പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിട്ടുള്ള ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

രാഷ്ട്രീയം | Politics

പ്രമുഖ അമേരിക്കന്‍ ദിനപത്രം ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫ്രണ്ട് പേജില്‍ അദ്ദേഹത്തിന്‍റെ വലിയൊരു ചിത്രം പ്രസിദ്ധികരിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ചിത്രം ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ ഫ്രണ്ട് പേജിന്‍റെതാണ് എന്ന് തരത്തില്‍ നമുക്ക് തോന്നും.

പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുല്ല ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ ഫ്രണ്ട് പേജ് കാണാം. ചിത്രത്തിനോടൊപ്പം നല്‍കിയ ഇംഗ്ലീഷ് ശീര്‍ഷകം പറയുന്നത് ഇങ്ങനെയാണ് “ലോകത്തിന്‍റെ അവസാനത്തെയും ഏറ്റവും മികച്ചവുമായ ആശ”…”ലോകത്തിലെ ഏറ്റവും സ്നേഹിതനും ശക്തിശാലിയുമായ നേതാവ് നമ്മളെ അനുഗ്രഹിക്കാന്‍ ഇവിടെ എത്തിയിരിക്കുന്നു.”

പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

നമുക്കഭിമാനിക്കാൻ ..?

ഇന്ത്യൻ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് അന്താരാഷ്ട്ര മാധ്യമം .. ദ ന്യൂയോർക്ക് ടൈംസ് ” മുൻ പേജിൽ കൊടുത്ത അദ്ദേഹത്തിൻ്റെ ചിത്രവും വാക്കുകളും ..

ലോകത്തിന്‍റെ .. അവസാനത്തെ .. ഏറ്റവും മികച്ച പ്രതീക്ഷ …

ലോകത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരി .. ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെടുന്ന വ്യക്തി

അമേരിക്കൻ ജനതയെ ആശിർവദിക്കാനെത്തിയിരിക്കുന്നു…

ഒരോ ഭാരതീയനും അഭിമാനത്തോടെ .. ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കാം ..”

എന്നാല്‍ കണ്ണ്‍ അടിച്ച് ഈ വാര്‍ത്ത‍യെ വിശ്വസിച്ച് അഭിമാനിക്കുന്നത്തിനെ മുമ്പ് നമുക്ക് ഇതിന്‍റെ സത്യാവസ്ഥ എന്താണ്ന്ന്‍ ഒന്ന് പരിശോധിക്കാം.


Also Read: FACT CHECK: പ്രധാനമന്ത്രി മോദിയെ ആക്ഷേപിച്ചുള്ള ന്യു യോര്‍ക്ക്‌ ടൈംസ്‌ പത്രത്തിന്‍റെ ആദ്യത്തെ പേജിന്‍റെ ചിത്രം വ്യാജമാണ്…


വസ്തുത അന്വേഷണം

ഈ പ്രചരണം പൂര്‍ണമായും വ്യാജമാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശനവുമായി ബന്ധപെട്ട് പല വ്യാജ വാര്‍ത്ത‍കള്‍ വൈറല്‍ ആയിരുന്നു. അതില്‍ ഒന്നായിരുന്നു ഇതും.


Also Read: FACT CHECK: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…


സ്ക്രീന്‍ഷോട്ടില്‍ ശ്രദ്ധിച്ചാല്‍ നമുക്ക് പല തെറ്റുകള്‍ വ്യക്തമായി കാണാം. 

ഇംഗ്ലീഷില്‍ സെപ്റ്റംബര്‍ മാസത്തിന്‍റെ സ്പെല്ലിംഗ് ‘September’നെ പകരം തെറ്റായി ‘Setpember’ എന്ന് എഴുതിയിട്ടുണ്ട്.

ഹെഡ്ലൈനില്‍ ഉപയോഗിച്ച ഭാഷ ശൈലിയും ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ഉപയോഗിക്കാറില്ല. കുടാതെ മോദിയുടെ ചിത്രത്തിന്‍റെ താഴെ തമാശയില്‍,”ഹിസ്‌ ഹൈനെസ്, മോദിജി ഖാലി A4 കടലാസില്‍ ഒപ്പിട്ടു നമ്മുടെ രാജ്യത്തെ അനുഗ്രഹിക്കുന്നു…ഹര്‍ ഹര്‍ മോദി.” എന്ന് എഴുതിയതായി വായിക്കാം. ഇതോടെ ആരോ പ്രധാനമന്ത്രിയെ കളിയാക്കുന്ന തരത്തില്‍ ഇത് സൃഷ്ടിച്ചതാണ് എന്ന് നമുക്ക് മനസിലാക്കാം.

ഞങ്ങള്‍ സ്ക്രീന്‍ഷോട്ടില്‍ കാണുന്ന തീയതിയില്‍ ന്യൂ യോര്‍ക്ക്‌ ടൈംസ്‌ എരുക്കിയ പത്രത്തിന്‍റെ ഫ്രണ്ട് പേജ് പരിശോധിച്ചു. കരുതിയ പോലെ തന്നെ ഈ ഫ്രണ്ട് പേജ് വ്യത്യസ്ഥമാണ്.

ഫ്രണ്ട് പേജ് കാണാന്‍-NYT

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ ന്യൂ യോര്‍ക്ക്‌ ടൈംസ്‌ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി എഴുതി എന്ന് കാണിക്കുന്ന ചിത്രം വ്യാജമാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിട്ടുള്ള ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

Fact Check By: Mukundan K 

Result: Altered