താലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ്‌ ചെയ്ത ചിത്രം ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

അന്തര്‍ദേശിയ൦ | International

താലിബാന്‍ വാഹനത്തില്‍ കാണുന്ന അടയാളങ്ങള്‍ കേരളത്തിലെ പോലീസ് വാഹങ്ങളില്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്.

പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് താലിബാന്‍ തീവ്രവാദികളുടെ വാഹനവും കേരളത്തിലെ ഒരു പോലീസ് വാഹനവുമായി താരതമ്യം കാണാം. പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “മുകളിലെത് താലിബാന്‍ പോലീസ്…താഴ്ത്തെത് കേരളാ പോലീസ്…” കുടാതെ പോസ്റ്റിന്‍റെ അടികുരിപ്പിലും പറയുന്നത് ഇങ്ങനെയാണ്: “കേരള പോലീസിലെ പച്ച വെളിച്ചം തെളിയുന്നു

എന്നാല്‍ ഈ  ചിത്രങ്ങളുടെ സത്യാവസ്ഥ എന്താണ്ന്ന്‍ നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ഞങ്ങള്‍ താലിബാന്‍റെ വാഹനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചു. ഈ വാഹനത്തില്‍ ആലേഖനം ചെയ്ത അടയാളങ്ങള്‍ തന്നെയാണ് കേരളത്തിലെ പോലീസ് വാഹനങ്ങളിലും നാം കാണുന്നത് എന്നാണ് വാദം. 

പക്ഷെ ഗൂഗിളില്‍ ഈ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. യഥാര്‍ത്ഥ ചിത്രം നമുക്ക് താഴെ കാണാം.

CBC | Archived Link

ചിത്രത്തിനെ കുറിച്ച് നല്‍കിയ വിവരണം അനുസരിച്ച് ഫാറാ നഗരത്തില്‍ പട്രോളിംഗ് ചെയ്യുന്ന താളിബാനികളുടെ വാഹനമാണിത്. ഈ ചിത്രത്തിന്‍റെ ക്രെഡിറ്റ് കൊടുത്തിരിക്കുന്നത് അസ്സോസിയ്റ്റ്ഡ് പ്രസ്സിന്  വേണ്ടി ഫോട്ടോഗ്രാഫര്‍ മൊഹമ്മദ്‌ അസിഫ് ഖാനിനെയാണ്. ഈ ചിത്രം മറ്റു പല മാധ്യമങ്ങള്‍ അവരുടെ റിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചിട്ടുണ്ട്.

ടൈംസ്‌ ഓഫ് ഇന്ത്യ, എല്‍.എ. ടൈംസ്‌ എന്നി മാധ്യമ വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടുകളില്‍ നമുക്ക് മൊഹമ്മദ്‌ ആസിഫ് ഖാന്‍ എടുത്ത ഈ ചിത്രം കാണാം. വൈറല്‍ ചിത്രവും യഥാര്‍ത്ഥ ചിത്രവുമായി നമ്മള്‍ തരാതമ്യം ചെയ്ത് നോക്കിയാല്‍ വൈറല്‍ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് നമുക്ക് വ്യക്തമായി കാണാം.

നിഗമനം

സമുഹ മാധ്യമങ്ങളില്‍ താലിബാന്‍ വാഹനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വാഹനത്തിന്‍റെ ചിത്രം എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ്. യഥാര്‍ത്ഥ ചിത്രത്തില്‍ അടയാളങ്ങളില്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:താലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ്‌ ചെയ്ത ചിത്രം ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

Fact Check By: Mukundan K 

Result: Altered