
പ്രചരണം
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരസ്യത്തെ കുറിച്ചാണ് നമ്മള്‍ ഇന്ന് വിശകലനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡരികിൽ സ്ഥാപിച്ച ഒരു വലിയ ഹോർഡിങ്ങിന്‍റെ ചിത്രവും അതിലെ വാചകങ്ങളും ആണ് ഇവിടെ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രത്തോടൊപ്പം ഹോര്‍ഡിങ്ങിലെ വാചകം ഇതാണ്: അഴിമതിക്ക് എന്നും കൂടെയുണ്ടാകും”
അതിനു മുകളിലായി നൽകിയിരിക്കുന്നത് ‘എതിരെ’ എന്ന് എഴുതാന്‍ വിട്ടു പോയി… നല്ല പാർട്ടി ഒരു സത്യം പറഞ്ഞു”. അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങളുമായി ഇടതുപക്ഷം ഒരു ഹോര്‍ഡിങ് റോഡരികിൽ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ചിരിക്കുന്നു എന്നാണ് പോസ്റ്റിലൂടെ ഉന്നയിക്കുന്ന അവകാശവാദം

ഞങ്ങൾ ചിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇതൊരു എഡിറ്റഡ് ചിത്രമാണെന്നും ദുഷ്പ്രചരണത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും മനസ്സിലായി.
വസ്തുത ഇതാണ്
ഞങ്ങൾ പ്രസ്തുത ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഞങ്ങൾക്ക് മറ്റൊരു ചിത്രം ലഭിച്ചു.

രമേഷ് ചെന്നിത്തലയുടെ പേരിലും ഇതേ ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്ഥാനത്ത് പോസ്റ്ററിൽ ഉള്ളത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അതിലെ വാചകങ്ങളും ഇതുതന്നെ. “അഴിമതിക്ക് എന്നും കൂടെയുണ്ടാവും” രമേശ് ചെന്നിത്തലയുടെ ചിത്രമുള്ള പോസ്റ്ററിൽ താഴെ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഹരിപ്പാട് എന്ന് കുറച്ചു കൂടി വ്യക്തമായി കാണാം. രമേശ് ചെന്നിത്തലയുടെ കൈയ്യൊപ്പും പോസ്റ്ററില്‍ പതിപ്പിച്ചിട്ടുണ്ട്. മുകളിൽ കോൺഗ്രസിന്‍റെ ചിഹ്നമായ കൈപ്പത്തിയും കാണാം. മുഖ്യമന്ത്രിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് ഏറെനാള്‍ മുമ്പേ തന്നെ രമേശ് ചെന്നിത്തലയുടെ ചിത്രം പ്രചരിക്കുന്നുണ്ട്. അതിനാൽ ഞങ്ങൾ രമേശ് ചെന്നിത്തലയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെനിന്നും അദ്ദേഹത്തിൻറെ മീഡിയ മനുഷ്യർ സുമോദ് ഞങ്ങളെ അറിയിച്ചത് ഇതാണ്” എന്നും കൂടെയുണ്ടാകും എന്നത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ടാഗ്‌ലൈൻ ആയിരുന്നു ഈ ചിത്രം എഡിറ്റ് ചെയ്ത് അഴിമതിക്ക് എന്ന് കൂട്ടിച്ചേർത്ത് പ്രചരണം നടത്തിയതാണ്. അന്ന് ഈ പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. “എന്നും കൂടെയുണ്ടാകും” എന്നത് കോൺഗ്രസിന്‍റെ പ്രചാരണ വാചകം ആണെന്ന് ഒരുവിധം എല്ലാവർക്കും അറിയാം. ഇതാണ് അദ്ദേഹം നല്‍കിയ മറുപടി.

തുടർന്ന് ഞങ്ങൾ തിരഞ്ഞപ്പോൾ യഥാർത്ഥചിത്രം ഞങ്ങൾക്ക് ലഭിച്ചു 2016 ഏപ്രിൽ 17 ന് പ്രസിദ്ധീകരിച്ചതാണ് ലഭിച്ച ചിത്രം.
ഈ ചിത്രം എഡിറ്റ് ചെയ്തു മറ്റൊന്നാക്കി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.
താഴെയുള്ള താരതമ്യ ചിത്രം നോക്കുക:

പോസ്റ്റിലെ പ്രചാരണം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്‍റെ ടാഗ്‌ലൈൻ ആയിരുന്ന “എന്നും കൂടെയുണ്ടാവും” എന്ന വാചകം എഴുതിയ രമേശ് ചെന്നിത്തലയുടെ ഒരു ഹോര്‍ഡിംഗ് ഇങ്ങനെ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ് പോസ്റ്റില്‍ ചെയ്തിരിക്കുന്നത്.

Title:അഴിമതിക്ക് എന്നും കൂടെയുണ്ടാകും എന്ന വാചകങ്ങൾ എഴുതിയ ഹോർഡിംഗിന്‍റെ ചിത്രം എഡിറ്റഡാണ് ആണ്…
Fact Check By: Vasuki SResult: False
