
വിവരണം
മെട്രോ മാന്‍ ഇ.ശ്രീധരന്റെ പേരില്‍ പല ഫെയ്സ്ബുക്ക് ഗ്രൂപ്പുകളും പേജുകളും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് എന്ന തരത്തില്‍ പല പ്രചരണങ്ങളും നടത്തി വരുന്നുണ്ട്. ഏറ്റവും ഒടുവില്‍ അദ്ദേഹം മുസ്ലിം ലീഗിനെതിരെ നടത്തിയ പ്രസ്താവന എന്ന തരത്തില്‍ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പ്രചരിച്ചിരുന്നു. പദ്മനാഭന് വെള്ളക്കാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ഏപ്രില്‍ 26നാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റ് ഇപ്രകാരമാണ്-
എന്നാല്‍ ഇ.ശ്രീധരന് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പര്യസ്യ പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണോ. മാത്രമല്ല രാഷ്ട്രീയപരമായി വിയോജിപ്പുകളുണ്ടെങ്കില് തന്നെ അദ്ദേഹം അവഹേളന പരാമര്‍ശം നടത്താറുണ്ടോ. വസ്തുത എന്തെന്ന് പരിശോധിക്കാം.
വസ്തുത വിശകലനം
മുസ്ലിം ലീഗ് ഒരു സംഘം കോമാളികളുടെ പാര്‍ട്ടിയാണെന്ന പ്രസ്താവന സംബന്ധിച്ച് ഗൂഗിളില്‍ പരിശോധിച്ചു. എന്നാല്‍ റിസള്‍ട്ടില്‍ ഒന്നും തന്നെ ഇത്തരമൊരു പ്രസ്താവന സംബന്ധിച്ച് വിവരം ലഭ്യമല്ല. E.Sreedharan against Muslim League എന്ന് ഇംഗ്ലീഷിലും സര്‍ച്ച് ചെയ്തെങ്കിലും ഇത്തരമൊരു വാചകം ഒരു റിസള്‍ട്ടിലും ലഭ്യമല്ലയെന്ന് കണ്ടെത്തി. ഏതെങ്കിലും വേദിയിലോ അല്ലെങ്കില്‍ പത്ര പ്രസ്തവാനയിലോ ഇ.ശ്രീധരന് മുസ്ലിം ലീഗിനെതിരെ സംസാരിച്ചതായും മാധ്യമ റിപ്പോര്‍ട്ടുകളില്ല. ഫെയ്സ്ബുക്ക് പോസ്റ്റില്‍ പോലും ശ്രീധരന് ഏത് സന്ദര്‍ഭത്തിലാണ് ഇത്തരം പ്രസ്താവന നടത്തിയതെന്നും വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ വിയോജിപ്പുകളുടെ പേരില്‍ ഒരാളുടെ പേര് ദുരുപയോഗം ചെയ്യുകയാണ് ഫെയ്സ്ബുക്ക് പോസ്റ്റിന്റെ ലക്ഷ്യമെന്നത് മനസിലാക്കാന്‍ കഴിയും. സര്‍ച്ച് റിസള്‍ട്ടുകളും സ്ക്രീന്‍ഷോട്ടുകളും ചുവടെ-
നിഗമനം
യാതൊരു അടിസ്ഥാനവുമില്ലാതെ വസ്തുതകള്‍ക്ക് വിരുദ്ധമായി ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അദ്ദേഹത്തിന്റെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ രാഷ്ട്രീയത്തിലെ സ്ഥിരം കാഴ്ച്ചയാണ്. അത്തരത്തിലൊന്നാണ് ഇ.ശ്രീധരനെ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന പോസ്റ്റും. നിയമപരമായി വലിയ കുറ്റകൃത്യമാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍. ഇത്തരം പോസ്റ്റുകള്‍ അപ്ലോഡ് ചെയ്യുന്നവര്‍ പോസ്റ്റിന്റെ ഉള്ളടക്കം എത്രത്തോളം വിശ്വസനീയമാണെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്. ഷെയര്‍ ചെയ്യുന്നവരും കൃത്യമായ ബോധ്യത്തോടെ വേണം പങ്കുവയ്ക്കാന്‍. പോസ്റ്റില്‍ പ്രചരിക്കുന്ന വിഷയം ഒരു മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ആധികാരികമായി തെളിവുകളില്ലാത്ത സാഹചര്യത്തിലും പൂര്‍ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Title:മുസ്ലിം ലീഗിനെതിരെ ഇ.ശ്രീധരന് പ്രസ്താവന നടത്തിയോ?
Fact Check By: Harishankar PrasadResult: False
