തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധനവില ഒരു രൂപ പോലും കൂടില്ല എന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? ഇതെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത?

രാഷ്ട്രീയം

വിവരണം

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇതിന് മുന്നോടിയായി ഇന്ധന വില വര്‍ദ്ധന താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇപ്പോള്‍ ദിവസവും 75 മുതല്‍ 88 പൈസ വരെ വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു രൂപ പോലും വര്‍ദ്ധിക്കില്ലെന്നും ഈ പ്രചരണം വ്യാജമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇളിഭ്യരാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുന്നതിന് മുന്‍പ് പ്രസ്താവന നടത്തിയെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒരു സക്രീന്‍ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജോണ്‍ പോള്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 99ല്‍ അധികം റെയാക്ഷനുകളും 71ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ റിപ്പോര്‍ട്ട് ന്യൂസ് ചാനല്‍ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? സുരേന്ദ്രന്‍ ഇന്ധനവില വര്‍ദ്ധനയെ കുറിച്ച് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനോട് പ്രസ്താവനയെ കുറിച്ച് ഞങ്ങളുടെ പ്രതിനിധി പ്രതികരണം തേടി. താന്‍ ഇത്തരത്തിലൊരു പ്രസ്താവനയും ഇന്ധനവില വര്‍ദ്ധനവിനെ കുറിച്ച് നല്‍കിയിട്ടില്ലെന്നും ഇത് വ്യാജ പ്രചരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അപ്പോള്‍ പിന്നെ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടോ എന്ന് അറിയാന്‍ റിപ്പോര്‍ട്ട് ടിവി വെബ്‌ഡെസ്‌കുമായും ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടു. അവരുടെ മറുപടി ഇങ്ങനെയാ്- റിപ്പോര്‍ട്ടര്‍ ടിവി സമൂഹമാധ്യമങ്ങളിലൂടെയോ വെബ്‌സൈറ്റിലൂടെയോ ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ല. ചാനല്‍ വെബ്‌സൈറ്റില്‍ ഉപയോഗിക്കുന്ന ഫോണ്ടിന് സമാനമായ ഫോണ്ട് ഉപയോഗിച്ച് ആരോ വ്യാജമായി നിര്‍മ്മിച്ച സ്ക്രീന്‍ഷോട്ടാണിതെന്നും റിപ്പോര്‍ട്ടര്‍ ടിവി വെബ്‌ ‍ഡെസ്‌ക് പ്രതിനിധി വ്യക്തമാക്കി.

നിഗമനം

തെരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില വര്‍ദ്ധിക്കുമെന്നത് വ്യാജ പ്രചരണമാണെന്നും ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നവര്‍ ഇളിഭ്യാരകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു എന്ന പ്രചരണം വ്യാജമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇതെ കുറിച്ച് വാര്‍ത്ത നല്‍കിയെന്നാണ് ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സഹിതമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചരണം. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയും ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടര്‍ ടിവിയുടെ ഫോണ്ടും ലോഗോയും ദുരുപയോഗം ചെയ്ത് മറ്റാരോ വ്യാജമായി നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്ന സ്ക്രീന്‍ഷോട്ടാണിതെന്നും റിപ്പോര്‍ട്ടര്‍ പ്രതിനിധികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധനവില ഒരു രൂപ പോലും കൂടില്ല എന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? ഇതെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •