മഹാരാഷ്ട്രയിലെ സാതാരയില്‍ ഈ.വി.എം ക്രമക്കേട് നടന്നുവേണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചുവോ…?

ദേശിയം

വിവരണം

“ഏത് ചിന്ഹത്തിനു നെരെ വോട്ട് രേഖപ്പെടുത്തിയാലും വി.വി. പാറ്റില്‍ തെളിയുന്നത് ബിജെപിയുടെ ചിന്ഹം…മഹാരാഷ്ട്രയില്‍ ഇ.വി.എം അട്ടിമറി നടന്നുവെന്ന് സമ്മതിച് തെരഞ്ഞെടുപ്പ് കമ്മീഷന്‍” എന്ന് അവകാശവാദവുമായി ഒക്ടോബര്‍ 23, 2019 മുതല്‍ Public Kerala എന്ന യുടുബ്‌ ചാനലിലൂടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ അവതാരകന്‍ പല തരത്തിലെ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുകളില്‍ ഉന്നയിക്കുന്നത്. മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ.വി.എം. മെഷീനില്‍ ക്രമക്കേട് കണ്ടെത്തി, ഇതു ചിന്ഹത്തിനെതെരെ വോട്ട് രേഖപ്പെടുത്തിയാലും വി.വി. പാറ്റില്‍ തെളിയുന്നത് ബിജെപിയുടെ താമര ചിന്ഹമാണ്, ഈ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചതിനാല്‍ ദേശിയ മാധ്യമങ്ങള്‍ക്കും ഈ വാര്‍ത്ത‍ കാണിക്കേണ്ടി വന്നു, എന്നൊക്കെയാണ് വീഡിയോയില്‍ നിന്ന് ഉന്നയിക്കുന്ന വാദങ്ങള്‍. 

YouTubeArchived link

വീഡിയോയില്‍ ഉന്നയിച്ച വാദങ്ങളുടെ അടിസ്ഥാനം മുംബൈ മിറര്‍ എന്ന വെബ്സൈറ്റ്‌ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യാണ്. 

Mumbai MirrorArchived Link

മഹാരാഷ്ട്ര ടൈംസ്‌ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ച വാര്‍ത്ത‍യുടെ അടിസ്ഥാനത്തില്‍ മുംബൈ മിറര്‍ നല്‍കുന്ന വാര്‍ത്ത‍ പ്രകാരം, ഒക്ടോബര്‍ 21, 2019ന് മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സാതാരയിലെ കൊരെഗാവ് മണ്ഡലത്തിലെ നവളെവാടി ഗ്രാമത്തിലെ ഒരു ബൂത്തിലാണ് സംഭവം നടന്നത്. ഇതു ചിന്ഹത്തിനെനു നേരെ വോട്ട് രേഖപ്പെടുത്തിയാലും വി.വി. പാറ്റില്‍ കാണുന്നത് ബിജെപിയുടെ താമര ചിന്ഹമാന്നെണ് വോട്ടര്‍മാര്‍ പരാതി നല്‍കിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം അവിശ്വാസം പ്രകടിപ്പിച്ചു പക്ഷെ പീന്നീട് സംഭവം ശരിയാന്നെണ് മനസിലാക്കി മെഷീന്‍ മാറ്റുകയുണ്ടായി എന്നാണ് വാര്‍ത്ത‍. എന്നാല്‍ ഈ വാര്‍ത്ത‍ യാഥാര്‍ഥ്യമാണോ എന്ന് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

 വാര്‍ത്ത‍ തെറ്റാണ്‌, ഈ.വി.എം. മെഷീനില്‍ യാതൊരു ക്രമക്കെടും കണ്ടെതിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒക്ടോബര്‍ 22, 2019ന് തന്നെ വിശദികരണം നല്കിട്ടുണ്ടായിരുന്നു. ഒക്ടോബര്‍ 23, 2019ന് ഞങ്ങള്‍ ഇതിനെ കുറിച്ച് വസ്തുത അന്വേഷണം റിപ്പോര്‍ട്ട്‌ ഞങ്ങളുടെ മറാഠി വെബ്‌സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്.

Fact Check: नवलेवाडीत EVM मध्ये घोटाळा झाला नसल्याचे निवडणूक आयोगाचे स्पष्टीकरण

മുംബൈ മിറര്‍ ഈ വാര്‍ത്ത അവരുടെ ട്വിട്ടര്‍ അക്കൗണ്ടിലുടെയും പങ്ക് വെച്ചിരുന്നു. മുംബൈ മിററിന് ലഭിച്ച കമന്‍റ്കളില്‍ ഞങ്ങള്‍ക്ക് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ ഗ്രൂപ്പിന്‍റെ മറാഠി പതിപ്പായ ലോകസത്ത പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യുടെ ലിങ്ക് ലഭിച്ചു.

ലോകസത്ത പ്രസിദ്ധികരിച്ച വാര്‍ത്ത‍യില്‍ ഈ.വി.എം. ക്രമക്കേട് നടന്നട്ടില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നതായി പറയുന്നു. ഈ സന്ദര്‍ഭത്തില്‍ യാതൊരു പരാതിയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മീഡിയ ഗ്രാമസ്തരോദ് സംസാരിച്ചു പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യാണ് ഇത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദികരിച്ചു. ഇങ്ങനെയൊരു സംഭവം ഇവടെ നടന്നിട്ടില്ല എന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കീര്‍ത്തി നളവടെ വിശദികരിച്ചു.

ഇതേ വാര്‍ത്ത‍ മറാഠി മാധ്യമ വെബ്സൈറ്റ്‌ എ.ബി.പി. മാജ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

https://lh5.googleusercontent.com/Cspvc19gu9LHT68Ev4ie0tMZfXgBVWUy7TjNhGPFli-XsbRCCkeIaTmPbslyy0eWc-e7s10ZdeOWKLpr6yMKzw4XuXEK1doluGRngFb30ayM1xllAxHFh5jcxt5mgyx6XfqvLEmwh44a-zD6KA

വീഡിയോയില്‍ സാതാരയിലെ തെരെഞെടുപ്പ് ഉദ്യോഗസ്ഥ കീര്‍ത്തി നളവടെ പറയുന്നത് “സാതാരയില്‍ ഏത് ചിന്ഹത്തിനെതിരെ വോട്ട് രേഖപ്പെടുതിയാലും വി.വി. പാറ്റില്‍ ബിജെപിക്ക് വോട്ട് പോയതായി കാണുന്ന എന്ന സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതിനെ കുറിച്ച് പരാതി നല്‍കാന്‍ ആവശ്യപെട്ടപ്പോള്‍ പരാതി നല്‍കാതെ ഈ കാര്യം മാധ്യമങ്ങളില്‍ നല്കുകെയുണ്ടായി.” 

മാധ്യമങ്ങളിലും സാമുഹ മാധ്യമങ്ങളിലും ഈ വാര്‍ത്ത‍ വയരല്‍ ആയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തിന്‍റെ അന്വേഷണം നടത്തി. ഈ.വി.എം. ക്രമക്കേടിന്‍റെ ആരോപണങ്ങള്‍ ആധാരരഹിതമന്നെന്ന്‍ അന്വേഷണത്തില്‍ നിന്ന് മനസിലായതെന്ന് തെരഞ്ഞെടുപ് കമ്മീഷന്‍ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പിന്‍റെ ദിവസം രാവിലെ 5:30ക്ക് എന്‍.സി.പിയുടെ രണ്ട് പ്രതിനിധികള്‍ ദിലിപ് വാഗ്, ദീപക് പവാര്‍ ഉള്‍പടെ എല്ലാ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ മുന്നില്‍ മോക്ക് പൊലിംഗ് നടത്തിയിരുന്നു. മോക്ക് പോലിംഗില്‍ യാതൊരു ക്രമക്കെടും കണ്ടെതിയിരുന്നില്ല. ഉച്ചക്ക് എന്‍.സി.പിയുടെ പ്രതിനിധികള്‍ ഈ.വി.എം മെഷീനില്‍ ക്രമകെട് ആരോപിച്ചു രംഗത്തെത്തി. എന്നാല്‍ ഇതിനെ കുറിച്ച് പരാതി നല്‍കാന്‍ ആവശ്യപെട്ടപ്പോള്‍ ഇവര്‍ പരാതി നല്‍കിയില്ല എന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കീര്‍ത്തി നളവടെ വ്യക്തമാക്കുന്നു.

LoksattaArchived Link
ABP MajhaArchived Link

നിഗമനം

വീഡിയോയിലൂടെ പ്രചരിപ്പിക്കുന്നത് തെറ്റാണ്‌. ഒക്ടോബര്‍ 21ന് മഹാരാഷ്ട്രയിലെ സാതാരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ.വി.എം ക്രമകെടിന്‍റെ ആരോപണമുണ്ടായി. ഈ സംഭവത്തിനെ കുറിച്ച് അന്വേഷണം നടത്തി ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പിറ്റേ ദിവസം അതായത് ഒക്ടോബര്‍ 22ന് മാധ്യമങ്ങളോട്  വ്യക്തമാക്കിയിരുന്നു. 

Avatar

Title:മഹാരാഷ്ട്രയിലെ സാതാരയില്‍ ഈ.വി.എം ക്രമക്കേട് നടന്നുവേണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിച്ചുവോ…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •