കാഷ്മീറിലെ ലാല്‍ ചൌക്കില്‍ ഭാരതത്തിന്‍റെ പതാകയുടെ ഈ ചിത്രം വ്യാജമാണ്…

ദേശിയം

ഇന്ന് ഇന്ത്യയുടെ 74ആമത്തെ സ്വാതന്ത്രദിനമാണ്. കൂടാതെ ജമ്മു കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഇത് രണ്ടാമത്തെ സ്വാതന്ത്രദിനമാണ്. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ കാശ്മീരില്‍ വന്ന മാറ്റം സുചിപ്പിക്കുന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വളരെയധികം വൈറല്‍ ആയിരിക്കുന്നു. ചിത്രത്തില്‍ രണ്ട് കാലഘട്ടങ്ങള്‍ തമ്മില്‍ താരതമ്യമാണ് കാണിക്കുന്നത്. ഒന്ന് കാശ്മീരില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35എ ഉള്ള കാലവും മറ്റേത് ആര്‍ട്ടിക്കിള്‍ 370, 35എ പിന്‍വലിച്ചതിന് ശേഷം കാശ്മീരിലെ അതെ സ്ഥലത്ത് ഭാരതത്തിന്‍റെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിട്ടുള്ളതും. രണ്ടു ചിത്രങ്ങളും കശ്മീരിലെ ശ്രിനഗറിലെ പ്രസിദ്ധമായ ലാല്‍ ചൌക്കിലെ ക്ലോക്ക് ടവറിന്‍റെതാണ്. അടുത്ത ഭാഗത്ത് കാണുന്ന ചിത്രം ഇന്നതെയാണ് എന്ന് വാദിക്കുന്നു. ഈ ചിത്രത്തില്‍ ക്ലോക്ക് ടവറിന്‍റെ മുകളില്‍ ഭാരതത്തിന്‍റെ ദേശിയ പതാക ഉയര്‍ത്തിയതായി നമുക്ക് കാണാം. അതേസമയം അന്ന് എന്ന് സുചിപ്പിച്ച് കാണിക്കുന്ന ചിത്രത്തില്‍ ക്ലോക്ക് ടവറിന്‍റെ മുകളില്‍ പാകിസ്ഥാന്‍റെ പതാക കാണാം. രണ്ടു കാലങ്ങളും തമ്മിലുള്ള വ്യത്യാസം എന്ന തരത്തിലാണ് ഈ പോസ്റ്റ്‌ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇതില്‍ ഇന്ത്യയുടെ പതാക കാണുന്ന ചിത്രം വ്യാജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ വെച്ച് നടത്തുന്ന പ്രചാരണവും ചിത്രങ്ങളുടെ സത്യാവസ്ഥയും എന്ന് നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ലാൽ ചൗക്ക് ശ്രീനഗർ കശ്മീർ 🇮🇳

മോദി എഫക്ട് 💪

ഒരു രാജ്യം ഒരു പതാക 🇮🇳”

ഈ ചിത്രം ട്വിട്ടറില്‍ പല ബി.ജെ.പി. നേതാക്കളും പങ്ക് വെച്ചിരുന്നു. അവരുടെ ട്വീറ്റുകള്‍ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Archived LinkArchived Link

കുടാതെ മലയാളം പോസ്റ്റിന്‍റെ പോലെ രണ്ട് ചിത്രം താരതമ്യം ചെയ്യുന്ന ട്വീടുകളും ട്വിട്ടറിലുണ്ട്.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2010ല്‍ പ്രസിദ്ധികരിച്ച ഈ ബ്ലോഗില്‍ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ലഭിച്ചു. പക്ഷെ ഇതില്‍ ക്ലോക്ക് ടവരിന്‍റെ മുകളില്‍ ഇന്ത്യന്‍ പതാക കാണാനില്ല.

2010 blogArchived Link

ബ്ലോഗില്‍ നല്‍കിയ ചിത്രവും പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഇന്ത്യയുടെ ദേശിയ പതാകയെ ഒഴിവാക്കിയാല്‍ ഒന്നുതന്നെയാന്നെന്ന്‍ നമുക്ക് മനസിലാക്കാം. രണ്ട് ചിത്രങ്ങള്‍ തമ്മിലുള്ള താരതമ്യം താഴെ നല്‍കിട്ടുണ്ട്.

കുടാതെ ക്ലോക്ക് ടവരിന്‍റെ അടുത്തുള്ള കെട്ടിടത്തിന്‍റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഈ ചിത്രം 10 കൊല്ലം പഴയതാണ് നിലവില്‍ ഈ കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായിരിക്കഴിഞ്ഞു. ഓഗസ്റ്റ്‌ 15, 2020ന് കാശ്മീര്‍ ലാല്‍ ചൌക്കിന്‍റെ സ്ഥിതി നമുക്ക് താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ കാണാം.

Kashmir MonitorArchived Link

മറ്റേ ചിത്രം പഴയെ ചിത്രമാണ്. പല പാകിസ്ഥാനി വെബ്സൈറ്റുകളിലും ബ്ലോഗുകളിലും ഈ ചിത്രം ലഭ്യമാണ്. ഈ ചിത്രത്തിനെ കുറിച്ച് അധികം വിവരങ്ങള്‍ ലഭ്യമായില്ല. 2016ല്‍ നടന്ന ഇത്തരത്തിലുള്ള ഒരു സംഭവത്തിനെ കുറിച്ച് വാര്‍ത്ത‍ നമുക്ക് താഴെ കാണാം.

U4Voice.comArchived Link

പക്ഷെ ഒരു കാര്യം ഉറപ്പാണ് പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ലാല്‍ ചൌക്കിലെ ക്ലോക്ക് ടാവറിന്‍റെ മുകളില്‍ ഭാരതത്തിന്‍റെ പതാകയുടെ ചിത്രം വ്യാജമാണ്. എഡിറ്റ്‌ ചെയ്തിട്ടാണ് ഈ ചിത്രം ഫോട്ടോയില്‍ ചേര്‍ത്തത്.

നിഗമനം

പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന കാശ്മീരിലെ ലാല്‍ ചൌക്കിന്‍റെ മുകളില്‍ ഭാരതത്തിന്‍റെ പതാകയുടെ ചിത്രം ഒരു പഴയ ചിത്രത്തിനെ എഡിറ്റ്‌ ചെയ്ത് നിര്‍മിച്ച വ്യാജ ചിത്രമാണ്.

Avatar

Title:കാഷ്മീറിലെ ലാല്‍ ചൌക്കില്‍ ഭാരതത്തിന്‍റെ പതാകയുടെ ഈ ചിത്രം വ്യാജമാണ്…

Fact Check By: Mukundan K 

Result: False