പിണറായി വിജയനെ പ്രകീര്‍ത്തിച്ച് വിജയ് യേശുദാസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

രാഷ്ട്രീയം

വിവരണം

പിണറായി വിജയനെ പോലെ ധീരനായ ഭരണാധികാരിയുടെ കേരളത്തില്‍ ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കാുന്നു. വിജയ് യേശുദാസ്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരട്ടചങ്കന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,000ല്‍ അധികം റിയാക്ഷനുകളും 1,200ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook Post Archived Link 

എന്നാല്‍ ചലച്ചിത്ര ഗായകന്‍ വിജയ് യേശുദാസ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ വിജയ് യേശുദാസ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ ഗൂഗിളില്‍ കീ വേര്‍ഡുകള്‍ ഉപയോഗിച്ചു സെര്‍ച്ച് ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പിന്നീട് ഞങ്ങളുടെ പ്രതിനിധി വിജയ് യേശുദാസിന്‍റെ ചെന്നൈയിലെ ഓഫിസുമായി ബന്ധപ്പെട്ട് ഓഫിസ് പ്രതിനിധിയുമായി ഫോണില്‍ ബന്ധപ്പെട്ടു. വിജയ് യേശുദാസിനോട് വിഷയം ആരാഞ്ഞതിന് ശേഷ ഓഫിസ് പ്രതിനിധി മറുപടി നല്‍കിയത് ഇപ്രകാരമാണ്.

വിജയ് യേശുദാസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. ആരെങ്കിലും തെറ്റ്ദ്ധരിപ്പിക്കാന്‍ മനപ്പൂര്‍വ്വം പ്രചരിപ്പിച്ചത് മാത്രമാകും ഈ പോസ്റ്റ്. തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിഗമനം

വിജയ് യേശുദാസിന്‍റെ ഓഫിസുമായി ബന്ധപ്പെട്ടതില്‍ നിന്നും പ്രചരണം വസ്‌തുത വിരുദ്ധമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പോസ്റ്റ് പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പിണറായി വിജയനെ പ്രകീര്‍ത്തിച്ച് വിജയ് യേശുദാസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •