള നമസ്കാരമാണ് വീഡിയോയിലുള്ളത്. എല്ലാ വര്‍ഷവും തുടര്‍ച്ചയായി ജനങ്ങള്‍ സ്റ്റേഡിയത്തില്‍ ഇഫ്താര്‍ സംഗമത്തിന് ഒത്തുചേരാറുണ്ട്. പ്രധാനമായും ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന കസാന്‍ അറീനയില്‍ അന്നത്തെ ദിവസം മത്സരം നടക്കില്ല. പകരം നടക്കുന്ന സ്നേഹ വിരുന്നിന്റെ വീഡിയോയാണ് തെറ്റായ തലക്കെട്ട് നല്കി ഫെയ്സ്ബുക്കില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. 15,000 പേര് പങ്കെടുത്ത 2019ലെ റംസാന് ഇഫ്താര്‍ സംഗമത്തെ കുറിച്ച് 7dnews.com എന്ന വെബ്സൈറ്റ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മുന്‍വര്‍ഷങ്ങളില്‍ കസാന്‍ അറീനയില്‍ നടന്ന ഇഫ്താര്‍ സംഗമത്തിന്റെ വീഡിയോകളും യൂ ട്യൂബിലും ലഭ്യമാണ്.
ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ട്-
7dnews.com വാര്‍ത്ത –
2016ല്‍ കസാന്‍ അറീനയില്‍ നടന്ന ഇഫ്താര്‍ സംഗമം (യൂ ട്യൂബ്)-
Archived Link |
നിഗമനം
ഫുട്ബോള്‍ മത്സരം കാണാന്‍ വന്ന കാണികളും കളിക്കാരം ഇശാ നമസ്കരിക്കുന്നതല്ല യഥാര്‍ത്ഥത്തില്‍ വീഡിയോ എന്നതും ഇത് വര്‍ഷാവര്‍ഷം സ്റ്റേഡിയത്തില്‍ നടക്കുന്ന ഇഫ്താര്‍ സംഗമമാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വീഡിയോ പ്രചരിപ്പിക്കുന്ന തെറ്റ്ദ്ധരിപ്പിക്കുംവിധമാണെന്ന് തെളിഞ്ഞതിനാല്‍ ഇത് പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Title:റഷ്യയിലെ കസാന്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം കാണാന്‍ എത്തിയവരും കളിക്കാരും ഇശാ നമസ്കരിക്കുന്ന വീഡിയോയാണോ ഇത്?
Fact Check By: Dewin CarlosResult: False
