FACT CHECK: തെറ്റായ സബ് ടൈറ്റില്‍ ചേര്‍ത്തി ഹിട്ട്ലെരിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വയരല്‍

ദേശിയം രാഷ്ട്രീയം

വിവരണം 

നാസി ജര്‍മ്മനിയുടെ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലരിന്‍റെ ഒരു പ്രസംഗത്തിന്‍റെ ദ്രിശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് സാമുഹ മാധ്യമങ്ങളില്‍, ഇന്നലെ മുതല്‍, അതായത് 22 ഡിസംബര്‍ മുതല്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മന്‍ ഭാഷയില്‍ അദേഹത്തിന്‍റെ പ്രത്യേക ശൈലിയില്‍ പ്രസങ്ങിക്കുകയാണ്. മുകളില്‍ ഇംഗ്ലീഷില്‍ സബ് ടൈറ്റില്‍ നല്‍കിട്ടുണ്ട്. സാബ്‌ ടൈറ്റിലിന്‍റെ പരിഭാഷണം ഇപ്രകാരമാണ്: “ എന്നെ ആരാണ് വെറുക്കുന്നത് എനിക്കറിയാം. എന്നോട് നിങ്ങള്‍ക്ക് വെറുപ്പ് തോന്നാം, അത് നിങ്ങളുടെ ആഗ്രഹം ആകാം. പക്ഷെ ജര്‍മ്മനിയെ വെറുക്കരുത്.”

ഇതില്‍ ശ്രദ്ധേയമായ കാര്യമാണ് ഇതേ പോലെയുള്ള വാക്കുകള്‍ ഇന്നലെ ഡല്‍ഹിയിലെ രാംലീല മൈദാനത്തില്‍ നടന്ന രാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിര്നു എന്ന് വാദിച്ച് പലോരും ഈ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഉദാഹരണമായി താഴെ ഒരു ട്വീറ്റ്‌ നല്‍കിട്ടുണ്ട്.

ഇത് സത്യമാണോ എന്ന് സംശയം പ്രകടിപ്പിക്കുന്ന ചിലര്‍ ഈ വീഡിയോ ഫെസ്ബൂക്കില്‍ പോസ്റ്റിട്ടുണ്ട്. ഇതില്‍പെട്ട ഒരു പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: 

“ട്രമ്പ് പ്രതികൂലികൾ തമാശക്ക് ഉണ്ടാക്കിയ സബ് ടൈറ്റിൽ ആണെന്ന് തോന്നുന്നു.. ജർമൻ വശമില്ലാത്തോണ്ട് പറഞ്ഞത് കറക്ടാണോ എന്നറിയാനും വഴിയില്ല..

പക്ഷെ എന്നാലും ഇന്ന് പ്രധാനമണ്ടൻ രാംലീല മൈതാനിയിൽ വച്ചു പറഞ്ഞതും ഇതിലെ സബ്ടൈറ്റിലും തമ്മിൽ യാതൊരു വ്യത്യാസമില്ല..

#TheLieLama”

FacebookArchived Link

എന്നാല്‍ ഇതിന്‍റെ വസ്തുത അറിയാനായി ഞങ്ങള്‍ക്ക് മെയിലിലുടെ ഞങ്ങളുടെ ഒരു വായനക്കാരന്‍റെ അഭ്യര്‍ഥന ലഭിച്ചു. വീഡിയോയില്‍ ഹിറ്റ്ലര്‍ പറയുന്നത് സബ് ടൈറ്റില്‍ പ്രകാരം തന്നെയാണോ? മോദി ഹിറ്റ്ലര്‍ ഉപയോഗിച്ച അതെ വാക്കുകള്‍ ഉപയോഗിച്ച് ഇന്നലെ ഡല്‍ഹിയിലെ രാംലീല മൈദാനത്തില്‍ പ്രസംഗം നടത്തിയോ? സത്യാവസ്ഥ എന്താന്നെണ് നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

 ഞങ്ങള്‍ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയ പ്രസംഗത്തില്‍ ഈ വാക്കുകള്‍ ഉപയോഗിച്ചുവോ എന്ന് അന്വേഷിച്ചു. ബിജെപിയുടെ ഔദ്യോഗിക യുട്യുബ് ചാനലില്‍ നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്‍റെ മുഴുവന്‍ ദ്രിശ്യങ്ങള്‍ ലഭ്യമാണ്. രണ്ടേകാല്‍ മണിക്കൂറോളം നീണ്ടു നില്‍കുന്ന പ്രസംഗത്തില്‍ ഒരു മണിക്കുര്‍ 17 മിനിറ്റും 25 സെകണ്ടില്‍ പ്രധാനമന്ത്രി ഇതിന് സമാനമായ ഒരു പ്രസ്താവന നടത്തി. ആ പ്രസ്താവനയുടെ ദൃശ്യം താഴെ നല്‍കിട്ടുണ്ട്.

പ്രധാനമന്ത്രി ഹിന്ദിയില്‍ പറയുന്നു, “ മോദിയെ നിങ്ങള്‍ തെറി വിളിച്ചോളൂ… മോദിയെ നിങ്ങള്‍ വെറുതോളൂ…എത്ര വേണമെങ്കില്‍ അത്ര മോദിയെ നിങ്ങള്‍ വിരോധിച്ചോളൂ…നിങ്ങള്‍ക്ക് മോദിയോട് വെറുപ്പ് തോന്നുണ്ടേങ്കില്‍ മോദിയുടെ മുകളില്‍ എത്ര വേണമെങ്കില്‍ നിങ്ങള്‍ക്ക് ദേഷപെടാം. മോദിയുടെ പ്രതിമയെ എത്രയോ വേണമെങ്കില്‍ ചെരുപ്പ് കൊണ്ട് അടിക്കാം. മോദിയുടെ പ്രതിമ കത്തിക്കാം…പക്ഷെ ദേശത്തിന്‍റെ സമ്പത്ത് കത്തിക്കരുത്, പാവങ്ങളുടെ ഓട്ടോ റിക്ഷകള്‍ കത്തിക്കരുത്. പാവങ്ങളുടെ വീടുകള്‍ കത്തിക്കരുത്.

ഇന്ത്യ ടുഡേയുടെ വീഡിയോയില്‍ ഇതിന്‍റെ തര്‍ജമ ഇംഗ്ലീഷില്‍ താഴെ കാണുന്ന സ്ക്രീന്ശോട്ടില്‍ ഇപ്രകാരം നല്കിയിര്നു.

ഇംഗ്ലീഷില്‍ ഇന്ത്യ ടുഡേയുടെ താഴെ നല്‍കിയ തര്‍ജമ എപ്രക്രമാണ്: “മോദിയെ വെറുതോളൂ പക്ഷെ ഇന്ത്യയെ വെറുക്കരുത്.” യഥാര്‍ത്ഥത്തില്‍ പ്രധാനമന്ത്രി ഇതായിര്നു ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. 

ഇപ്പോള്‍ നമുക്ക് ഹിറ്റ്ലര്‍ എന്താ പറയുന്നത് എന്ന് അറിയാം. വീഡിയോയില്‍ British Pathe എന്ന യുട്യുബ് ചാനലിന്‍റെ ലോഗോ നമുക്ക് കാണാം.

ഞങ്ങള്‍ British Pathe യുട്യുബ് ചാനല്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ വീഡിയോ ലഭിച്ചു. ഈ വീഡിയോയില്‍ സബ് ടൈറ്റിലുകളില്ല. 

https://www.youtube.com/watch?v=uNGmHSH3W1g

സബ് ഈ വീഡിയോ ഡൌണ്‍ലോഡ് ചെയ്ത് പിന്നീട് ചേര്‍ത്തതാണ്. British Pathe നല്‍കിയ വിവരം പ്രകാരം ഈ വീഡിയോ ഹിറ്റ്ലറിന്‍റെ Winterhilfswerk അര്‍ഥം ജര്‍മ്മനിയിലെ കടുത്ത തണുപ്പത്ത് പാവപെട്ട ജനങ്ങള്‍ക്ക് ആഹാരവും മറ്റു ആവശ്യങ്ങളും നല്‍കാനായി പണം ശേഖരിക്കാന്‍ 1933 മുതല്‍ 1945 വരെ നാസി ജര്‍മ്മനി സംഘടിപ്പിച്ച ഒരു പരിപാടിയായിരുന്നു.

ഈ വിവരം വെച്ച് ഞങ്ങള്‍ “Winterhilfswerk 1936-37” എന്ന് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ദി ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ഒക്ടോബര്‍ 7, 1936ല്‍ പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത‍യുടെ ലിങ്ക് ലഭിച്ചു. വാര്‍ത്ത‍ പ്രകാരം ഒക്ടോബര്‍ 6, 1936ന് അഡോള്‍ഫ് ഹിറ്റ്ലര്‍ നാലാമത്തെ  Winterhilfswerk പരിപാടിയുടെ ഉത്ഘാടനം ചടങ്ങ് നിര്‍വഹിച്ചു. അന്ന് അദേഹം പ്രസംഗം നടത്തി പരിപാടിയെ കുറിച്ചുള്ള തന്‍റെ ചിന്തകള്‍ ജനങ്ങളോട് പങ്ക് വെച്ചു എന്ന് വാര്‍ത്ത‍ പറയുന്നു. വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്.

The New York Times

ഇന്‍റര്‍നെറ്റ്‌ ആര്‍ക്കൈവ്സില്‍ ഹിറ്റ്‌ലര്‍ നടത്തിയ പ്രസംഗത്തിന്‍റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ലഭിച്ചു. ഹിറ്റ്ലര്‍1936ല്‍ Winterhilfswerk പരിപാടിയുടെ ഉല്‍ഘാടന ചടങ്ങില്‍ നടത്തിയ പ്രസംഗം എന്നാണ് വീഡിയോയുടെ തലക്കെട്ട്‌. ഹിറ്റ്ലര്‍ വീഡിയോയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പറയുന്നതെന്നറിയാന്‍ ഞങ്ങള്‍ ഹിറ്റ്ലറിന്‍റെ പ്രസംഗത്തിന്‍റെ പകര്‍പ്പ് അന്വേഷിച്ചു. അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ ആര്‍ക്കൈവ്സില്‍ നാസി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസാധക സ്ഥാപനമായ Franz Eher Nachfolger പ്രസിദ്ധികരിച്ച അഡോള്‍ഫ് ഹിറ്റ്ലറിന്‍റെ 1933 മുതല്‍ 1936 വരെയുള്ള Winterhilfswerk പരിപാടിയില്‍ നടത്തിയ പ്രസംഗങ്ങളുടെ ശേഖരം ലഭിച്ചു. ഇതില്‍ 6 ഒക്ടോബര്‍ 1936ന് ഹിറ്റ്ലര്‍ നടത്തിയ ആ പ്രസംഗത്തിന്‍റെയും ജര്‍മന്‍ ഭാഷയില്‍ പകര്‍പ്പ് ലഭ്യമാണ്. ഞങ്ങള്‍ പകര്‍പ്പ് പരിശോധിച്ച് വയരല്‍ വീഡിയോയില്‍ ഹിറ്റ്ലര്‍ എന്താണ് പറയുന്നത് ജര്‍മന്‍ പരിഭാഷകന്‍റെ സഹായത്തോടെ കണ്ടെത്തി. വീഡിയോയില്‍ ഹിറ്റ്ലര്‍ പറയുന്ന വാക്കുകളുടെ സ്ക്രീന്‍ഷോട്ടും പകര്‍പ്പിന്‍റെ ലിങ്കും താഴെ നല്‍കിട്ടുണ്ട്.

പകര്‍പ്പിന്‍റെ ലിങ്ക്: Speeches at Winter Relief Organization (1933-1936)

ചുവപ്പ് നിറത്തില്‍ അടയാളപെടുത്തിയ ഹിറ്റ്ലരിന്‍റെ വാക്കുകള്‍ ഇങ്ങനെ- 

ജര്‍മന്‍ പ്രസംഗം- “Es ist wirklich etwas Wunderbares, die Volksgemeinschaft so aufzufassen, nicht in einer Vereinsrede von einem Volk von Brüdern zu sprechen, sondern hineinzugehen in das Volk, alle feine Vorurteile allmählich zu überwinden und dann zu helfen und immer wieder zu helfen.”

ഇംഗ്ലീഷ് പരിഭാഷ-“ It’s really a wonderful thing to understand the national community in this way, not to speak of a people of brothers in a club speech, but to go into the people, to gradually overcome all fine prejudices and then to help them again and again.”

Insert Hitler’s Video Here

ഇതില്‍ എവിടെയും പോസ്റ്റില്‍ പറയുന്ന പോലെ “Hate Me, but don’t hate Germany.” എന്ന വാക്കുകളില്ല എന്ന് വ്യക്തമാക്കുന്നു. കൂടാതെ ഞങ്ങള്‍ മുകളില്‍ നല്‍കിയ ഇംഗ്ലീഷ് വാക്കിന്‍റെ ജര്‍മനില്‍ പരിഭാഷണം നടത്തി പകര്‍പ്പില്‍ എവിടെങ്കിലും ഈ വാക്കുകള്‍ ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ചു. “Hate Me, but don’t hate Germany.” എന്ന ഇംഗ്ലീഷ് വാക്കിന്‍റെ പരിഭാഷ ജര്‍മനില്‍ “Hasse mich, aber hasse Deutschland nicht” എന്നാണ് ഈ വാക്കുകള്‍ ഹിറ്റ്ലര്‍ തന്‍റെ പ്രസംഗത്തില്‍ എവിടെയും ഉപയോഗിച്ചിട്ടില്ല.

https://lh6.googleusercontent.com/VZsj1qVYDkECFV0DUeE-DMfd32MVa_Og9riYU7aONEsXw-1y8T7J9Yckl8WXSjXmEZiyULDUXNXmkhu6ZLoJTeqyu4mriBaRqvjMjxauqMzV4gLJ3gpGv6DPFYHqnuKBEZ99BggNF770sAhoIw

ഹിറ്റ്ലറിന്‍റെ പ്രസംഗത്തിന്‍റെ സ്റ്റോക്ക്‌ ഫോട്ടോകള്‍: Getty Images । Alamy

ഇതിനു മുമ്പേ നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടുകള്‍ എവിടെ തെറ്റി

പല വസ്തുത അന്വേഷണ വെബ്സൈറ്റുകള്‍ ഈ വീഡിയോയിനെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ എല്ലാവരും ഹിറ്റ്ലറിന്‍റെ പ്രസംഗം 1937ല്‍ നടത്തിയ പ്രസംഗമാണെന്ന് കരുതി. പക്ഷെ Winterhilfswerk പരിപാടി സെപ്റ്റംബര്‍/ഒക്ടോബര്‍ മാസത്തിലാണ് ആരംഭിച്ചിരുന്നത്. ഇപ്രകാരം 1936-37ലെ പ്രസംഗത്തിന്‍റെ തുടക്കം ഒക്ടോബര്‍ 1936നായിരുന്നു. 5 ഒക്ടോബര്‍ 1937ന് ഹിറ്റ്ലര്‍ നടത്തിയ പ്രസംഗം അഞ്ചാമത്തെ Winterhilfswerk പരിപാടിയുടെതായിരുന്നു. ഈ പ്രസംഗത്തിന്‍റെ ടിക്കറ്റിന്‍റെ ചിത്രം താഴെ നല്‍കിട്ടുണ്ട് ഇതില്‍ തിയതിയോടൊപ്പം പരിപാടിയുടെ കൊല്ലം 1937-38 കൃത്യമായി നല്‍കിട്ടുണ്ട്.

USM Books

British Patheയുടെ വീഡിയോയുടെ തുടക്കത്തില്‍ തന്നെ നമുക്ക് Winterhilfswerk 1936-37ന്‍റെ ബാനര്‍ കാണാം.

https://lh3.googleusercontent.com/NqQrSjMIwzPk8UoysHKqlZxzYIkByrS3_e31KGMq55s3_CyNkVdqCXeCmnHIh_l0wNVfwmBBLptskOwWs1tp-RY66iEIIo7bMEic6wjdEum5UiEMLVeVPH9ussU22-IZXy2rfZLyiPFlKOq92Q

Getty Images

വീഡിയോയില്‍ ഹിറ്റ്ലര്‍ ഇടയില്‍ നിന്നാണ് സംസാരിക്കുന്നത് അതിനാല്‍ അദേഹം എന്താണ് പറയുന്നതെന്ന് കൃത്യമായി ആര്‍ക്കും മനസിലാകാന്‍ കഴിഞ്ഞില്ല. എന്നാല്‍ വസ്തുത അന്വേഷകര്‍ ഹിറ്റ്ലര്‍ വീഡിയോയില്‍ പറയുന്ന വാക്കുകള്‍ 1937ന്‍റെ ഹിറ്റ്ലറിന്‍റെ പ്രസംഗത്തില്‍ അന്വേഷിച്ചു. എന്നിട്ട്‌ സമാനമായ വാക്കുകള്‍ നോക്കി ഹിറ്റ്ലര്‍ വീഡിയോയില്‍ പറയുന്നത് ഇത് തന്നെയായിരിക്കും എന്ന് കരുതി. 

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഹിറ്റ്ലറിന്‍റെ ഈ വീഡിയോയില്‍ നല്‍കിയ സബ് ടൈറ്റില്‍ തെറ്റാണ്. ഹിറ്റ്ലര്‍ നടത്തിയ പ്രസംഗത്തിന്‍റെ പകര്‍പ്പില്‍ സബ്‌ ടൈറ്റിലിലുള്ള വാക്കുകള്‍ എവിടെയുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാംലീല മൈദാനത്ത് നടത്തിയ പ്രസംഗത്തിലും ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല.

[Update: പുതിയ തെളിവുകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 28ന് റിപ്പോര്‍ട്ട്‌ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.]

Avatar

Title:FACT CHECK: തെറ്റായ സബ് ടൈറ്റില്‍ ചേര്‍ത്തി ഹിട്ട്ലെരിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വയരല്‍

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •