FACT CHECK: ഇന്ധനവില വര്‍ദ്ധനക്കെതിരെയുള്ള ‘സ്റ്റിക്കര്‍ പ്രതിഷേധത്തിന്‍റെ’ ചിത്രം എഡിറ്റഡാണ്…

രാഷ്ട്രീയം

കാറിന്‍റെ പെട്രോള്‍ ടാങ്കിന്‍റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തിന്‍റെ ചിത്രം ഒട്ടിച്ചതിന്‍റെ ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്. ഇന്ധനവില വര്‍ദ്ധനയെ പ്രതിഷേധിച്ചിട്ടാണ് ഇങ്ങനെയൊരു സ്റ്റിക്കര്‍ കാറില്‍ ഒട്ടിച്ചിരിക്കുന്നത് എന്നാണ് വാദം.

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണ്ന്ന് നമുക്ക് നോക്കാം.

പ്രചരണം

Screenshot: Facebook post sharing viral picture as unique sticker protest against central government for fuel price hike.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി മോദിയുടെ ചിത്രമുള്ള കാറിന്‍റെ ചിത്രം കാണാം. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “സ്റ്റിക്കര്‍ പ്രതിഷേധം. ഇതൊരു ഒന്നൊന്നര പണിയായിപ്പോയി, സങ്കികളുടെ നെഞ്ച് പിടയും...”  

എന്നാല്‍ പോസ്റ്റില്‍ ഉന്നയിക്കുന്ന വാദത്തിന് ശക്തി പകര്‍ത്താന്‍ ഉപയോഗിച്ചിരിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥ ചിത്രമാണോ അതോ വ്യാജം എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണത്തിന് ഇരയാക്കിയപ്പോള്‍ ഈ ചിത്രം വ്യാജമാണ് എന്ന് ഞങ്ങള്‍ക്ക് മനസിലായി. കൊല്ലങ്ങളായി ഇന്‍റര്‍നെറ്റില്‍ ലഭ്യമുള്ള ഒരു സ്റ്റോക്ക് ചിത്രം ഉപയോഗിച്ചിട്ടാണ് ഈ വൈറല്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. യഥാര്‍ത്ഥ ചിത്രം എങ്ങനെയാണ് നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Screenshot: 123rf.com: Car Refueling On A Petrol Station. Stock Photo, Picture And Royalty Free Image.

Source Link- Car Refueling On A Petrol Station. Stock Photo, Picture And Royalty Free Image. Image 39122054. (123rf.com)

രണ്ട് ചിത്രങ്ങളും തമ്മില്‍ താരതമ്യം നമുക്ക് താഴെ കാണാം. ഈ രണ്ട് ചിത്രങ്ങള്‍ ഒന്നുതന്നെയാണെന്ന്  വ്യക്തമാണ്. കാറില്‍ പെട്രോള്‍ നിറക്കുന്നതിന്‍റെ പഴയ ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ മുഖം എഡിറ്റ്‌ ചെയ്ത് പ്രചരിപ്പിക്കുകയാണ്.

Image Comparison: Viral photo has been created using the old stock photo.

നിഗമനം

പ്രധാനമന്ത്രി മോദിയുടെ മുഖത്തിന്‍റെ സ്റ്റിക്കര്‍ ഒട്ടിച്ച കാറിന്‍റെ ചിത്രം വ്യാജമാന്നെന്ന്‍ ഞങ്ങളുടെ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. സംശയമുള്ള പോസ്റ്റുകള്‍ പരിശോധനക്കായി ഞങ്ങള്‍ക്ക് 9049053770 എന്ന ഞങ്ങളുടെ വാട്സാപ്പ് ഫാക്റ്റ് ലൈനിലേക്ക് അയയ്ക്കുക.

Avatar

Title:ഇന്ധനവില വര്‍ദ്ധനക്കെതിരെയുള്ള ‘സ്റ്റിക്കര്‍ പ്രതിഷേധത്തിന്‍റെ’ ചിത്രം എഡിറ്റഡാണ്…

Fact Check By: Mukundan K 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •