
വിവരണം
കേരളത്തില്‍ കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്‌ഡൗണിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് എല്ലാ തൊഴിലിടങ്ങളിലും സമയം ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നല്ലാതെ എവിടെയും വിലക്കുകള്‍ നലിവില്‍ വന്നിട്ടില്ല. ഇതിനിടയിലാണ് ബാര്‍ബര്‍ ഷോപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. മീഡിയ വണ്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം.
മുടി വെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പ് തുറക്കാം.. എന്ന മീഡിയ വണ്‍ ബ്രേക്കിങ് ന്യൂസ് എന്ന പേരില്‍ ലസിത പാലയ്ക്കല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,200ല്‍ അധികം റിയാക്ഷനുകളും 104ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ മീഡിയ വണിന്‍റെ ന്യൂസ് കാര്‍ഡ് തന്നെയാണോ പ്രചരിക്കുന്നത്? ബാര്‍ബര്‍ ഷോപ്പ് തുറക്കുന്നതില്‍ സംസ്ഥാനത്ത് ഇത്തരമൊരു നിയന്ത്രണം നിലവില്‍ വന്നിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മീഡിയ വണ്‍ കോഴിക്കോട് ആസ്ഥനത്തെ വെബ്‌ഡെസ്കുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് പ്രചരിക്കുന്ന ന്യൂസ് കാര്‍ഡ് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. പ്രചരിക്കുന്നത് മീഡിയ വണ്‍ ചാനലിന്‍റെ ഫോണ്ട് അല്ലെന്നും ഇത് ഫോണിലോ മറ്റോ ടൈപ്പ് ചെയ്ത് നിര്‍മ്മിച്ച വ്യാജ സ്ക്രീന്‍ഷോട്ടാണെന്നും വെബ്‌ഡെസ്ക് പ്രതിനിധി പറഞ്ഞു. മാത്രമല്ല മീഡിയ വണ്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലന്നും അവര്‍ വ്യക്തമാക്കി.
2020ലും, 2021ലും കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ ലോക്‌ഡൗണ്‍ നിലവിലുണ്ടായരുന്ന കാലയളവില്‍ സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകള്‍ ഏറെ നാള്‍ അടഞ്ഞുകിടന്നിരുന്നു. പിന്നീട് മുടിവെട്ടാന്‍ മാത്രമായി തുറക്കാമെന്ന ഉപാധിയോടെ ബാര്‍ബര്‍ഷോപ്പ് തുറക്കുകയും ചെയ്തു. അതായത് എസി ഉപയോഗിക്കാനോ ഫേഷ്യലോ മറ്റ് സൗന്ദര്യ വര്‍ദ്ധക ചികിത്സകളോ തടത്താന്‍ പാടില്ലയെന്ന കര്‍ശന നിര്‍ദേശമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ക്രമേണ ലോക്‌ഡൗണ്‍ പിന്‍വലിച്ച് അണ്‍ലോക്കിലേക്ക് കടന്നപ്പോള്‍ ഈ നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുകയും ചെയ്തു. നിലവില്‍ വാരാന്ത്യ ലോക്‌ഡൗണില്‍ ഞായര്‍ മാത്രം ബാര്‍ബര്‍ ഷോപ് തുറക്കില്ലെന്ന് മാത്രമെയുള്ളു. മറ്റൊരുതരത്തിലുള്ള നിയന്ത്രണങ്ങളും ബാര്‍ബര്‍ഷോപ്പില്‍ ഏര്‍പ്പെടുത്തിയിട്ടല്ലന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു.
നിഗമനം
മീഡിയ വണ്‍ ചാനലിന്‍റെ ന്യൂസ് കാര്‍ഡ് എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച ഒരു വ്യാജ വാര്‍ത്ത മാത്രമാണിത്. ഇത് തങ്ങളുടെ ഫോണ്ട് അല്ലെന്നും ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും മീഡിയ വണ്‍ വെബ്‌ഡെസ്‌ക് പ്രതിനിധി പ്രതികരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പ്രചരണത്തിനായി ഉപയോഗിക്കുന്ന ന്യൂസ് കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതാണെന്ന് തന്നെ സ്ഥിരീകരിക്കാന്‍ കഴിയും.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:മുടി വെട്ടാന്‍ മാത്രം ബര്‍ബര്‍ ഷോപ്പ് തുറക്കാമെന്ന് മീഡിയ വണ്‍ വാര്‍ത്ത നല്‍കിയോ? വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Altered
