FACT CHECK: മണ്ണാറശാല വലിയമ്മക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടതില്ല, അമ്മ ആരോഗ്യവതിയായി ജീവനോടെ ഇരിക്കുന്നു…

സാമൂഹികം

പ്രചരണം 

സാമൂഹ്യ മാധ്യമങ്ങൾ  ജീവിച്ചിരിക്കുന്ന പലരുടെയും മരണ വാർത്തകൾ പ്രചരിപ്പിക്കാൻ ഞാൻ വ്യാപകമായി ആയി ഉപയോഗിക്കുന്നു ഇത്തരത്തിൽ പല പ്രമുഖരും ഒരു മരിച്ചതായും അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള വാർത്തകൾ സാമൂഹ്യമാധ്യമങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് ഇപ്പോൾ അത്തരത്തിൽ മറ്റൊരു പ്രചരണം നടക്കുന്നതിനെക്കുറിച്ചാണ് നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്. കേരളത്തിലെ പ്രമുഖ നാഗക്ഷേത്രമായ മണ്ണാറശാലയിലെ വലിയമ്മ വാസുകി ശ്രീദേവി ഉമാദേവി അന്തര്‍ജനത്തിന് ആദരം അർപ്പിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രചരിക്കുകയാണ്.

ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റില്‍ മണ്ണാറശാല അമ്മയുടെ  ചിത്രത്തോടൊപ്പം നല്‍കിയ വാചകങ്ങള്‍ ഇങ്ങനെ: സ്നേഹത്തിന്റെയും.. സഹനത്തിന്റെയും. വിശ്വാസത്തിന്റെയും പര്യായം.. അമ്മ…. മണ്ണാറശാല അമ്മ. പ്രാർത്ഥനയോടെ….. സമർപ്പണം. Devi Sastha Temple Chethackal

archived linkFB post

അന്തരിച്ച മണ്ണാറശാല അമ്മയ്ക്ക്  ആദരാഞ്ജലികളർപ്പിച്ചു കൊണ്ടാണ് പോസ്റ്റുകൾ നൽകിയിട്ടുള്ളത്. ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പൂർണമായും വ്യാജപ്രചരണമാണിതെന്ന് കണ്ടെത്തുകയും ചെയ്തു. 

വസ്തുത ഇതാണ് 

ഞങ്ങൾ വാർത്തയുടെ വസ്തുത അറിയാൻ മണ്ണാറശാല ക്ഷേത്രവുമായി ബന്ധപ്പെട്ടു. ക്ഷേത്ര ഭാരവാഹിയും അധ്യാപകനും മണ്ണാറശ്ശാല വാര്‍ഡ്‌ കൌണ്‍സിലറുമായ എസ്.നാഗദാസുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ് “മൂന്നു ദിവസമായി ഇങ്ങനെയൊരു പ്രചരണം തുടങ്ങിയിട്ട്. അമ്മയ്ക്ക്  ഇപ്പോൾ പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ല. പൂർണ്ണമായും വ്യാജ വാർത്തയാണ്. ആരാണ് ഈ വാർത്ത പ്രചരിപ്പിച്ചത് എന്ന് അറിയില്ല. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നത് എന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു.”

കൂടാതെ മണ്ണാറശാല ക്ഷേത്രത്തിന്‍റെ ഫേസ്ബുക്ക് പേജിൽ പ്രചരണം വ്യാജമാണ് എന്ന് എന്ന് വ്യക്തമാക്കി പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 മണ്ണാറശാല വലിയമ്മ ആരോഗ്യസ്ഥിതിയിൽ വലിയ കുഴപ്പങ്ങൾ ഇല്ലാതെ ആരോഗ്യവതിയായി ഇരിക്കുകയാണ് എന്നാണ് പോസ്റ്റ് അറിയിക്കുന്നത്.

മണ്ണാറശാല അമ്മ വിടവാങ്ങി എന്ന തരത്തിൽ വരുന്ന വാർത്തകൾ എല്ലാം വ്യാജമാണ്.

നിഗമനം 

പോസ്റ്റിലെ വാർത്ത പൂർണമായും തെറ്റാണ് മണ്ണാറശ്ശാല അമ്മ അന്തരിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്ന് മണ്ണാറശാല ക്ഷേത്രത്തിൽ നിന്നും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാൻ മാന്യവായനക്കാർ ശ്രദ്ധിക്കുക

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മണ്ണാറശാല വലിയമ്മക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കേണ്ടതില്ല, അമ്മ ആരോഗ്യവതിയായി ജീവനോടെ ഇരിക്കുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •