
കൊറോണവൈറസ് ഭീതിയില്‍ നിന്ന് കേരളം പതിയെ പുറത്ത് വരുന്നതിനെ പിന്‍തുടര്‍ന്ന്‍ വീണ്ടും കേരളത്തില്‍ രാഷ്ട്രിയം സജീവമാവുകയാണ്. കുറച്ച് ദിവസം മുമ്പ് അഴിക്കൊട് എം.എല്‍.എ. കെ.എം. ഷാജി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും ഏറെ ചര്‍ച്ച വിഷയമായി മാറിയിരുന്നു. അതേസമയം സാമുഹ്യ മാധ്യമങ്ങളില്‍ മറ്റൊരു ചര്‍ച്ച വിഷയമായിരുന്നു പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണം അഭിമുഖീകരിച്ച ബിജെപി നേതാവ് പത്മരാജിന്‍റെത്. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ആയ പത്മരാജിനെ പോലീസ് രണ്ട് ദിവസം മുന്നേ പിടികൂടിയിരുന്നു. ഇതിന്‍റെ ഇടയിലാണ് കെ.എം ഷാജിയുടെ പത്മരാജിനോടോപ്പമുള്ള ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈരലാകാന്‍ തുടങ്ങിയത്. ഈ ചിത്രം യാഥാര്‍ത്ഥ്യമാന്നെന്ന്‍ കരുതി പലരും ഷെയര്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഈ ചിത്രം വ്യാജമാണെന്ന് പറഞ്ഞു പലരും കമന്‍റ് ബോക്സില്‍ റിപ്ലൈ കൊടുത്തിട്ടുണ്ട്. അതിനാല്‍ ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ് എന്ന് കണ്ടെത്താനായി ഞങ്ങള്‍ അന്വേഷണം നടത്തി. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തിയ സത്യാവസ്ഥ എന്താന്നെന്ന് നമുക്ക് നോക്കാം.
വിവരണം

മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇവന്‍റെ ബന്ധം ഇത് പോലുള്ള കഴുതകളും ആയിട്ടാണ്”
വസ്തുത അന്വേഷണം
ഈ പോസ്റ്റിന്‍റെ കമന്റ് ബോക്സില്‍ പലരും ഈ ഫോട്ടോ വ്യാജമാന്നെന്നും എഡിറ്റിംഗ് ചെയ്തു കൃത്രിമമായി നിര്‍മ്മിച്ചതാനെന്നും പറയുന്നുണ്ട്. ചിലര്‍ യഥാര്‍ത്ഥ ചിത്രവും കമന്റ് ചെയ്തിട്ടുണ്ട്. കമന്‍റുകളുടെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

കമന്‍റ് ചെയ്തവര്‍ ചിത്രത്തിനെ കുറിച്ച് അധിക വിവരങ്ങള്‍ നല്‍കിയില്ല. അതിനാല്‍ ഞങ്ങള്‍ ഈ ചിത്രത്തിനെ ഫെസ്ബൂക്കില്‍ അന്വേഷിച്ചു. ഫെസ്ബൂക്കില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് എം.എല്‍.എ. കെ. എം. ഷാജിയെ ടാഗ് ചെയ്തിട്ട ഒരു അഞ്ചര കൊല്ലം പഴയ പോസ്റ്റ് ലഭിച്ചു. ഷിഹാബ് പ്ലസ് എന്ന പ്രൊഫൈലില്‍ നിന്നാണ് 2014ല്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

ഞങ്ങള്‍ ശിഹാബിന്‍റെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ ഈ ഫോട്ടോ എഡിറ്റ് ചെയ്ത് നടത്തുന്ന വ്യാജ പ്രചരണം അദേഹത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞു. അദേഹം ഈ സന്ദര്‍ഭത്തില്‍ ഒരു പോസ്റ്റും ഈ ചിത്രം ഉപയോഗിച്ച് ഇട്ടിട്ടുണ്ട്. ശിഹാബ് ഇട്ട പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് നമുക്ക് താഴെ കാണാം.

പോസ്റ്റില്‍ ശിഹാബ് എഴുതിയത് ഇങ്ങനെയാണ്: “ഭൂലോക വിറ്റ്, ഈ കമ്മി ക്കുട്ടന്മാരുടെ ഒരു കാര്യം… കാര്യം കാണാൻ താഴെ ആദ്യ കമന്റ് നോക്കുക…. ഏതോ ഒരുത്തന്റെ ഫോട്ടോഷോപ്പ്.. അതും ഞമ്മളോട്… NB: കഴിഞ്ഞ ദിവസം km ഷാജി സാഹിബ് തേച്ചൊട്ടിച്ചതിന്‍റെ കലിപ്പ് എന്‍റെ ഫോട്ടോ വെച്ചാണോ തീർക്കേണ്ടത്.. സത്യത്തിനോട് നേരിടേണ്ടത് നാണംകെട്ട പരിപാടിയിൽ അല്ല എന്ന് ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു”
രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ യഥാര്‍ത്ഥ ചിത്രം 2014ല്‍ ശിഹാബ് പോസ്റ്റ് ചെയ്ത ചിത്രമാന്നെന്ന് വ്യക്തമാക്കുന്നു. ഈ ചിത്രത്തിനെ എഡിറ്റ് ചെയ്തു ക്രിത്രിമമാക്കി കെ.എം. ഷാജിയും പീഡന കേസ് പ്രതി പത്മരാജിനെയും ചേര്‍ത്തിരിക്കുകയാണ്.

നിഗമനം
പാലത്തായി പീഡന കേസ് പ്രതിയായ ബിജെപി നേതാവുമായിയുള്ള എം.എല്‍.എ. കെ.എം. ഷാജിയുടെ ചിത്രം വ്യാജമാണ്. എഡിറ്റ് ചെയ്ത് കൃത്രിമമായി നിര്‍മിച്ച ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Title:പാലത്തായി പീഡന കേസിലെ പ്രതിയുമായിയുള്ള കെ.എം. ഷാജിയുടെ വ്യാജ ചിത്രം ഫെസ്ബൂക്കില്‍ വൈറല്‍…
Fact Check By: Mukundan KResult: False
