പുസ്തകത്തിന്‍റെ മറുവശത്തെ കവര്‍ പേജ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി തിരിഞ്ഞു നിന്നുവെന്നുള്ള പ്രചരണം വ്യാജം…

രാഷ്ട്രീയം

പുസ്തകത്തിന്‍റെ മറുവശത്തിലെ കവര്‍ പേജ് കാണിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപെട്ടപ്പോള്‍ രാഹുല്‍ ഗാന്ധി സ്വയം തിരിഞ്ഞു നിന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.

പക്ഷെ ഈ പ്രചരണം തെറ്റാണെന്ന് ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ഈ വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ ഒരു പുസ്തകം പ്രകാശനം ചെയ്യുന്നതായി കാണാം. ഹിന്ദിയില്‍ രാഹുല്‍ ഗാന്ധി പറയുന്നത്, “നോക്കു എത്ര ന്യായപരമായവരാണ് ഞങ്ങള്‍! ഇവിടെയും കാണിക്കും… അവിടെയും കാണിക്കും…” ഇതിനു ശേഷമുള്ള ഓഡിയോ മാറ്റി സൌണ്ട് എഫ്ഫക്റ്റ്‌ ചെര്‍ക്കുകയാണ് ചെയ്തത്. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:

പുസ്തകത്തിൻ്റെ പുറക് വശത്തെ കവർ പേജ് കാണിക്കുവാൻ പറഞ്ഞതാണ് പാവം സ്വന്തം പുറകു വശം കാണിക്കുവാൻ തിരിഞ്ഞു നിൽക്കുന്നു. ആരെങ്കിലും ഒന്ന് മതി എന്ന് പറയുക പത്രക്കാരെ അല്ലെങ്കിൽ അങ്ങിനെ നിൽക്കും അതുപോലെ തന്നെ😂

എന്നാല്‍ ഈ വാദം എത്രത്തോളം സത്യമാണ് എന്ന് നമുക്ക് പരിശോധിക്കാം.

വസ്തുത അന്വേഷണം

വീഡിയോയെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ യുട്യൂബില്‍ വീഡിയോയുമായി ബന്ധപെട്ട കീ വേര്‍ഡ്‌ ഉപയോഗിച്ച് തിരഞ്ഞു. ഇതിന്‍റെ ഫലമായി ഞങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ പ്രസ്തുത പ്രസ്‌ കോണ്‍ഫറന്‍സിന്‍റെ മുഴുവന്‍ വീഡിയോ ലഭിച്ചു. 

മുകളില്‍ നല്‍കിയ വീഡിയോയില്‍ 1:41 മുതല്‍ നമുക്ക് വൈറല്‍ വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ കാണാം. രാഹുല്‍ ഗാന്ധി സത്യത്തില്‍ ബിജെപിയെ കളിയാക്കുകയാണ് ചെയ്യുന്നത്. ഞങ്ങള്‍ ബിജെപിയെ പോലെയല്ല ഞങ്ങള്‍ ഇവിടെയുള്ളവര്‍ക്കും കാണിക്കും (പുസ്തകം), അവിടെയുള്ളവര്‍ക്കും കാണിക്കും. ബിജെപി ആണെങ്കില്‍ തിരഞ്ഞു നിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. തിരിഞ്ഞു നില്‍ക്കുന്നതായി അഭിനയിച്ചു കാണിച്ചതാണ് അദ്ദേഹം.  ബിജെപിയെ കളിയാക്കാനായാണ് ഇങ്ങനെ ചെയ്തത്. ഈ സമയത്തെ ഓഡിയോയാണ് എഡിറ്റ്‌ ചെയ്ത് തെറ്റായി വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. 

2021 ജനുവരിയില്‍ കര്‍ഷക സമരത്തിന്‍റെ പശ്ചാതലത്തില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ കാണിക്കുന്ന ഒരു പുസ്തകമാണ് കോണ്‍ഗ്രസ്‌ പാര്‍ട്ടി ഈ വീഡിയോയില്‍ പ്രകാശനം ചെയ്തത്. പുസ്തകം പിടിച്ച് മാധ്യമങ്ങള്‍ക്ക്  വേണ്ടി പോസ് ചെയ്യുമ്പോഴാണ് രാഹുല്‍ ഗാന്ധി ബിജെപിയെ കളിയാക്കി “ബിജെപിയായിരുനെങ്കില്‍ ഇങ്ങനെ ചെയ്തെന്നേ…” എന്ന് പറഞ്ഞു തിരഞ്ഞു നിന്നു കാണിച്ചത്. 

ബിജെപി ജനങ്ങളെ കര്‍ഷക നിയമത്തിന്‍റെ പേരില്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.  

നിഗമനം

രാഹുല്‍ ഗാന്ധിയോട് മാധ്യമപ്രവര്‍ത്തകര്‍ പുസ്തകത്തിന്‍റെ മറു ഭാഗത്തെ കവര്‍ പേജ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി തിരിഞ്ഞു നിന്നു എന്ന പ്രചരണം തെറ്റാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായിരിക്കുന്നു. അദ്ദേഹം ബിജെപിയെ കളിയാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്‍റെ വീഡിയോയുടെ ഓഡിയോ എഡിറ്റ്‌ ചെയ്തിട്ടാണ് തെറ്റായ വിവരണത്തോടെ വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:പുസ്തകത്തിന്‍റെ മറുവശത്തെ കവര്‍ പേജ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി തിരിഞ്ഞു നിന്നുവെന്നുള്ള പ്രചരണം വ്യാജം…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.