FACT CHECK: പ്രധാനമന്ത്രി കള്ളനാണ് എന്ന് എഴുതിയ ഓട്ടോറിക്ഷയുടെ ചിത്രം എഡിറ്റഡാണ്….

രാഷ്ട്രീയം

എന്‍റെ പ്രധാനമന്ത്രി കള്ളനാണ് എന്ന് എഴുതിയ ഓട്ടോറിക്ഷയുടെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം എഡിറ്റ്‌ ചെയ്തതാണ് എന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

Screenshot: A Facebook post carrying the edited image.

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ഓട്ടോറിക്ഷ കാണാം. ഈ ഓട്ടോറിക്ഷയില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രമുണ്ട് കൂടാതെ ചിത്രത്തിന്‍റെ മുകളില്‍ ഹിന്ദിയില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: “മേരാ PM ചോര്‍ ഹൈ” അതായത് എന്‍റെ പ്രധാനമന്ത്രി കള്ളനാണെന്ന്. ഇതേ ചിത്രം പ്രചരിപ്പിക്കുന്ന മറ്റേ ചില പോസ്റ്റുകളും നമുക്ക് കാണാം.

Screenshot: Facebook search results showing multiple posts sharing the edited photos.

ഇനി ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ചിത്രം ലഭിച്ചു. ഈ ചിത്രം 13 കൊല്ലം പഴയതാണ് എന്ന് അന്വേഷണത്തിന്‍റെ ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലായത്. ഈ ചിത്രം തമാശക്ക് പല തവണ എഡിറ്റ്‌ ചെയ്ത് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. 2017ല്‍ ഇതേ പോലെ പ്രചരിപ്പിച്ച ഒരു ഫോട്ടോ നമുക്ക് താഴെ നല്‍കിയ പോസ്റ്റില്‍ കാണാം.

Screenshot: 2017 Facebook post carrying another edited version of the original image.

FacebookArchived Link

ഇനി നമുക്ക് യഥാര്‍ത്ഥ ചിത്രം കാണാം. ഈ ചിത്രം നവംബര്‍ 2008 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. 

Screenshot: Google reverse image search shows original image available since 2008.

ഈ ചിത്രം മുംബൈയില്‍ യാത്ര ചെയ്ത ഒരു സഞ്ചാരി എടുത്തതാണ് എന്ന് ഈ ചിത്രം ആദ്യം പ്രസിദ്ധികരിച്ച ബ്ലോഗില്‍ നിന്ന് മനസിലാവുന്നത്. പോസ്റ്റില്‍ പ്രചരിക്കുന്ന എഡിറ്റഡ് ചിത്രവും യഥാര്‍ത്ഥ ചിത്രവും തമ്മിലുള്ള താരതമ്യം നമുക്ക് താഴെ കാണാം.

Screenshot: Image Comparison: Edited and Original images.

നിഗമനം

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം എഡിറ്റ്‌ഡാണ് എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ ചിത്രം 13 കൊല്ലം പഴയതാണ്.

Avatar

Title:പ്രധാനമന്ത്രി കള്ളനാണ് എന്ന് എഴുതിയ ഓട്ടോറിക്ഷയുടെ ചിത്രം എഡിറ്റഡാണ്….

Fact Check By: Mukundan K 

Result: Altered

  •  
  •  
  •  
  •  
  •  
  •  
  •  
  •