
ഇസ്രായേലില്‍ ഈ അടുത്ത കാലത്തുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ മലയാളിയായ സൌമ്യ സന്തോഷ് എന്ന നേഴ്സ് കൊലപ്പെട്ടിരുന്നു. ഇതിന് ശേഷം ഹമാസ് നടത്തിയ ഈ ആക്രമണത്തിന് പകരംവീട്ടാന്‍ ഉപയോഗിക്കാന്‍ പോകുന്ന യുദ്ധവിമാനങ്ങളില്‍ ഒന്നിന് സൌമ്യയുടെ പേര് നല്‍കും എന്ന് സൌമ്യയുടെ ചേട്ടത്തി ഷെറില്‍ ബെന്നി അറിയച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ലേഖനം വായിക്കാന്‍- TNIE | Archived Link
പക്ഷെ ഈ കാര്യം ഔദ്യോഗികമായി ഇസ്രയേല്‍ പ്രഖ്യപ്പിച്ചതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ല. ഇസ്രയേല്‍ എംബസ്സിയുമായി ഞങ്ങള്‍ ബന്ധപെടാന്‍ ശ്രമിച്ചു പക്ഷെ അവിടെ നിന്ന് ഇത് വരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലതിലാണ് സൌമ്യയുടെ പേര് വെച്ച യുദ്ധവിമാനം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്.
പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.
പ്രചരണം

Screenshot: Facebook post sharing photo allegedly of Israeli fighter jet named after late Malayalee Nurse Saumya Santosh,
മുകളില്‍ നല്കിയ പോസ്റ്റില്‍ സൌമ്യയുടെ പേരുള്ള യുദ്ധവിമാനം നമുക്ക് കാണാം. ഈ യുദ്ധവിമാനം ഇസ്രയേലി വായുസേനയുടെതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പോസ്റ്റിന്റെ അടികുറിപ്പ് ഇപ്രകാരമാണ്:
“കേരളത്തിൽ ഉളള ചില മാമ നാറികൾ കാണാൻ”
ഇതേ അടികുറിപ്പ് ഉപയോഗിച്ച് ഈ വാര്‍ത്ത പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകള്‍ ഈ ലിങ്കുകള്‍ ഉപയോഗിച്ച് നമുക്ക് കാണാം: ലിങ്ക് 1, ലിങ്ക് 2
എന്നാല്‍ എന്താണ് ഈ പ്രചരണത്തിന്റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ ചിത്രത്തിന്റെ വസ്തുത അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ചൈനീസ് വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ച ഒരു ലേഖനം ലഭിച്ചു. ഈ ലേഖനത്തില്‍ വൈറല്‍ ചിത്രം ഞങ്ങള്‍ക്ക് കണ്ടെത്തി.

2Screenshot: Gushiciku.cn article, dated: 22nd Mar 2021, titled: 工艺暴强!歼10C海量新猛照曝光,歼20隐形战斗机之下它最靓
ലേഖനം വായിക്കാന്‍- Gushiciku | Archived Link
ഈ ലേഖനം ചൈനീസ് യുദ്ധവിമാനങ്ങളെ കുറിച്ചാണ്. നാം ചിത്രത്തില്‍ കാണുന്നത് ചൈനീസ് J-10C വിമാനമാണ്. ഈ വിമാനത്തിന്റെ ചിത്രം എഡിറ്റ് ചെയ്തിട്ടാണ് ഈ വ്യാജ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ ലേഖനം മാര്‍ച്ച് 2021 മുതല്‍ ഈ വെബ്സൈറ്റില്‍ ലഭ്യമാണ്. രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം കണ്ടാല്‍ നമുക്ക് ഈ ചിത്രങ്ങള്‍ ഒന്നുതന്നെയാണ് എന്ന് വ്യക്തമാകും.

Image Comparison: Viral image is created by editing the original image.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന വൈറല്‍ ചിത്രം ഇസ്രയേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി നേഴ്സ് സൌമ്യയുടെ പേര് നല്കിയ ഇസ്രയേലി യുദ്ധവിമാനത്തിന്റെതല്ല. പകരം ഒരു ചൈനീസ് യുദ്ധവിമാനത്തിന്റെ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ഇസ്രയേലില്‍ കൊലപ്പെട്ട മലയാളി നേഴ്സ് സൌമ്യയുടെ പേര് നല്കിയ ഇസ്രയേലി യുദ്ധവിമാനത്തിന്റെ ചിത്രം വ്യാജമാണ്….
Fact Check By: Mukundan KResult: Altered
