ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്‍റെ  വീടിന്‍റെ ഗേറ്റില്‍ ‘The Kashmir Files’ എഴുതിയതിന്‍റെ ചിത്രം വ്യാജമാണ്…

രാഷ്ട്രീയം

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാലിന്‍റെ വസതിയുടെ ഗേറ്റില്‍ The Kashmir Files സിനിമയുടെ പേര് വരച്ചത്‌ കാണിക്കുന്ന ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.

പക്ഷെ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

Twitter | Archived Link

ദി കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി മുകളില്‍ കാണുന്ന ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിനെ കുറിച്ച് അദ്ദേഹം ചോദിക്കുന്നത് “ഇത് ആരുടെ വീടാണ് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഇത് വ്യാജ കഥയല്ല.”

ഇതേ ചിത്രം മലയാളത്തിലും ചില ഗ്രുപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലെ ഒരു പോസ്റ്റ്‌ നമുക്ക് താഴെ കാണാം. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്:

കെജരിവാലന്‍റെ വീട് ഇന്നലെ ആൺകുട്ടികൾ അലങ്കരിച്ചതാണ്.

Well done my boys

🤣🤣🤣

FacebookArchived Link

മാര്‍ച്ച്‌ 30ന് ബി.ജെ.വയ്‌.എം.പ്രവര്‍ത്തകര്‍ ഡല്‍ഹി അസ്സെംബ്ലിയില്‍ കേജ്രിവാള്‍ ദി കശ്മീ൪ ഫയല്‍സിനെതിരെ നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിച്ച് പ്രദര്‍ശനം നടത്തിയിരുന്നു. പോസ്റ്റിന്‍റെ ക്യാപ്ഷനില്‍ ഇതേ പ്രദര്‍ശനത്തിനെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ഈ ഗേറ്റിന്‍റെ ചിത്രം യഥാര്‍ത്ഥമാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യ സഭ എം.പി. രാഘവ് ചഡ്ഡ ചെയ്ത ട്വീറ്റില്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു.

യഥാര്‍ത്ഥ ചിത്രത്തില്‍ The Kashmir Files എന്ന് വരച്ചിട്ടില്ല എന്ന് നമുക്ക് വ്യക്തമായി കാണാം. ബി.ജെ.വയ്‌.എം.നടത്തിയ പ്രദര്‍ശനത്തിന്‍റെ വീഡിയോയിലും നമുക്ക് ഗേറ്റില്‍ കാവി പെയിന്‍റ് മാത്രമേ കാണുന്നുള്ളൂ.

ഈ ചിത്രത്തിന്‍റെ മുകളില്‍ ഒരു ട്വിറ്റര്‍ പ്രൊഫൈല്‍ നല്‍കിയിട്ടുണ്ട്. ഈ പ്രൊഫൈല്‍ മഹരാഷ്ട്ര ബിജെപിയുടെ ലീഗല്‍ അഡ്വൈസറാണ് അശുതോഷ് ദുബെ. ദുബെ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഈ ചിത്രം ഞാന്‍ എഡിറ്റ്‌ ചെയ്തതാണ് എന്ന് വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ട്വീറ്റ് നമുക്ക് താഴെ കാണാം.

നിഗമനം

കേജ്രിവാളിന്‍റെ ഗേറ്റില്‍ കശ്മീര്‍ ഫയല്‍സ് സിനിമയുടെ പേര് ബി.ജെ.വയ്‌.എം.പ്രവര്‍ത്തകര്‍ വരച്ചു എന്ന് വാദിച്ച് പ്രചരിപ്പിക്കുന്ന ചിത്രം എഡിറ്റഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്‍റെ വീടിന്‍റെ ഗേറ്റില്‍ ‘The Kashmir Files’ എഴുതിയതിന്‍റെ ചിത്രം വ്യാജമാണ്…

Fact Check By: Mukundan K 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •