Fact Check: ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ CAA-NRCക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ചിത്രമാണോ ഇത്…?

ദേശിയം

വിവരണം

കഴിഞ്ഞ ചില ആഴ്ച്ചകളില്‍ നമ്മള്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പല രീതിയിലുള്ള സമരങ്ങള്‍ കണ്ടിരുന്നു. സാധാരണ ജനങ്ങളോടൊപ്പം വിദ്യാര്‍ഥികളും, സിനിമ താരങ്ങളും പൌരത്വ ഭേദഗതി നിയമവും എന്‍.ആര്‍.സിക്കെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. ഇതിന്‍റെ ഇടയില്‍ പോലിസ് കാറും പ്രതിഷേധകരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും നമ്മള്‍ കണ്ടിരുന്നു. പക്ഷെ ഡിസംബര്‍ 25, 2019 മുതല്‍ ഫെസ്ബൂക്കിലിട്ട ഒരു പോസ്റ്റില്‍ നമ്മള്‍ കാണുന്നത് ഒരു വ്യത്യസ്ത സംഭവമാണ്. ഡല്‍ഹിയില്‍ വിദ്യാര്‍ഥികളോട് സംഘര്‍ഷമുണ്ടാക്കിയ ഡല്‍ഹി പോലിസ് പൌരത്വ നിയമത്തിനെതിരെ സമരം നടത്തുന്ന കാഴ്ച്ചയാണ് നമ്മള്‍ ഈ പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ കാണുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്ഷോട്ട് താഴെ നല്‍കിട്ടുണ്ട്.

FacebookArchived Link

ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “ഇന്നത്തെ ഏറ്റവും നല്ല പോസ്റ്റ്‌. നിരപരാധികളെ മര്‍ദ്ദിക്കാന്‍ ഞങ്ങള്‍ക്കാവില്ല എന്നും ഞങ്ങള്‍ ഈ ബില്ലിന് എതിരാണെന്നും പോലീസുകാര്‍”. 1900 ക്കാളധികം ഷെയറുകള്‍ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നു. പക്ഷെ പലരും ഈ ചിത്രം ‘fake’ ആണ് എന്നും കമന്‍റ് ചെയ്തിട്ടുണ്ട്. എന്നാല്‍ പോലിസ് പൌരത്വ നിയമവും എന്‍.ആര്‍.സിക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ചിത്രമാണോ? നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാനായി ഞങ്ങള്‍ ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയുടെ ഫലങ്ങള്‍ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

മുകളില്‍ നല്‍കിയ സ്ക്രീന്ശോട്ടില്‍ കാണുന്ന പോലെ ചിത്രം ഡല്‍ഹിയില്‍ പോലീസുകാര്‍ വക്കീല്‍മാര്‍ക്കെതിരെ നടത്തിയ പ്രതിഷേധത്തിന്‍റെതാണ് എന്ന് ഗൂഗിള്‍ അന്വേഷണം കാണിക്കുന്നു. കുടാതെ ഈ ചിത്രം നവംബര്‍ മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഞങ്ങള്‍ അന്വേഷണ ഫലങ്ങളില്‍ നിന്ന് ലഭിച്ച ലിങ്കുകള്‍ പരിശോധിചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. എക്കണോമിക് ടൈംസ്‌ പ്രസിദ്ധികരിച്ച ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് യഥാര്‍ത്ഥ ചിത്രം കാണാം.

കഴിഞ്ഞ മാസം ഡല്‍ഹിയിലെ തീസ് ഹജാരി കോടതിയില്‍ വക്കീലുമാര്‍ ഡല്‍ഹി പോലിസിലെ ഒരു ജിവനക്കാരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്‍റെ ഫോട്ടോ ആണ് പ്രസ്തുത പോസ്റ്റിലൂടെ പ്രചരിപ്പിക്കുന്നത്. ഈ പ്രതിഷേധത്തിന് പൌരത്വ ബില്ലും എന്‍.ആര്‍.സിയുമായി യാതൊരു ബന്ധമില്ല. ചിത്രത്തില്‍ എഡിറ്റ്‌ ചെയ്ത മാറ്റങ്ങള്‍ വരുത്തിയത് എവിടെയൊക്കെയാണ് എന്ന് നമുക്ക് രണ്ടു ചിത്രങ്ങളില്‍ തമ്മില്‍ താരതമ്യം കണ്ടാല്‍ മനസിലാകും.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ്. എഡിറ്റ്‌ ചെയ്ത എന്‍.ആര്‍.സിയും പൌരത്വ ബില്ലിനെതിരെയുള്ള പ്ലകാര്‍ഡുകള്‍ പോലീസിന്‍റെ കയ്യില്‍ കാണിച്ച് തെറ്റായ പ്രചാരണമാണ് പോസ്റ്റിലൂടെ നടത്തുന്നത്. 

Avatar

Title:Fact Check: ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ CAA-NRCക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ചിത്രമാണോ ഇത്…?

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

1 thought on “Fact Check: ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ CAA-NRCക്കെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ചിത്രമാണോ ഇത്…?

  1. Really appologise for the false news shared. I really dont know it was a fake news. I PROMISE THAT I WILLNT CREATE OR SHARE SUCH FALSE NEWS….

Comments are closed.